മേരിക്കയിലെ ടെക്‌സസ് സ്വദേശിനി ഡിലിനി ജയസൂര്യ 15 ലക്ഷത്തിന്റെ ഒരു കാര്‍ സ്വന്തമാക്കി. ഇതില്‍ പ്രത്യേകത എന്തെന്നായിരിക്കും ! എല്ലാവരും പോക്കറ്റില്‍നിന്ന് പണം എണ്ണി നല്‍കി കാര്‍ സ്വന്തമാക്കുമ്പോള്‍ ചുംബനത്തിലൂടെയാണ് ഡിലിനി ഈ കാര്‍ സ്വന്തമാക്കിയിരിക്കുന്നത്. അമേരിക്കയിലെ പ്രമുഖ എഫ്.എം. സ്റ്റേഷനായ 96.7 കിസ് എഫ്.എം. നടത്തിയ 'കിസ് എ കിയ' എന്ന മത്സരത്തിലൂടെയാണ് ഡിലിനിക്ക് കാര്‍ സ്വന്തമായത്. 

50 മണിക്കൂര്‍ തുടര്‍ച്ചയായി കാറിനെ ചുംബിക്കുക എന്നതായിരുന്നു മത്സരം. തുടക്കത്തില്‍ 20 മത്സരാര്‍ഥികളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. മത്സരം ആരംഭിച്ച് മണിക്കൂറുകള്‍ക്കകംതന്നെ ഈ ചുംബനം അത്ര എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞ മത്സരാര്‍ഥികള്‍ ഓരോരുത്തരായി പിന്‍വാങ്ങുകയായിരുന്നു.  അവസാനഘട്ടമത്സരത്തില്‍ ഏഴുപേര്‍ മാത്രമാണ് അവശേഷിച്ചത്. ഇവരില്‍നിന്ന് നറുക്കെടുത്താണ് ഡിലിനിയെ വിജയിയായി പ്രഖ്യാപിച്ചത്. 

kia

കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ഉപബ്രാന്‍ഡായ കിയയുടെ സെഡാന്‍ ഒപ്റ്റിമയാണ് ഡിലിനയക്ക് സമ്മാനമായി ലഭിച്ചത്. ഓരോ മണിക്കൂര്‍ കൂടുമ്പോള്‍ 10 മിനിറ്റ് ഇടവേള നല്‍കിയായിരുന്നു മത്സരം സംഘടിപ്പിച്ചത്. ഈ പത്തുമിനിറ്റ് ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുമായിരുന്നു അനുവദിച്ചത്. തിങ്കളാഴ്ച രാവിലെ ആരംഭിച്ച മത്സരം ബുധനാഴ്ച രാവിലെയാണ് അവസാനിച്ചത്. 

kIA

kIA

 

kIA

kia

kIA

kia

kia