ന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോര്‍കോര്‍പ്പ് ഇരുചക്ര വാഹനങ്ങളില്‍ നാവിഗേഷന്‍ സിസ്റ്റം ഉള്‍പ്പെടുത്തുന്നു. കാറുകളിലെ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന് സമാനമായി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ നാവിഗേഷന്‍ സംവിധാനം നിര്‍മിക്കാനുള്ള പ്രാരംഭഘട്ട പ്രവര്‍ത്തനത്തിലാണ് കമ്പനി. ബേസിക് വിവരങ്ങള്‍ മാത്രം നല്‍കാനുതകുന്ന നാവിഗേഷന്‍ സിസ്റ്റമാകും ഇത്, പ്രീമിയം മോട്ടോര്‍ സൈക്കിളിനു സമാനമായി ഉയര്‍ന്ന നിലാവരത്തിലുള്ള നാവിഗേഷന്‍ സംവിധാനം പ്രതീക്ഷിക്കേണ്ട. 

ഇടത്തോട്ട്, വലത്തോട്ട്, നേരെ എന്നീ ദിശാ സൂചികക്കൊപ്പം അടുത്ത വളവിലെക്കുള്ള ഏകദേശം ദൂരം-സമയം എന്നീ പ്രാഥമിക വിവരങ്ങള്‍ ഈ നാവിഗേഷന്‍ സംവിധാനത്തിലൂടെ അറിയാന്‍ സാധിക്കും. ബ്ലൂടൂത്ത് വഴി സ്മാര്‍ട്ട് ഫോണുമായി ബന്ധിപ്പിച്ചാണ് നാവിഗേഷന്‍ സിസ്റ്റം പ്രവര്‍ത്തിക്കുക. ആഡ്രോയിഡ്, ഐഒഎസ് ഫോണുകളില്‍ സപ്പോര്‍ട്ട് ചെയ്യുന്ന തരത്തിലാണ് ഇതിന്റെ നിര്‍മാണം. റൈഡര്‍ക്ക് വോയിസ് കമന്റ് നല്‍കാനും തിരിച്ച് വോയിസ് പ്രോംപ്ട്‌സ് റൈഡര്‍ക്ക് നല്‍കാനും നാവിഗേഷന്‍ സിസ്റ്റത്തിന് സാധിക്കും. 

നാവിഗേഷന്‍ സിസ്റ്റം ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച യാതൊരു വിവരങ്ങളും കമ്പനി ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഹീറോ അവതരിപ്പിക്കുന്ന ഫ്യൂച്ചറിസ്റ്റിക് അഡ്വവേഞ്ചര്‍ ബൈക്കില്‍ ഈ സംവിധാനം ഉള്‍പ്പെടുത്താനാണ് സാധ്യത കൂടുതല്‍. 2018 ഫെബ്രുവരിയില്‍ നടക്കുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ നാവിഗേഷന്‍ സംവിധാനം ഉള്‍ക്കൊള്ളിച്ച പ്രോട്ടോടൈപ്പ് കമ്പനി അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്.