ലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബിഎസ് 4 നിലവാരം ഏപ്രില്‍ ഒന്ന് മുതല്‍ നിര്‍ബന്ധമാക്കിയതോടെ ബിഎസ് 3 നിലവാരത്തില്‍ മഹീന്ദ്രയ്ക്ക് ബാക്കിവന്നത് പതിനെട്ടായിരത്തോളം വാഹനങ്ങള്‍. സുപ്രീം കോടതിയുടെ അന്തിമ വിധി വന്നതിന് ശേഷം വാണിജ്യ വാഹനങ്ങള്‍ വിറ്റഴിക്കാന്‍ വമ്പന്‍ ഓഫറുകള്‍ കമ്പനി നല്‍കിയിരുന്നെങ്കിലും പകുതിയോളം വാഹനങ്ങള്‍ ഇനിയും ബാക്കിയുണ്ട്. 2010 മുതല്‍ നിര്‍മിച്ച 13 കോടി ബിഎസ് 3 വാഹനങ്ങളില്‍ ഏകദേശം 8.24 ലക്ഷം വാഹനങ്ങളാണ് വിവിധ കമ്പനികള്‍ക്ക് വിറ്റഴിക്കാനാകെ ബാക്കി വന്നത്.

വിറ്റഴിക്കാനാകാതെ പോയ വാഹനങ്ങളില്‍ ഭൂരിഭാഗവും ബിഎസ് 3 നിലവാരം അനുവര്‍ത്തിക്കുന്ന രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് മഹീന്ദ്രയുടെ പദ്ധതി. ബിഎസ് 4 നിലവാരത്തിലേക്ക് ഇവ ഉയര്‍ത്തുന്ന കാര്യവും ആലോചനയിലുണ്ട്. എന്നാല്‍ ഇതിന് വളരെ ചെലവേറും. ചെറു വാണിജ്യ വാഹനങ്ങള്‍ ബിഎസ് 4 നിരവാരത്തിലേക്ക് ഉയര്‍ത്താന്‍ 3000-4000 രൂപ വരെ ചെലവാകും, ഹെവി വാണിജ്യ വാഹനങ്ങള്‍ക്ക് ഏകദേശം 2 ലക്ഷവും. ബിഎസ് 3 നിരോധനം ഇരുചക്ര-വാണിജ്യ വാഹന നിര്‍മാതാക്കള്‍ക്ക് മാത്രം 3100 കോടി രൂപയുടെ നഷ്ടമാണുണ്ടാക്കിയത്.