വാഹനങ്ങളെ പറ്റിയുള്ള പരാതികള്‍ തേടിപ്പിടിക്കുകയും പഠിച്ച് സത്യമെന്തെന്ന് കണ്ടെത്തുകയും വിവരാവകാശനിയമപ്രകാരം ഗവണ്മന്റ് നടപടികള്‍ എന്തെന്ന് മനസ്സിലാക്കുകയും ചെയ്തുകൊണ്ടുള്ള യുദ്ധതന്ത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രക്ഷോഭങ്ങള്‍.

ഴിഞ്ഞ മാസം, തന്റെ 72-ാം വയസ്സില്‍ മരണമടയുന്നത് വരെ ക്ലാരന്‍സ് ഡിറ്റ്‌ലോ പോരാടുകയായിരുന്നു. കാറുകളും മിനിവാനുകളും എസ്.യു.വികളും കൂടുതല്‍ സുരക്ഷിതമാക്കാന്‍ വേണ്ടി ഓട്ടോ വ്യവസായത്തോടും അമേരിക്കന്‍ സര്‍ക്കാരിന്റെ നിയന്ത്രണ ഏജന്‍സികളോടും. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാഹനങ്ങള്‍ തിരിച്ചുവിളിക്കല്‍ സംഭവങ്ങള്‍ക്ക് പ്രേരകമായത് സെന്റര്‍ ഫോര്‍ ഓട്ടൊമോട്ടിവ് സേഫ്റ്റിയുടെ (സി.എ.എസ്.) എക്‌സിക്യുട്ടീവ് ഡയറക്ടറായിരുന്ന അദ്ദേഹത്തിന്റെ പ്രക്ഷോഭങ്ങളായിരുന്നു.

അവിചാരിതമായി ആക്‌സിലറേറ്റ് ചെയ്ത് അപകടമുണ്ടാക്കുന്ന 70 ലക്ഷം ടൊയോട്ട പ്രയസുകള്‍, പ്രവര്‍ത്തിക്കാത്ത ഇഗ്നിഷന്‍ സ്വിച്ചുകളുള്ള 1.1 കോടി ജനറല്‍ മോട്ടോഴ്‌സ് കാറുകള്‍, കൂട്ടിയിടിയില്‍ യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ സ്ഥാപിച്ച എയര്‍ബാഗുകള്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടാക്കുന്നതിനാല്‍ ടക്കാറ്റയുടെ ആറ് കോടി എയര്‍ബാഗുകള്‍, അപകടമുണ്ടാകുമ്പോള്‍ തീ പിടിച്ച് പൊട്ടിത്തെറിക്കുന്ന പെട്രോള്‍ ടാങ്കുകളുള്ള 20 ലക്ഷം ക്രൈസ്‌ലര്‍ ജീപ്പുകള്‍...ഇവയെല്ലാം മടക്കിവിളിച്ച് വൈകല്യം മാറ്റി നല്‍കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായത് ഡിറ്റ്‌ലോയുടെ ശ്രമഫലമായിട്ടാണ്. 

ഈ പറഞ്ഞതെല്ലാം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ കാര്യങ്ങളാണ്. 1976-ല്‍ സി.എ.എസ്സിന്റെ ഡയറക്ടറായതിന് ശേഷമുള്ള നാല് പതിറ്റാണ്ടിനിടയില്‍ ഡിറ്റ്‌ലോയുടെ പ്രക്ഷോഭങ്ങളുടെ ഭാഗമായി മടക്കിവിളിക്കപ്പെട്ട വാഹനങ്ങളുടെ എണ്ണം കോടികളാണ്. ഇതെല്ലാം വാഹനങ്ങള്‍ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനാണ് രക്ഷിച്ചത്.

Clarence Ditlow

അക്ഷീണം പടപൊരുതിയ അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണ് വാഹനനിര്‍മാതാക്കളുടെ മേല്‍ ഗവണ്മന്റിന്റെ മേല്‍നോട്ടം ഇത്ര കര്‍ശനമായത്, വാഹനങ്ങളില്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്ഥാപിക്കുന്നത് വ്യാപകമായത്, ലക്ഷക്കണക്കിന് വാഹനങ്ങളുടെ സുരക്ഷാവീഴ്ചകള്‍ വെളിച്ചത്ത് വന്നത്, സുരക്ഷിതമല്ലാത്ത എത്രയോ വാഹനങ്ങള്‍ നിരത്തില്‍ നിന്നും നീക്കം ചെയ്യപ്പെട്ടത്.' അമേരിക്കന്‍ സെനറ്റര്‍മാരായ എഡ് മാര്‍കീയും റിച്ചാഡ് ബ്ലുമെന്തലും സെപ്റ്റംബര്‍ 16-ന്റെ കോണ്‍ഗ്രഷണല്‍ റെക്കോഡില്‍ പറഞ്ഞു.

അമേരിക്കയിലെ ഉപഭോക്തൃ അവകാശ പ്രവര്‍ത്തകരില്‍ അഗ്രഗാമിയും അണ്‍സേഫ് അറ്റ് എനി സ്പീഡ് എന്ന പുസ്തകത്തിലൂടെ യു.എസ്സ്. ഓട്ടോവ്യവസായത്തെ മുഴുവന്‍ പ്രതിരോധത്തിലാക്കുകയും ചെയ്ത റാല്‍ഫ് നേഡറിന്റെ ശിഷ്യനായി പ്രക്ഷോഭരംഗത്തേക്കിറങ്ങിയ ഡിറ്റ്‌ലോ ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടുള്ളു.

ഫോര്‍ഡ് അവതരിപ്പിച്ച പിന്റോ എന്ന സബ്കോംപാക്ട് കാറായിരുന്നു പോരാട്ടത്തിന്റെ ആദ്യ ഇര, ചെറുവേഗത്തില്‍ ഓടുമ്പോള്‍ പോലും പിന്റോവിന്റെ പിന്നില്‍ മറ്റൊരു വാഹനം ഇടിച്ചാല്‍ ഇന്ധനടാങ്ക് തകര്‍ന്ന് പെട്രോള്‍ ഒഴുകുകയും അതിന് തീപ്പിടിക്കുകയും ചെയ്യും. പിന്റോ വിപണിയിലെത്തിയശേഷം ഇത്തരം അപകടങ്ങളില്‍ ഒട്ടേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും പലരും വെന്തുമരിക്കുകയും ചെയ്തു.

ഒരു ഷെവര്‍ലെ സര്‍വീസ് മാനേജരുടെ മകനായി വളര്‍ന്ന അദ്ദേഹം ചെറുപ്പത്തില്‍ത്തന്നെ വാഹന ഡീലര്‍മാരും നിര്‍മാതാക്കളും എങ്ങനെയാണ് വാഹനം വാങ്ങിയവരെ പറ്റിക്കുന്നതെന്ന് കണ്ടിരുന്നു. രണ്ട് സര്‍വകലാശാലകളില്‍ നിന്നായി കെമിക്കല്‍ എഞ്ചിനിയറിങ്ങിലും നിയമത്തിലും ബിരുദമെടുത്ത ഡിറ്റ്‌ലോ ഹാര്‍വാഡില്‍നിന്ന് പരിസ്ഥിതി നിയമങ്ങളില്‍ ബിരുദാനന്തരബിരുദവുമെടുത്ത ശേഷമാണ് സന്നദ്ധപ്രവര്‍ത്തക സംഘങ്ങളോടൊപ്പം നിയമജ്ഞനെന്ന നിലയിലുള്ള ജോലികള്‍ തുടങ്ങിയത്. 

നേഡര്‍ സ്ഥാപിച്ച സി.എ.എസ്സിന്റെ എക്‌സിക്യുട്ടീവ് ഡയരക്ടര്‍ സ്ഥാനത്തെത്തിയത് 1976-ലാണ്, അന്നുമുതല്‍ മരണം വരെ അദ്ദേഹം ആ സ്ഥാനത്ത് തുടരുകയും ചെയ്തു. മൃദുഭാഷിയും ലജ്ജാലുവുമാണ് ഡിറ്റ്‌ലോ എന്നാണ് പ്രഥമദൃഷ്ട്യാ എല്ലാവര്‍ക്കും തോന്നുക, അമേരിക്കന്‍ ഓട്ടോവ്യവസായത്തിലെ ഭീമന്മാരോട് പൊരുതാന്‍ പറ്റിയ ആളല്ലെന്നും. 'അദ്ദേഹത്തിന് ഗൗരവമുണ്ടായിരുന്നു, അര്‍പ്പണബോധവും. ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തവും സംക്ഷിപ്തവുമായി ഉത്തരങ്ങളും പറയും. ഞങ്ങള്‍ക്കുവേണ്ടി മുഴുവന്‍ സമയം പ്രവര്‍ത്തിക്കാനായി അദ്ദേഹത്തെ ക്ഷണിക്കാന്‍ കഷ്ടിച്ച് 15 മിനുട്ട് മാത്രമേ വേണ്ടിവന്നുള്ളു,' ജോലിക്ക് വേണ്ടിയെത്തിയ ഡിറ്റ്‌ലോവിനെ ഇന്റര്‍വ്യൂ ചെയ്തതിനെ പറ്റി നേഡര്‍ പിന്നീട് എഴുതി.

വാഹനങ്ങളെ പറ്റിയുള്ള പരാതികള്‍ തേടിപ്പിടിക്കുകയും പഠിച്ച് സത്യമെന്തെന്ന് കണ്ടെത്തുകയും വിവരാവകാശനിയപ്രകാരം ഗവണ്മന്റ് നടപടികള്‍ എന്തെന്ന് മനസ്സിലാക്കുകയും ചെയ്തുകൊണ്ടുള്ള യുദ്ധതന്ത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രക്ഷോഭങ്ങള്‍. 

വാങ്ങിയ വസ്തുവിന് അവകാശപ്പെടുന്ന യോഗ്യതകളില്ലെങ്കില്‍ ഉത്പന്നം തിരിച്ചെടുത്ത് പണം മടക്കിക്കൊടുക്കുക എന്നത് വാഹനങ്ങള്‍ക്കും ബാധകമായ 'ലെമണ്‍ ലോ (LEMON LAW)' ആക്കിയെടുത്തതും അദ്ദേഹമാണ്. 1970-കളില്‍ അമേരിക്കന്‍ വാഹനവ്യവസായം മൊത്തം ഏതാണ്ട് 500 കാറുകളായിരുന്നു പരാതികളുടെ പേരില്‍ മടക്കിയെടുത്തിരുന്നത്. ഇന്നത് ഒരു ലക്ഷം കാറുകളാണ്.

ഫോര്‍ഡ് അവതരിപ്പിച്ച പിന്റോ എന്ന സബ്‌കോംപാക്ട് കാറായിരുന്നു പോരാട്ടത്തിന്റെ ആദ്യ ഇര. കാറുകള്‍ കൂട്ടിയിടിക്കുമ്പോഴും കുന്നുകളില്‍ നിന്ന് താഴേക്ക് വീഴുമ്പോഴും അഗ്നിഗോളമായി പൊട്ടിത്തെറിക്കുന്നത് സിനിമയില്‍ പലപ്പോഴും കാണുന്ന രംഗമാണ്. പക്ഷേ, യഥാര്‍ഥജീവിതത്തില്‍ വാഹനങ്ങള്‍ അങ്ങനെ പൊട്ടിത്തെറിക്കില്ല എന്നതാണ് സത്യം. പെട്രോളിന് തീപിടിക്കും, പക്ഷേ അത് വെടിമരുന്നുപോലെ പൊട്ടിത്തെറിക്കില്ല. അപകടത്തില്‍ പെടുന്ന ആയിരത്തില്‍ ഒന്നോ രണ്ടോ കാറുകള്‍ മാത്രമെ സിനിമയില്‍ കാണുംപോലെ കത്തിയമരൂ. പക്ഷേ ചെറുവേഗത്തില്‍ ഓടുമ്പോള്‍ പോലും പിന്റോവിന്റെ പിന്നില്‍ മറ്റൊരു വാഹനം ഇടിച്ചാല്‍ ഇന്ധനടാങ്ക് തകര്‍ന്ന് പെട്രോള്‍ ഒഴുകുകയും അതിന് തീപ്പിടിക്കുകയും ചെയ്യും. പിന്റോ വിപണിയിലെത്തിയശേഷം ഇത്തരം അപകടങ്ങളില്‍ ഒട്ടേറെപ്പേര്‍ക്ക് പരിക്കല്‍ക്കുകയും പലരും വെന്തുമരിക്കുകയും ചെയ്തു.

ജപ്പാനില്‍ നിന്നുള്ള ചെറുകാറുകളോട് മത്സരിക്കാന്‍ തിടുക്കത്തില്‍ ഫോഡ് നിര്‍മിച്ചതായിരുന്നു പിന്റോ. വാഹനത്തിന്റെ വലുപ്പവും ഭാരവും കുറയ്ക്കാന്‍ പിറകിലെ ആക്‌സിലിനും ബംപറിനും ഇടയിലായരുന്നു പെട്രോള്‍ ടാങ്ക് ഘടിപ്പിച്ചത്. പിന്നില്‍നിന്നുള്ള കൂട്ടിയിടി ഉണ്ടാകുമ്പോള്‍ കാറിന്റെ ബോഡിയില്‍ നിന്ന് ടാങ്കിലേക്കുള്ള കുഴലില്‍ നിന്നും ടാങ്ക് വേറിട്ട് പെട്രോള്‍ പുറത്തേക്ക് ഒഴുകും. ഇതിന് പുറമെ ആക്‌സിലില്‍ ഘടിപ്പിച്ച ഗിയര്‍ ഡിഫറന്‍ഷ്യലിന്റെ ബോള്‍ക്കുകള്‍ കുത്തി ടാങ്കിന് ദ്വാരങ്ങള്‍ വേറെയും ഉണ്ടാകും. കാറിന്റെ ഉത്പാദനം തുടങ്ങുന്നതിനും മുമ്പ് നടത്തിയ ക്രാഷ് ടെസ്റ്റുകളില്‍ തന്നെ ഫോഡിന്റെ എഞ്ചിനിയര്‍മാര്‍ ഇത് കണ്ടെത്തുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. അവര്‍ ഇതിന് പരിഹാരങ്ങളും നിര്‍ദേശിച്ചു.

പക്ഷേ, 900 കിലോഗ്രാം ഭാരവും 2000 ഡോളറില്‍ കുറഞ്ഞ വിലയുമുള്ള കാര്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പുറത്തിറക്കാനുള്ള തിരക്കിലായിരുന്നു കമ്പനി. അവരുടെ കണക്കപ്പിള്ളമാര്‍ അതിവേഗം കണക്കുകള്‍ കൂട്ടി സ്ഥിതിഗതികള്‍ വിവരിച്ചു. എഞ്ചിനിയര്‍മാര്‍ പറഞ്ഞ മാറ്റങ്ങളൊക്കെ വരുത്താന്‍ 11.3 കോടി ഡോളര്‍ ചിലവാകും അപകടത്തില്‍ പെട്ട് മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്യുന്നവര്‍ക്കുള്ള നഷ്ടപരിഹാരവും അറ്റകുറ്റപ്പണികളും ചെയ്തുകൊടുക്കാന്‍ 4.9 കോടി ഡോളറേ ചിലവാകു! അങ്ങനെ മാറ്റങ്ങളൊന്നുമില്ലാതെ പിന്റോ വിപണിയിലെത്തി. 

കുറഞ്ഞ വേഗത്തിലുള്ള അപകടങ്ങളിലും വാഹനത്തിന് തീ പിടിക്കുകയും യാത്രക്കാര്‍ കൊല്ലപ്പെടുകയും ചെയ്യുന്നുവെന്നതിനാല്‍ വാഹനം പിന്‍വലിക്കണം എന്ന ആവശ്യവുമായി ഡിറ്റ്‌ലോ ആണ് എന്‍എച്ച്ടിഎസ്എ(നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍)യ്ക്ക് 1974-ല്‍ പരാതി നല്‍കിയത്്.  പക്ഷേ, മൂന്ന് വര്‍ഷത്തെ അന്വേഷണങ്ങള്‍ക്ക് ശേഷം തിരിച്ചുവിളിക്കാന്‍ മാത്രം വൈകല്യങ്ങള്‍ക്ക് തെളിവില്ല എന്ന പേരില്‍ പരാതി അവര്‍ തിരസ്‌കരിച്ചു.

ഭാഗ്യത്തിന് അതേ വര്‍ഷം തന്നെ മദര്‍ ജോണ്‍സ് എന്ന കുറ്റാന്വേഷണ മാഗസിന്‍ ഫോഡിന്റെ തന്നെ എഞ്ചിനിയര്‍മാര്‍ വാഹനത്തിന്റെ തകരാറിനെ കുറിച്ച് കമ്പനിക്ക് എഴുതിയ കത്തുകള്‍ പുറത്തുവിട്ടു. ഇത് കാര്യങ്ങളെ മുഴുവന്‍ തകിടം മറിച്ചു. ഫോഡിന് വിറ്റ 15 ലക്ഷം പിന്റോകളും തിരിച്ചുവിളിച്ച് ഇന്ധനടാങ്ക് മാറ്റി നല്‍കേണ്ടിവന്നു. തുടര്‍ന്ന് ടയര്‍നിര്‍മാണ ഭീമനായ ഫയര്‍‌സ്റ്റോണിനും ഡിറ്റ്‌ലോവിന്റെ ആക്രമണം മൂലം സ്റ്റീല്‍ ബെല്‍റ്റുള്ള ഒന്നരക്കോടി റേഡിയല്‍ ടയറുകള്‍ വിപണിയില്‍നിന്ന് പിന്‍വലിക്കേണ്ടി വന്നു (ഈ ഒറ്റ സംഭവത്തോടെ ഫയര്‍‌സ്റ്റോണ്‍ തന്നെ പൂട്ടിപ്പോകേണ്ടതായിരുന്നു).

Clarence Ditlowഒരെ സമയം എഞ്ചിനിയറും നിയമജ്ഞനുമായ അദ്ദേഹത്തിന് വാഹനനിര്‍മാണത്തിന്റെ സാങ്കേതികതകളും അത് സംബന്ധിച്ച നിയമങ്ങളും എന്താണെന്ന് വ്യക്തമായി മനസ്സിലാക്കാനുള്ള കഴിവുണ്ടായിരുന്നു, പോരെങ്കില്‍, ഈ വിവരങ്ങള്‍ ആറ്റിക്കുറുക്കി ആര്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍ വിവരിക്കാനും കഴിഞ്ഞു. യു.എസ്സിലെ പ്രമുഖ പത്രലേഖരുടെയെല്ലാം വാര്‍ത്താ സ്രോതസ്സ് അദ്ദേഹമായി.

ഒറ്റ പുസ്തകത്തിലൂടെ താരമായ നേഡറിന്റെ (കു)പ്രസിദ്ധി നേടാനായില്ലെങ്കിലും നേഡര്‍ തുടങ്ങിവെച്ച പലതും പൂര്‍ത്തീകരിച്ചത് ഡിറ്റ്‌ലോ ആയിരുന്നു. 1994 മുതല്‍ യുഎസ്സിലെ എല്ലാ കാറുകളിലും എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കിയത് അദ്ദേഹത്തിന്റെ ഒരു പതിറ്റാണ്ട് നീണ്ട നിയമയുദ്ധത്തിനൊടുവിലായിരുന്നു. വാങ്ങിയ വസ്തുവിന് അവകാശപ്പെടുന്ന യോഗ്യതകളില്ലെങ്കില്‍ ഉത്പന്നം തിരിച്ചെടുത്ത് പണം മടക്കിക്കൊടുക്കുക എന്നത് വാഹനങ്ങള്‍ക്കും ബാധകമായ 'ലെമണ്‍ ലോ (LEMON LAW)' ആക്കിയെടുത്തതും അദ്ദേഹമാണ്. 1970-കളില്‍ അമേരിക്കന്‍ വാഹനവ്യവസായം മൊത്തം ഏതാണ്ട് 500 കാറുകളായിരുന്നു പരാതികളുടെ പേരില്‍ മടക്കിയെടുത്തിരുന്നത്. ഇന്നത് ഒരു ലക്ഷം കാറുകളാണ്. 70-കളില്‍ വാഹനങ്ങള്‍ ഓടുന്ന ഓരോ പത്ത് കോടി മൈലിനും 5.2 പേര്‍ എന്ന കണക്കിലായിരുന്നു മരണനിരക്ക്, 2010-ല്‍ അത് 1.1 ആയി കുറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷമായി അദ്ദേഹം കാന്‍സര്‍ മൂലം മരണവുമായി മല്ലിടുകയായിരുന്നു. ഈ അവസ്ഥയിലും അദ്ദേഹം വാഹനസുരക്ഷയ്ക്കായുള്ള പോരാട്ടം നിര്‍ത്തിയില്ല. സെല്‍ഫ് ഡ്രൈവിങ്ങ് സാങ്കേതികവിദ്യ ഉണ്ടെന്ന് പറയപ്പെടുന്ന ടെസ്‌ല മോഡല്‍ എസ് കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ച സംഭവമായിരുന്നു അദ്ദേഹത്തെ കുപിതനാക്കിയത്. ഈ സംഭവത്തില്‍ അദ്ദേഹം എന്‍എച്ച്ടിഎസ്എ ക്കെതിരെ നിശിതമായ ആക്രമണം തന്നെ അഴിച്ചുവിട്ടു. 'വാഹനങ്ങളിലെ ഇലക്ട്രോണിക്‌സ് ഉപയോഗം പ്രചരിപ്പിക്കാനുള്ള ഉത്സാഹത്തില്‍ വാഹനസുരക്ഷ ഉറപ്പുവരുത്തലാണ്, പുതിയ സാങ്കേതികവിദ്യ പ്രചരിപ്പിക്കലല്ല സ്വന്തം ദൗത്യം എന്നു പോലും എന്‍എച്ച്ടിഎസ്എ മറന്നുപോയിരിക്കുന്നു', അഡ്മിനിസ്‌ട്രേഷന്റെ മേധാവിക്കെഴുതിയ കത്തില്‍ അദ്ദേഹം തുറന്നടിച്ചു.

1979 മുതല്‍ പരിചയക്കാരിയും സുഹൃത്തുമായിരുന്ന ജോവന്‍ ഹെര്‍മനുമായി ഡിറ്റ്‌ലോവിന്റെ വിവാഹം നടന്നത് മരണത്തിനും ഒരു മാസം മുമ്പെ ആശുപത്രിക്കിടക്കയില്‍ വെച്ചായിരുന്നു. 'ജോലി നിര്‍ത്തി വിവാഹം കഴിക്കാന്‍ അദ്ദേഹത്തിന് സമയം കിട്ടിയില്ല', എന്നായിരുന്നു വിവാഹശേഷം ജോവന്‍ പറഞ്ഞത്.