മെഴ്സിഡസ് മേബാക്കിന്റെ ആഡംബര വൈദ്യുതി കാര്‍ '6 കാബ്രിയോലെറ്റി'ന്റെ സങ്കല്‍പ്പ മോഡല്‍ പുറത്തിറക്കി. കാലിഫോര്‍ണിയയിലെ മോണ്‍ടെറി കാര്‍ വീക്കിലായിരുന്നു ഈ ആഡംബര വാഹനത്തിന്റെ അവതരണം. പൂര്‍ണമായും വൈദ്യുതിയില്‍ ഓടുന്നതാണ് ഈ രണ്ട് സീറ്റുള്ള ആഡംബര വാഹനം. വൈദ്യുത ആഡംബര കാറുകളുടെ നിര്‍മാണ രംഗത്തേക്കുള്ള നീക്കത്തിന്റെ മുന്നോടിയായാണ് 6 കാബ്രിയോലെറ്റിന്റെ വരവെന്നാണ് സൂചന.  

Mercedes-Maybach 6 Cabriolet

ഒറ്റച്ചാര്‍ജില്‍ അഞ്ഞൂറ് കിലോമീറ്റര്‍ വരെ ഓടുന്ന വാഹനത്തിന് 750 പി.എസ്. ആണ് കരുത്ത്. നാല്‍പ്പതുകളിലും അന്‍പതുകളിലുമിറങ്ങിയ ആഡംബര കാറുകളെ ഓര്‍മിപ്പിക്കുന്നതാണ് കാബ്രിയോലെറ്റിന്റെ രൂപം. ദ്രാവക ഇന്ധനങ്ങളുപയോഗിച്ച് പറക്കുന്ന സ്‌പോര്‍ട്‌സ് കാറുകളെ നാണിപ്പിക്കുന്നതാണ് ഈ വൈദ്യുത സ്‌പോര്‍ട്സ് കാര്‍.

Mercedes-Maybach 6 Cabriolet

നൂറു കിലോമീറ്റര്‍ വേഗമെടുക്കാന്‍ നാലു സെക്കന്‍ഡ് വേണ്ട. നൂറു കിലോമീറ്റര്‍ ഓടാനുള്ള ചാര്‍ജ് ചെയ്യാനായി വെറും അഞ്ചു മിനിറ്റ് മാത്രമെടുക്കുന്ന ബൂസ്റ്റ് ചാര്‍ജറും കാബ്രിയോലെറ്റിലുണ്ട്. കഴിഞ്ഞ വര്‍ഷം കാബ്രിയോലെറ്റിന്റെ കൂപ്പെ പതിപ്പും കമ്പനി പുറത്തിറക്കിയിരുന്നു.

Mercedes-Maybach 6 Cabriolet