ഴച്ചുവളരുന്ന എസ്.യു.വി. ശ്രേണിയിലേക്ക് പുതിയ താരത്തെ അവതരിപ്പിക്കുകയാണ് ടൊയോട്ട. ഇന്‍ഡൊനീഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ച ടൊയോട്ടയുടെ പുതിയ എസ്.യു.വി.യായ റഷ് ഇന്ത്യയിലേക്കുള്ള വരവ് അറിയിക്കുകയാണ്. അടുത്ത വര്‍ഷം നടക്കുന്ന ഇന്ത്യ ഓട്ടോ ഷോയില്‍ റഷുമായി ടൊയോട്ട എത്തുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിലിറക്കിയ എല്ലാംതന്നെ നേട്ടം കൊയ്ത ചരിത്രവുമായാണ് റഷ് എത്തുന്നത്. ഹ്യുണ്ടായി ക്രീറ്റ,  റെനോ ക്യാപ്ചര്‍ എന്നിവയ്ക്കായിരിക്കും റഷ് തലവേദനയാവുന്നത്. 

രണ്ടാം തലമുറ റഷാണ് ഇന്‍ഡൊനീഷ്യയില്‍ ഇറക്കിയത്. പുത്തന്‍ 7 സീറ്ററാണെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ഇന്ത്യയില്‍ ഇത് ഫൈവ് സീറ്ററായിരിക്കാനാണ് സാധ്യത. ഇന്നോവ എന്ന മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ ഇന്ത്യയില്‍ കത്തി നില്‍ക്കുമ്പോള്‍ ആ ശ്രേണിയില്‍ ഇനിയൊരു മത്സരത്തിന് ടൊയോട്ട മുതിരില്ല എന്ന് കരുതുന്നവരുമുണ്ട്. 

Rush

രൂപത്തില്‍ ഇന്നോവയ്ക്ക് സമാനമായ ഫ്രണ്ട് ഗ്രില്‍, എല്‍ഇഡി ഹെഡ് ലൈറ്റുകള്‍, എല്‍ഇഡി ഡേടൈം റണ്ണിങ് ലൈറ്റുകള്‍ എന്നിവയാണ് റഷിന് നല്‍കിയിട്ടുള്ളത്. ഹോണ്ട സി.ആര്‍.വി.യുടെ ഇന്ത്യന്‍ പതിപ്പിനെ അനുസ്മരിപ്പിക്കുന്നതാണ് റഷിന്റെ എല്‍ഇഡി ഡേടൈം റണ്ണിങ് ലൈറ്റുകള്‍. ഫ്രണ്ട് ബമ്പറില്‍ സര്‍ക്കുലര്‍ ഫോഗ് ലാംപുകളെ  ഉള്‍ക്കൊള്ളിക്കാനുള്ള സൗകര്യമുണ്ട്. 

220 മില്ലിമീറ്ററാണ് ടൊയോട്ട റഷിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. റഷ് എസ്.യു.വി.യുടെ ടിആര്‍ഡി സ്‌പോര്‍ട്ടിവോ പതിപ്പും ഇന്‍ഡൊനീഷ്യയില്‍ ടൊയോട്ട ഇറക്കിയിട്ടുണ്ട്. ടിആര്‍ഡി സ്‌പോര്‍ട്ടിവോ ബാഡ്ജിങ്, സൈഡ്ബോഡി പ്ലാസ്റ്റിക് ക്ലാഡിങ്, 17 ഇഞ്ച് അലോയ് വീലുകള്‍, ഡ്യുവല്‍ ടോണ്‍ ക്യാബിന്‍ എന്നിങ്ങനെ നീളുന്നതാണ് റഷ് സ്‌പോര്‍ട്ടിവോ പതിപ്പിന്റെ വിശേഷങ്ങള്‍. കീലെസ് എന്‍ട്രി, പുഷ്ബട്ടണ്‍ സ്റ്റാര്‍ട്ട്, വെബ് ലിങ്ക്, യു.എസ്.ബി. കണക്ടിവിറ്റിയോടെയുള്ള ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

Toyota Rush

സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകള്‍, ഇബിഡിയോടെയുള്ള എബിഎസ്, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവ സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിരിക്കുന്നു. 1.5 ലിറ്റര്‍ ഫോര്‍ സിലിന്‍ഡര്‍ പെട്രോള്‍ എന്‍ജിനിലാണ് 2018 റഷ് അണിനിരക്കുന്നത്. 104 ബി.എച്ച്.പി. കരുത്തും 140 എന്‍.എം. ടോര്‍ക്കും നല്‍കുന്ന എന്‍ജിനില്‍ 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമുണ്ട്. 2018 ജനുവരിയിലായിരിക്കും റഷ് ഇന്‍ഡൊനീഷ്യയില്‍ ലഭ്യമാകുക. ഇന്ത്യയില്‍ വരികയാണെങ്കില്‍ എട്ടു ലക്ഷം രൂപ മുതലായിരിക്കും വിലയെന്നാണ് കരുതുന്നത്. 

Content Highlights: Toyota Rush Coming To India