സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയില്‍ ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട അവതരിപ്പിക്കുന്ന പുതിയ മോഡലാണ് FT-4X. 60-ാം വാര്‍ഷികം പിന്നിട്ട ടൊയോട്ടയുടെ ഐതിഹാസിക മോഡല്‍ Fj ക്രൂയിസറിന് ന്യൂജെന്‍ C-HR ല്‍ ഒരു കുട്ടി പിറന്നാല്‍ എങ്ങനെയുണ്ടാകും ? ഒറ്റ നോട്ടത്തില്‍ ഈയൊരു രൂപത്തിലാണ് FT-4X കണ്‍സെപ്റ്റ് മോഡല്‍ ന്യൂയോര്‍ക്ക് ഓട്ടോ ഷോയില്‍ അവതരിപ്പിച്ചത്. വേറിട്ട രൂപത്തിനൊപ്പം എല്ലാവിധ അധുനിക ഫീച്ചേര്‍സും പ്രൊഡക്ഷന്‍ മോഡലില്‍ പ്രതീക്ഷിക്കാം. 

വരവ് ന്യൂജെന്‍ ലുക്കിലാണെങ്കിലും FJ 40-യെ മോഡേണ്‍ ഡിസൈനില്‍ അലങ്കരിച്ചൊരുക്കിയതിനെ ഓര്‍മ്മപ്പെടുത്തുന്ന രൂപമാണ് FT-4X-നുള്ളത്. എന്നാല്‍ പിന്‍ഭാഗം അകെമൊത്തം പരിഷ്‌ക്കാരി ലുക്ക് നല്‍കും. ഇതുവരെ കണ്ടുപരിചിതമല്ലാത്ത രൂപത്തിലാണ് പിന്‍ഭാഗത്തെ ഫുള്‍ ഗ്ലാസ് ഡോര്‍. രണ്ടു വിധത്തില്‍ ഈ വിന്‍ഡോ ഗ്ലാസ് തുറക്കാന്‍ സാധിക്കും. ഒരു ഓഫ് റോഡറില്‍ ആത്യഡംര അകത്തളം ചേരുമെന്ന് FT-4X തെളിയിച്ചു. ഫോര്‍ വീല്‍ ഡ്രൈവില്‍ ഏത് ദുര്‍ഘട പാതയിലും നിഷ്പ്രയാസം മുന്നേറാന്‍ വാഹനത്തിന് സാധിക്കും. മെക്കാനിക്കല്‍ ഫീച്ചേര്‍സ് സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. 

FT-4X

മുന്‍ഡോറില്‍ ഇരുവശവും വാട്ടര്‍ബോട്ടില്‍ സ്‌റ്റോറേജ് സ്‌പേസുണ്ട്, ഇതിനൊപ്പം ചൂട് തണയാതിരിക്കാനുള്ള വാം സ്‌റ്റോറേജ് ബോക്‌സും തണുപ്പിക്കാന്‍ കൂള്‍ സ്റ്റേറേജ് ബോക്‌സും ഡോറില്‍ ഘടിപ്പിച്ചിട്ടുണ്ട്. എക്സ്റ്റീരിയറിന് സമാനമായി ഇന്റീരിയറും ഓറഞ്ച് മയത്തിലാണ് അണിയിച്ചൊരുക്കിയത്. A പില്ലര്‍, റൂഫ്, ബോണറ്റിന് മുന്‍വശത്തും തൂവെള്ള നിറം അപഹരിച്ചു. ടയറിന് മുകളിലുള്ള ബ്ലാക്ക് പ്ലാസ്റ്റിക്ക് ക്ലാഡിങ് സ്‌പോര്‍ട്ടി ലുക്ക് നല്‍കും. അമേരിക്കന്‍ നിര്‍മാതാക്കളായ ജീപ്പിനും ടാറ്റ ഉടമസ്ഥതയിലുള്ള ലാന്‍ഡ് റോവറിനും മികച്ച എതിരാളിയാകും ടൊയോട്ടയുടെ FT-4X. 

Toyota

FT-4X