ള്‍ട്ടോയ്ക്ക് ശേഷം മാരുതി സുസുക്കിയുടെ ബെസ്റ്റ് സെല്ലിങ് ഹാച്ച്ബാക്ക് സ്വിഫ്റ്റിന്റെ പുതുതലമുറ പതിപ്പ് മാതൃകമ്പനി സുസുക്കി മോട്ടോര്‍സ് പുറത്തിറക്കി. 87-ാംമത്‌ ജെനീവ മോട്ടോര്‍ ഷോയിലാണ് 2017 സ്വിഫ്റ്റ് സുസുക്കി ആഗോളതലത്തില്‍ അവതരിപ്പിച്ചത്. എക്സ്റ്റീരിയറിലും ഇന്റീരിയറിലും പഴയ സ്വിഫ്റ്റിനെക്കാള്‍ കേമനാണ് നാലാം തലമുറയിലെത്തുന്ന സ്വിഫ്റ്റ്. യൂറോപ്പില്‍ അടുത്ത മാസം മുതല്‍ പുതുതലമുറ സ്വിഫ്റ്റിന്റെ വില്‍പ്പന ആരംഭിക്കും. ആദ്യപടിയായി നേരത്തെ മാതൃരാജ്യമായ ജപ്പാനില്‍ പുതുതലമുറ സ്വിഫ്റ്റ് സുസുക്കി അവതരിപ്പിച്ചിരുന്നു.

അടുത്ത വര്‍ഷം തുടക്കത്തിലാകും ഇവന്‍ ഇന്ത്യയിലെത്തുക. കമ്പനിയുടെ പുതിയ സ്റ്റിഫര്‍ പ്ലാറ്റ്‌ഫോമിലുള്ള നിര്‍മാണം വാഹനത്തിന്റെ ഭാരം കുറയ്ക്കാനും ബോഡി കൂടുതല്‍ കരുത്തനാക്കാനും സഹായിച്ചു. 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എഞ്ചിന്‍, 1.2 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ് എഞ്ചിനുമാണ് പുതിയ സ്വിഫ്റ്റിന് കരുത്തേകുക. ഇതിനൊപ്പം SHVS മില്‍ഡ് ഹൈബ്രിഡ് ടെക്‌നോളജി വഴി കൂടുതല്‍ ഇന്ധനക്ഷമതയും ലഭിക്കും. 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ പതിപ്പുകള്‍ ഇന്ത്യയിലെത്താനാണ് സാധ്യത.

swift 2017

മുന്‍ മോഡലിനെക്കാള്‍ 10 എംഎം നീളവും 15 എംഎം ഉയരവും 2017 സ്വിഫ്റ്റിന് കുറവാണ്. എന്നാല്‍ വീല്‍ ബേസ് 20 എംഎം അധികമുണ്ട്, ഇതുവഴി കൂടുതല്‍ കേമ്പിന്‍ സ്‌പോസും ലഭിക്കും. 40 എംഎം വീതിയും കൂടുതലുണ്ട്. 120 കിലോഗ്രാം ഭാരവും കുറവാണ്. 2005-ല്‍ നിരത്തിലെത്തിയ ആദ്യ സ്വിഫ്റ്റിന്റെ മുഖമുദ്ര ഒട്ടും ചോരാതെ കൂടുതല്‍ സ്റ്റൈലിഷായി സ്‌പോര്‍ട്ടി ലുക്കിലാണ് 2017 സ്വിഫ്റ്റ് അവതരിച്ചത്.

53 ലക്ഷം യൂണിറ്റ് സ്വിഫ്റ്റുകളാണ് മൂന്ന് തലമുറകളിലായി നാളിതുവരെ ആഗോള വിപണിയില്‍ സുസൂക്കി മോട്ടോര്‍സ് വിറ്റഴിച്ചത്. ക്രോം ഗാര്‍ണിഷിങ്ങോടു കൂടിയ ഹെക്സഗണല്‍ ഫ്ലോട്ടിങ് ഗ്രില്‍, പുതിയ ഹെഡ് ലാമ്പ്-ഫോഗ് ലാമ്പ് എന്നിവ മുന്‍ഭാഗത്തെ ലുക്ക് അകെമൊത്തം മാറ്റിയിട്ടുണ്ട്. ഇതിനൊപ്പം ഫ്ലോട്ടിങ് റൂഫും വാഹനത്തിന് ക്ലാസിക് സ്‌റ്റൈല്‍ നല്‍കുന്നു. പുതിയ ടെയില്‍ ലാപും ഗ്ലാസുമാണ് പിന്‍ഭാഗത്ത്. ഇരുവശങ്ങളിലെ ഫീച്ചേര്‍സില്‍ കാര്യമായ മാറ്റങ്ങളില്ല.

swift 2017

കറുപ്പ് നിറത്തില്‍ അണിയിച്ചൊരുക്കിയതാണ് ഇന്റീരിയര്‍. ആന്‍ഡ്രോയിഡ് ഓട്ടോപ്ലേ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയുള്ള പുതിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റവും നല്‍കി. പുതുക്കിപ്പണിത ഡാഷ്ബോര്‍ഡ്, ത്രീ സ്പോക്ക് സ്റ്റിയറിങ് വീല്‍, ഇന്‍സ്ട്രുമെന്റ് പാനല്‍ സെന്റര്‍ കണ്‍സോള്‍, HVAC വെന്റ്സ് അകത്തളത്തിന് പുതുമയേകുന്നു. യൂറോപ്പ്യന്‍ വിപണിക്ക് ശേഷം സ്വിഫ്റ്റ് വഴി അടുത്ത വര്‍ഷത്തോടെ ഇന്ത്യയില്‍ കൂടുതല്‍ വിപണി പിടിക്കാമെന്ന പ്രതീക്ഷയിലാണ് സുസുക്കി.

swift 2017