രിസ്ഥിതി മലിനീകരണം അനുദിനം വര്‍ധിക്കുമ്പോല്‍ മുന്‍നിര വാഹന നിര്‍മാതാക്കളെല്ലാം ബദല്‍ മാര്‍ഗമായ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുമാറ്റുകയാണ്. നിലവില്‍ ടെസ്‌ലയാണ് ആഗോള വിപണിയില്‍ ഇലക്ട്രിക് വാഹന നിര്‍മാണത്തില്‍ മുന്‍പന്തിയില്‍. ടെസ്‌ലയുടെ മോഡല്‍ X100D-യുമായി നേരിട്ട് എതിരിടാന്‍ ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍ സഞ്ചരിക്കാനുതകുന്ന ഇ-ട്രോണ്‍ സ്‌പോര്‍ട്ബാക്ക് കണ്‍സെപ്റ്റ് മോഡലാണ് ഔഡി മുന്നോട്ടുവയ്ക്കുന്നത്. നടക്കാനിരിക്കുന്ന ഷാങ്ഹായി മോട്ടോര്‍ ഷോയില്‍ ഔദ്യോഗികമായി ഇ-ട്രോണ്‍ സ്‌പോര്‍ട്‌സ്ബാക്ക് കമ്പനി അവതരിപ്പിക്കും. 

95kWh ബാറ്ററിയാണ് വാഹനത്തിന് കരുത്തേകുന്നത്. അരമണിക്കൂറിനുള്ളില്‍ ബാറ്ററി 80 ശതമാനത്തോളം ചാര്‍ജ് ചെയ്യാനാകും.  വെറും 4.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാം. മണിക്കൂറില്‍ 210 കിലോമീറ്ററാണ് പരമാവധി വേഗം. 2019-ല്‍ മാത്രമേ ഇലക്ട്രിക് ഇ-ട്രോണ്‍ എസ്.യു.വി വിപണിയിലെത്തു. അമ്പരിപ്പിക്കുന്ന ലൈറ്റിങാണ് ഇ-ട്രോണിന്റെ മുഖ്യ സവിശേഷത. സ്റ്റാര്‍ട്ട് ചെയ്താല്‍ മുന്‍വശത്തെയും പിറകിലെയും ഔഡി ലോഗോ പ്രകാശിക്കും. ടെയില്‍ലാംമ്പ് നീളത്തില്‍ ബോഡി മൊത്തം കവര്‍ കവര്‍ ചെയ്യും. ത്രീ ഡി രൂപത്തിലുള്ള വീല്‍ സ്‌പോര്‍ട്ടി ലുക്ക് വര്‍ധിപ്പിക്കും. 

Audi e-tron Sportback

ഫോക്‌സ്‌വാഗണ്‍ വിഷന്‍ ഇ-കണ്‍സെപ്റ്റിന് സമാനമായി ഇ-ട്രോണിനും കണ്ണാടികളില്ല, ചുറ്റുമുളളതെല്ലാം ക്യാമറകള്‍ അകത്തളത്തെ സ്‌ക്രീനില്‍ ദൃശ്യമാക്കും. സമ്പൂര്‍ണ ഇലക്ട്രിക് ഗണത്തില്‍ ഔഡിയുടെ രണ്ടാമനാണ് ഇ-ട്രോണ്‍. നേരത്തെ 2015 ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് വാഹനം ഇ-ട്രോണ്‍ ക്വാഡ്രോ കമ്പനി അവതരിപ്പിച്ചിരുന്നു. 2020-നുള്ളില്‍ മൂന്ന് ഇലക്ട്രിക് മോഡലുകള്‍ പുറത്തിറക്കാനാണ് ഔഡിയുടെ പദ്ധതി. ഇതിനൊപ്പം 2025-ഓടെ 25 വിപണിയിലെത്തുന്ന 25 ശതമാനം വാഹനങ്ങളും ബാറ്ററി ചാര്‍ജിലേക്ക് ചുവടുമാറ്റാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. 

Audi e-tron Sportback

Audi e-tron Sportback