രാജ്യത്തെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി മോട്ടോര്‍സ് പുതിയ എക്‌സന്റ് വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യയിലെ യുവനിര ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഹൈ-ടെക് സൗകര്യങ്ങളോടെയാണ് കോംപാക്ട് സെഡാനായ എക്‌സന്റ് പരിഷ്‌കരിച്ച് പുറത്തിറക്കിയിരിക്കുന്നത്. സ്‌പോര്‍ട്ടി, ഇവോള്‍വ്ഡ് സ്‌റ്റൈലിങ്, മികച്ച പ്രകടനം, ഹൈ-ടെക് രൂപകല്പന, ഉയര്‍ന്ന സുരക്ഷയും സൗകര്യങ്ങളും, ഉത്പന്നത്തിന്റെ മൂല്യം എന്നീ ഘടകങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. 

hyundai Xcent

1.2 ലിറ്റര്‍ കപ്പ ഡ്യുവല്‍ 4-സിലിന്‍ഡര്‍ പെട്രോള്‍ എഞ്ചിനിലും 1.2 ലിറ്റര്‍ 3-സിലിന്‍ഡര്‍ ഡീസല്‍ എഞ്ചിനിലും 2017 എക്‌സന്റ് ലഭ്യമാണ്. പെട്രോള്‍ എഞ്ചിന്‍ 82 ബിഎച്ച്പി കരുത്തും 114 എന്‍എം ടോര്‍ക്കുമേകും. ഡീസല്‍ പതിപ്പില്‍ 71 ബിഎച്ച്പി കരുത്തും 180.4 എന്‍എം ടോര്‍ക്കും ലഭിക്കും. പെട്രോള്‍ വേരിയന്റില്‍ ഓട്ടോമാറ്റിക് മോഡലുമുണ്ട്. ഡീസലില്‍ ലിറ്ററിന് 25.4 കിലോമീറ്ററും പെട്രോള്‍ മാനുവലില്‍ 20.14 കിലോമീറ്ററും ഓട്ടോമാറ്റിക്കില്‍ 17.36 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 

3995 എംഎം നീളവും 1660എംഎം വീതിയും 1520 എംഎം ഉയരവും 2425 എംഎം വീല്‍ബേസും വാഹനത്തിനുണ്ട്. 407 ലിറ്ററാണ് ബൂട്ട് സ്‌പേസ് കപ്പാസിറ്റി. അഞ്ചു വ്യത്യസ്ത വേരിയന്റുകളില്‍ പുറത്തിറങ്ങുന്ന 2017 എക്‌സന്റ് പെട്രോളിന് 5.38 ലക്ഷം രൂപ മുതലും ഡീസലിന് 6.28 ലക്ഷം രൂപ മുതലുമാണ് ഡല്‍ഹി എക്‌സ്-ഷോറൂം വില. ഇന്ത്യക്ക് പുറമേ ആഗോളതലത്തില്‍ നാല്‍പത് രാജ്യങ്ങളില്‍ 2017 എക്‌സന്റ് വില്‍പ്പനയ്‌ക്കെത്തും.   

Xcent