മേരിക്കന്‍ രക്തം സിരകളിലോടുന്ന യു.എം. രണ്ടുംകല്‍പ്പിച്ചാണ് ഈ വര്‍ഷം അങ്കത്തിനിറങ്ങുന്നത്. ബജാജ് അവഞ്ചര്‍, റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ്, സുസുക്കി ഇന്‍ട്രൂഡര്‍ എന്നിവര്‍ക്കൊക്കെ ഒത്ത എതിരാളിയായി റെനഗേഡ് ഡ്യൂട്ടി മോഡല്‍ ഇന്ത്യന്‍ നിരത്തില്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഇക്കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഡ്യൂട്ടി നിരയില്‍ ഡ്യൂട്ടി 230 എസ്, ഡ്യൂട്ടി 230 ഏയ്‌സ് എന്നീ രണ്ടു മോഡലുകള്‍ കമ്പനി അവതരിപ്പിച്ചിരുന്നു. 

Duty
Duty Ace

ഈ രണ്ടു മോഡലുകളും ജൂണ്‍-ജൂലായ് മാസത്തോടെ വില്‍പ്പനക്കെത്തുകയെന്നറിയുന്നു. റെനഗേഡ് ഡ്യൂട്ടി എസിന് 1.10 ലക്ഷം രൂപയും ഡ്യൂട്ടി ഏയ്‌സിന് 1.29 ലക്ഷം രൂപയുമായിരിക്കും വിപണി വില. ഈ വിലയില്‍ ക്ലാസിക് രൂപം ആവോളം സ്വായത്തമാക്കി വരുന്ന ഡ്യൂട്ടി വളരെ വേഗത്തില്‍ വിപണി പിടിക്കാനാണ് സാധ്യത. റെനഗേഡ് സ്‌പോര്‍ട്ട് എസിന് കീഴെയാണ് യു.എം. ഡ്യൂട്ടി മോഡലുകളുടെ സ്ഥാനം. ഫ്യൂവല്‍ ടാങ്ക് കപ്പാസിറ്റി 10 ലിറ്ററാണ്. 41 കിലോമീറ്ററാണ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 

ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്ററോടു കൂടിയ ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണിതിലുള്ളത്. ഹെഡ് ലൈറ്റും ടെയില്‍ ലൈറ്റും എല്‍.ഇ.ഡി.യാണ്. 41 മില്ലീമീറ്റര്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും ട്വിന്‍ ഹൈഡ്രോളിക് സ്പ്രിങ് പിന്നിലും. ദീര്‍ഘദൂര യാത്രകളില്‍ ഡ്രൈവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ സീറ്റുകളാണ് വാഹനത്തില്‍ നല്‍കിയത്. 756 എംഎം ആണ് സീറ്റ് ഹൈറ്റ്. സസ്‌പെന്‍ഷന്റെ കാര്യത്തില്‍ വേണമെങ്കില്‍ ഓഫ്റോഡറായും ഡ്യൂട്ടിയെ കൊണ്ടുനടക്കാമെന്നാണ് കമ്പനി പറയുന്നത്. 

UM Renegade Duty

മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 16 ഇഞ്ചുമാണ് ടയറുകള്‍. പുതിയ 223 സി.സി. സിംഗിള്‍ സിലിണ്ടര്‍, ഓയില്‍കൂള്‍ഡ് എന്‍ജിനാണ്. 8,000  ആര്‍.പി.എമ്മില്‍  16 ബി.എച്ച്.പി. കരുത്തും 5,000 ആര്‍.പി.എമ്മില്‍ 17 എന്‍.എം. ടോര്‍ക്കും  ഉത്പാദിപ്പിക്കുന്നതാണ് എന്‍ജിന്‍. 5 സ്പീഡ് ഗിയര്‍ബോക്‌സാണുള്ളത്. 1975 എംഎം നീളവും 730 എംഎം വീതിയും 1050 എംഎം ഉയരവും വാഹനത്തിനുണ്ട്.  1,360 എംഎം  വീല്‍ബേസും 180 മില്ലി മീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സുമാണിവയ്ക്ക്. 

Content Highlights; UM Renegade Duty Coming Soon