റെനാള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ടി.വി.എസ് അപ്പാച്ചെ RR 310 സ്‌പോര്‍ട്‌സ് ബൈക്ക് ഇന്ത്യയില്‍ അവതരിച്ചു. ചെന്നൈയില്‍ നടന്ന ചടങ്ങിലാണ് ടിവിഎസ് നിരയിലെ ഏറ്റവും കരുത്ത് കൂടിയ മോഡല്‍ കമ്പനി പുറത്തിറക്കിയത്. 2.05 ലക്ഷം രൂപയാണ് വാഹനത്തിന്റ എക്‌സ്‌ഷോറും വില. ബി.എം.ഡബ്ല്യു G310R മോഡലിന്റെ അടിസ്ഥാനത്തിലാണ് ഈ എന്‍ട്രി ലെവല്‍ സ്പോര്‍ട്സ് ബൈക്കിന്റെ നിര്‍മാണം. 

ടിവിഎസ് റേസിങ്ങിന്റെ 35 വര്‍ഷത്തെ അനുഭവ പരിചയത്തിലാണ് RR 310-യുടെ ജനനം. രൂപത്തിലും കരുത്തിലും വമ്പനായെത്തുന്ന അപ്പാച്ചെയ്ക്ക് കെടിഎം ഡ്യൂക്ക് RC 390, കവസാക്കി നിഞ്ച 300, യമഹ R3, ബെനെലി 302R എന്നിവയാണ് പ്രധാന എതിരാളികള്‍. സ്റ്റിഫ് അലൂമിനിയം ഫ്രെയിമില്‍ കാര്‍ബണ്‍-ഫൈബര്‍ മെറ്റീരിയല്‍ ഉപയോഗിച്ചാണ് വാഹനത്തിന്റെ ബോഡി പൂര്‍ണമായും നിര്‍മിച്ചെടുത്തത്. 313 സി.സി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 34 ബി.എച്ച്.പി കരുത്തും 28 എന്‍.എം ടോര്‍ക്കുമേകും. 6 സ്പീഡാണ് ഗിയര്‍ബോക്സ്.

RR 310

എന്‍ജിനടക്കം ബിഎംഡബ്യു G 310 R-ല്‍ നിന്ന് പല ഘടകങ്ങളും അതേപടി ഉള്‍ക്കൊണ്ടാണ് RR310  നിരത്തിലെത്തിയത്. സ്പ്ലിറ്റ് സീറ്റ്, ഹൈ പെര്‍ഫോമെന്‍സ് ടയര്‍, പെറ്റല്‍ ഡിസ്‌ക്, സ്റ്റാന്‍േര്‍ഡ് ഡ്യുവല്‍ ചാനല്‍ എബിഎസ് എന്നിവ വാഹനത്തിലുണ്ട്. 2.63 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ അപ്പാച്ചെയ്ക്ക് സാധിക്കും. മണിക്കൂറില്‍ 165 കിലോമീറ്ററാണ് പരമാവധി വേഗത. ടിവിഎസ് മോട്ടോഴ്‌സിന്റെ തമിഴ്നാട്ടിലെ ഹെസൂരിലുള്ള നിര്‍മാണശാലയിലാണ് ബൈക്കിന്റെ നിര്‍മാണം. 

Content Highlights: TVS Apache RR 310 launched in India, Price, specs, images, features