ന്ത്യയില്‍ മുപ്പത് ലക്ഷം യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍ പ്രാദേശികമായി നിര്‍മിച്ച് സുസുക്കി മോട്ടോര്‍ സൈക്കില്‍സ് ഇന്ത്യ (SMI) പുതുചരിത്രം കുറിച്ചു. കഴിഞ്ഞ ദിവസം കമ്പനിയുടെ ഗുരുഗ്രാം പ്ലാന്റില്‍ നിന്നാണ് മുപ്പതാം ലക്ഷം യൂണിറ്റ് ഔദ്യോഗികമായി പുറത്തിറക്കിയത്. ബെക്കുകളില്‍ ജിക്‌സര്‍ സീരീസും സ്‌കൂട്ടറുകളില്‍ ആക്‌സസുമാണ് നിലവില്‍ സുസുക്കി വില്‍പ്പനയില്‍ മുന്‍നിരക്കാര്‍.

suzuki

2006 ഫെബ്രുവരിയില്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ച സുസുക്കി മോട്ടോര്‍ സൈക്കിള്‍സ് പതിനൊന്നാം വാര്‍ഷിക വേളയിലാണ് മുപ്പത് ലക്ഷം എന്ന മാജിക് സംഖ്യ പൂര്‍ത്തീകരിച്ചത്. 2016 ഫെബ്രുവരി - 2017 ഫെബ്രുവരി വരെ മാത്രം 65,206 യൂണിറ്റ് വാഹനങ്ങള്‍ സുസുക്കി ഉപഭോക്താക്കളിലെത്തിച്ചു. 150 ശ്രേണിയില്‍ ജിക്‌സറിലൂടെ എതിരാളികളെ പിന്നിലാക്കാനും സുസുക്കിക്ക് സാധിച്ചു.

Suzuki

വര്‍ഷംതോറും 5.40 ലക്ഷം യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍ ഇപ്പോള്‍ ഇന്ത്യന്‍ പ്ലാന്റില്‍ നിര്‍മിക്കാന്‍ സുസുക്കി മോട്ടോര്‍ സൈക്കിള്‍സ് ഇന്ത്യക്ക് സാധിക്കും. വരും വര്‍ഷങ്ങളില്‍ ഈ പരിധി വലിയ തോതില്‍ ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആക്‌സസ് 125-നും ജിക്‌സര്‍ സീരീസിനു പുറമേ ATV's, ലെറ്റ്‌സ്, ഹയാതെ ഇ.പി, സൂപ്പര്‍ ബൈക്കുകളും സുസുക്കി ഇവിടെ വിറ്റഴിക്കുന്നുണ്ട്.