ലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബി.എസ് 4  (ഭാരത് സ്‌റ്റേജ് 4) എഞ്ചിന്‍ നിലവാരം കൈവരിക്കുന്നതിന്റെ ഭാഗമായി ഐഷര്‍ മോട്ടോര്‍സ് ഉടമസ്ഥതയിലുള്ള റോയല്‍ എന്‍ഫീല്‍ഡ് ലൈനപ്പിലെ എല്ലാ ബൈക്കുകള്‍ക്കും വില വര്‍ധിപ്പിക്കാനൊരുങ്ങുന്നു. അടുത്ത മാസം ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് പുതുതായി പുറത്തിറങ്ങുന്ന ഇരുചക്ര വാഹനങ്ങള്‍ ബി.എസ് 4 നിലവാരം നിര്‍ബന്ധമായും കൈവരിക്കണമെന്ന നിയമം പ്രാബല്യത്തില്‍ വരുന്നതിന്റെ ഭാഗമായാണ് എന്‍ഫീല്‍ഡ് വില വര്‍ധിപ്പിക്കുന്നത്. എന്‍ഫീല്‍ഡ് ശ്രേണിയിലെ എല്ലാ ബൈക്കുകള്‍ക്കും പരമാവധി 3000-4000 രൂപ വരെ വില വര്‍ധിപ്പിച്ചേക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വരും ദിവസങ്ങളില്‍ കമ്പനി നല്‍കും.  

ബിഎസ് 4 നിലവാരം കൈവരിച്ച ഇലക്ട്ര 350 നിലവില്‍ വിവിധ റോയല്‍ എന്‍ഫീല്‍ഡ് ഡിലര്‍ഷിപ്പുകളില്‍ എത്തിച്ചിട്ടുണ്ട്. രാജ്യത്ത് മികച്ച വില്‍പ്പനയില്‍ മുന്നേറുന്ന എന്‍ഫീല്‍ഡ് ക്ലാസിക് 350-യിലുടെ കഴിഞ്ഞ മാസത്തെ വില്‍പ്പനയില്‍ ചരിത്രത്തിലാദ്യമായി പള്‍സറിനെ കടത്തിവെട്ടി അഞ്ചാം സ്ഥാനത്തെത്തിയിരുന്നു. പുതിയ നിയമത്തിന്റെ ഭാഗമായി എഞ്ചിന്‍ നിലവാരം വര്‍ധിപ്പിക്കുന്നതിനൊപ്പം ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ് ഓണ്‍ സംവിധാനവും എന്‍ഫീല്‍ഡ് ലൈനപ്പില്‍ ഉള്‍പ്പെടുത്തും. ഇതോടെ ഏറ്റവും വില കുറഞ്ഞ ബുള്ളറ്റ് 350-ക്ക് 1.25 ലക്ഷവും ടോപ് എന്‍ഡ് കോണ്‍ടിനെന്റല്‍ ജിടിക്ക് 2.26 ലക്ഷം രൂപയുമാകും ഡല്‍ഹി എക്‌സ്‌ഷോറൂം വില. മെക്കാനിക്കല്‍ ഫീച്ചേര്‍സിലും മറ്റും യാതൊരു മാറ്റവുമുണ്ടാകില്ല.

ബുള്ളറ്റ് UCE - 1.25 ലക്ഷം 
ബുള്ളറ്റ് ഇലക്ട്ര - 1.40 ലക്ഷം 
തണ്ടര്‍ബേര്‍ഡ് 350 - 1.61 ലക്ഷം 
തണ്ടര്‍ബേര്‍ഡ് 500 - 2.03 ലക്ഷം 
ക്ലാസിക് 350 - 1.49 ലക്ഷം 
ക്ലാസിക് 500 - 1.90 ലക്ഷം 
ക്ലാസിക് ക്രോം - 2.01 ലക്ഷം 
ബുള്ളറ്റ് 500 - 1.79 ലക്ഷം 
ഹിമാലയന്‍ - 1.77 ലക്ഷം 
ക്ലാസിക് ഡെസേര്‍ട്ട് സ്‌ട്രോം - 1.93 ലക്ഷം
കോണ്‍ടിനെന്റല്‍ ജിടി - 2.26 ലക്ഷം -- (ഡല്‍ഹി എക്‌സ്‌ഷോറൂം വില)