രുചക്ര വാഹനങ്ങള്‍ കസ്റ്റമൈസ് ചെയ്യുന്ന കമ്പനികള്‍ക്ക് പ്രിയപ്പെട്ട മോഡലാണ് റോയല്‍ എന്‍ഫീല്‍ഡ്. പരമ്പരാഗത പ്രൗഡിയും രാജകീയ ലുക്കും എളുപ്പത്തില്‍ മോഡിഫൈ ചെയ്യാന്‍ എന്‍ഫീല്‍ഡ് മോഡലുകളില്‍ സാധിക്കുമെന്നതാണ് ഇതിന്റെ കാരണം. ട്രെയംഫ് ബോണവില്ല ബോബര്‍ രൂപത്തിലേക്ക് പരിണമിച്ച റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-യാണ് ഈ ചിത്രത്തില്‍ കാണുന്നത്. 'റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് ബോബര്‍ 350' എന്ന പേരില്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെഡി കസ്റ്റമൈസര്‍ ഗ്രൂപ്പാണ് എന്‍ഫീല്‍ഡ് ക്ലാസിക്കിനെ ബോബര്‍ ലുക്കിലേക്ക് മാറ്റിയെടുത്തത്. 

Classic Bobber 350

ക്ലാസിക് ബോബര്‍ 350-യില്‍ എഞ്ചിനൊഴികെ ബാക്കിയെല്ലാം കാര്യമായി അഴിച്ചുപണിതിട്ടുണ്ട്. ഫ്യുവല്‍ ടാങ്ക്, സീറ്റ്, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ പൂര്‍ണമായും മാറ്റി. ഹാന്‍ഡ് മെയ്ഡാണ് ലെതര്‍ സീറ്റ്. ബോബറിന് സമാനമായ ബ്ലാക്ക് സ്‌പോക്ക്ഡ് വീല്‍, സൈലന്‍സര്‍, റിയര്‍, സൈഡ് മിററുകൾ  എന്നിവ എന്‍ഫീല്‍ഡിന്റെ ക്ലാസിക് രൂപം ആകെ മാറ്റിയെടുത്തു. സീറ്റിന് തൊട്ടുതാഴെയായി റോയല്‍ എന്‍ഫീല്‍ എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. 346 സിസി എയര്‍കൂള്‍ഡ് എഞ്ചിന്‍ 5 സ്പീഡ് ട്രാന്‍സ്മിഷനില്‍ 5250 ആര്‍പിഎമ്മില്‍ 19.8 ബിഎച്ച്പി കരുത്തും 4000 ആര്‍പിഎമ്മില്‍ 28 എന്‍എം ടോര്‍ക്കുമേകും. 

Triumph Bobber

Bobber