1992-ല്‍ ജാപ്പനീസ് മണ്ണില്‍ അരങ്ങേറിയ കവസാക്കി എസ്‌ട്രെല്ലയുടെ അവസാന പതിപ്പ് മാതൃരാജ്യമായ ജപ്പാനില്‍ പുറത്തിറക്കുന്നു. പുതിയ കാന്‍ഡി അറേബ്യ നിറത്തിലാണ് ഐതിഹാസിക വാഹനത്തിന്റെ അവസാന തലമുറ നിരത്തിലെത്തുന്നത്. കരുത്തുറ്റ കവാസാക്കി W800-മായി സാദൃശ്യമുള്ള ഡിസൈനിലാണ് ഇവനെത്തുക. ഫ്യുവല്‍ ടാങ്കിന് മുകളില്‍ അവസാന പതിപ്പിനെ അടയാളപ്പെടുത്താന്‍ പ്രത്യേക ലോഗോയും പതിപ്പിക്കും.

ജൂണ്‍ ഒന്നിനാണ് 25 വര്‍ഷം പിന്നിട്ട എസ്‌ട്രെല്ലയുടെ അവസാന പതിപ്പ് കവാസാക്കി അവതരിപ്പിക്കുക. സിംഗിള്‍ സിലിണ്ടര്‍ 249 സിസി എഞ്ചിന്‍ 17 ബിഎച്ച്പി കരുത്തും 20 എന്‍എം ടോര്‍ക്കുമാണ് വാഹനത്തിന് നല്‍കുക. മുന്നില്‍ സ്റ്റാന്റേര്‍ഡ് ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ സ്പ്‌റിങ് സസ്‌പെന്‍ഷനും ഉള്‍പ്പെടുത്താനാണ് സാധ്യത. ഏകദേശം 576640 ജാപ്പനീസ് യെന്നായിരിക്കും (3.41 ലക്ഷം രൂപ) വാഹനത്തിന്റെ വിപണി വില.