വാഹനങ്ങള്‍ നിര്‍ത്തുന്നതിന് നിരോധനമുള്ള സ്ഥലങ്ങളില്‍ അത്തരം പ്രവൃത്തികള്‍ ചെയ്യാത്തവരാണ് മിക്കവരും. എന്നാല്‍ ചിലര്‍ ഇത്തരം നിരോധനമുന്നറിയിപ്പുള്ള ബോര്‍ഡുകള്‍ക്കു മുന്നില്‍ത്തന്നെ വാഹനങ്ങള്‍ നിര്‍ത്തണമെന്ന് നിര്‍ബന്ധമുള്ളവരാണ്. അത്തരക്കാരെ പോലീസ് പലപ്പോഴും പിഴയടപ്പിച്ചുവിടാറാണ് പതിവ്.
#WATCH: Traffic police towed a motorbike with man sitting on it from Bada Chauraha area of Kanpur as he refused to get down. (08/03/17) pic.twitter.com/jbtHhFv7oO
— ANI UP (@ANINewsUP) March 9, 2017
ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ കഴിഞ്ഞദിവസം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു സംഭവം നടന്നു. തിരക്കേറിയ ബഡാ ചൗരാഹയിലെ വാഹനനിരോധിത മേഖലയില്‍ ബൈക്ക് നിര്‍ത്തിയ യുവാവാണ് കഥയിലെ നായകന്. പോലീസ് സ്ഥലത്തെത്തി യുവാവിനോട് പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കക്ഷി തയ്യാറായില്ല. പോലീസ് ബൈക്ക് സ്റ്റേഷനിലേക്ക് നീക്കാന്‍ ആവശ്യപ്പെട്ടെങ്കിലും യുവാവ് ഇതിനും തയ്യാറായില്ല.
മാത്രമല്ല ഹെല്‍മറ്റും ധരിച്ച് ബൈക്കിന് മുകളില്‍ കയറിയിരുന്ന് തടസ്സവും സൃഷ്ടിച്ചു. മറ്റ് മാര്‍ഗമില്ലാത്തതിനെത്തുടര്‍ന്ന് പോലീസ് മൊബൈല്‍ ക്രെയിന്‍ സ്ഥലത്തെത്തിച്ച് യുവാവിനെ ബൈക്കടക്കം കയറ്റിക്കൊണ്ടുപോവുകയായിരുന്നു. മൊബൈല്‍ ക്രെയിനില്‍ പൊക്കിക്കൊണ്ടുപോകുന്ന ബൈക്കിലിരുന്ന് പോകുന്ന യുവാവിന്റെ വീഡിയോയിപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാണ്.
ഫോട്ടോ: ANI Twitter