കേരള ഫിഷറീസ് - സമുദ്രപഠന സര്‍വ്വകലാശാലയില്‍ (കുഫോസ്)  
നാലാമത് ബിരുദദാനം ഫെബ്രുവരി 19 ന് നടക്കും. പനങ്ങാട് കുഫോസ് മെയിന്‍ കാമ്പസ്സില്‍ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ കുഫോസ് പ്രോ ചാന്‍സലറും സംസ്ഥാന ഫിഷറീസ് മന്ത്രിയുമായ ജെ.മേഴ്‌സിക്കുട്ടിയമ്മ ബിരുദങ്ങള്‍ സമ്മാനിക്കും. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ (എഡ്യൂക്കേഷന്‍) ഡോ.നരേന്ദ്ര സിങ്ങ് റാത്തോര്‍  മുഖ്യാതിഥിയായിരിക്കും. കുഫോസ് വൈസ് ചാന്‍സലര്‍ ഡോ.എ.രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. 2016-17 അദ്ധ്യയന വര്‍ഷം കോഴ്‌സ് പൂര്‍ത്തിയാക്കിയ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കാണ് നാലാമത് ബിരുദദാന ചടങ്ങില്‍ ബിരുദങ്ങള്‍ സമ്മാനിക്കുന്നത്. വിവിധ കോഴ്‌സുകളിലെ ഒന്നാം റാങ്കുകാര്‍ക്കുള്ള സ്വര്‍ണ്ണമെഡലുകളും അന്ന് സമ്മാനിക്കും. ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത് ബിരുദം എറ്റുവാങ്ങാന്‍ വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റിയില്‍ ഫിസടച്ച്  പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. 2018 ജനുവരി 31 നുള്ളില്‍ അവസാന ഫലം പ്രസീദ്ധീകരിച്ച കോഴ്‌സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും ബിരുദദാനത്തിനായി അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന സമയം ഫെബ്രുവരി 12, ഉച്ചതിരിഞ്ഞ് 4.30. അപേക്ഷ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും സര്‍വ്വകലാശാല വെബ് സൈറ്റ് സന്ദര്‍ശിക്കുക (www.kufos.ac.in) . ഫോണ്‍ 0484-2701085 / 2703782