പരീക്ഷാതീയതി  
  • മൂന്നാം വര്‍ഷ ബി.പി.ടി (പുതിയ സ്‌കീം - 2008 മുതലുള്ള സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ മെയ് 10 ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ഏപ്രില്‍  28 വരെയും 50 രൂപ പിഴയോടെ 29 വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ മെയ് 2 വരെയും സ്വീകരിക്കും. പേപ്പറിനു 20 രൂപ വീതം സി.വി ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമേ അടക്കണം. അപേക്ഷയോടൊപ്പം ഒന്നാം വര്‍ഷ പരിക്ഷയുടെ മാര്‍ക്‌ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സമര്‍പ്പിക്കണം.
  • നാലാം വര്‍ഷ ബി.ഫാം (റഗുലര്‍ / സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ മെയ് 12 ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ഏപ്രില്‍  28 വരെയും 50 രൂപ പിഴയോടെ 29 വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ മെയ് 3 വരെയും സ്വീകരിക്കും. റഗുലര്‍ വിദ്യാര്‍ത്ഥികള്‍ 100 രൂപയും വീണ്ടുമെഴുതുന്നവര്‍ ഒരു പേപ്പറിനു 20 രൂപ വീതവും (പരമാവധി 100) സി.വി ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമേ അടക്കണം. അപേക്ഷയോടൊപ്പം ഒന്നാം വര്‍ഷ പരിക്ഷയുടെ മാര്‍ക്‌ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സമര്‍പ്പിക്കണം.
ബി.ടെക്, ബി. ആര്‍ക് പരീക്ഷ
മെയ് / ജൂണ്‍ മാസങ്ങളില്‍ നടത്തുന്ന ബി.ടെക് (പുതിയ സ്‌കീം - 2010 മുതലുള്ള സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ മെയ് 11 ന് ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 
മെയ് / ജൂണ്‍ മാസങ്ങളില്‍ നടത്തുന്ന ബി.ആര്‍ക് (2016 അഡ്മിഷന്‍ റഗുലര്‍ / 2015 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ് & സപ്ലിമെന്ററി / 2015 ന് മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ മെയ് 10 ന് ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 
 
എം.ഫില്‍ എഴുത്തു പരീക്ഷ: പുതുക്കിയ തീയതി
മഹാത്മാഗാന്ധി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് പ്യൂവര്‍ ആന്റ് അപ്ലൈഡ് ഫിസിക്‌സില്‍ എം.ഫില്‍ പ്രവേശനത്തിനായുളള പ്രവേശനപരീക്ഷ മെയ് 10 ന് രാവിലെ 11 മുതല്‍ 12.30 വരെ ഡിപ്പാര്‍ട്ട്‌മെന്റില്‍ വച്ച് നടത്തുന്നതിനായി പുതുക്കി നിശ്ചയിച്ചു.
 
ലോകസഭാ സെക്രട്ടേറിയേറ്റില്‍ ഇന്റേണ്‍ഷിപ്പ്
ലോകസഭാ സെക്രട്ടേറിയേറ്റ് ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കായി ജൂണ്‍ 28 മുതല്‍ ജൂലായ് 27 വരെയും (ഒരു മാസം), ജൂലായ് 3 മുതല്‍ സെപ്തംബര്‍ 29 വരെയും (3 മാസം) ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകള്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 26. വിശദവിവരങ്ങള്‍ക്കും അപേക്ഷയ്ക്കും വെബ്‌സൈറ്റ്:  bpst.nic.in
 
സിന്‍ഡിക്കേറ്റ് യോഗം മാറ്റി
മഹാത്മാഗാന്ധി സര്‍വ്വകലാശാല ഏപ്രില്‍ 29 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന സിന്‍ഡിക്കേറ്റ് യോഗം മെയ് 4 രാവിലെ 10.30 ന് സിന്‍ഡിക്കേറ്റ് ഹാളില്‍ വച്ച് നടത്തും.
 
ഫിസിക്‌സ് സിലബസ് പരിഷ്‌കരണ ശില്പശാല
മഹാത്മാഗാന്ധി സര്‍വ്വകലാശാല ഫിസിക്‌സ് സിലബസ് പരിഷ്‌കരണ ശില്പശാല ഏപ്രില്‍ 22 ന് രാവിലെ 10 മണിക്ക് സര്‍വ്വകലാശാലാ സെനറ്റ് ഹാളില്‍ വച്ച് നടത്തും. അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ ഫിസിക്‌സ് അദ്ധ്യാപകരും പങ്കെടുക്കണം.
 
സി.ബ.സി.എസ്.എസ് മൂല്യ നിര്‍ണയ ക്യാമ്പ്
മഹാത്മാഗാന്ധി സര്‍വ്വകലാശാല സി.ബി.സി.എസ്.എസ് (യൂ.ജി) ആറ്, നാല് സെമസ്റ്ററുകളുടെ  മൂല്യ നിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ 24 മുതല്‍ 9 കേന്ദ്രങ്ങളില്‍ ആരംഭിക്കുന്നു. ചെയര്‍മാന്‍മാരും ചീഫ് എക്‌സാമിനര്‍മാരും നിര്‍ബന്ധമായും  നിര്‍ദ്ദേശിക്കപ്പെട്ട ക്യാമ്പുകളില്‍ ഹാജരാകണം. 25 മുതല്‍ അതാതു വിഷയങ്ങളിലെ അഡീഷണല്‍ എക്‌സാമിനര്‍മാരും ക്യാമ്പുകളില്‍ ഹാജരാകണം. അറിയിപ്പ് കിട്ടാത്ത അദ്ധ്യാപകര്‍ 9447570523  എന്ന നമ്പറില്‍ പരീക്ഷാവിഭാഗവുമായി ബന്ധപ്പെടേണ്ടതാണ്.
 
പി.എച്ച്.ഡി നല്‍കി
പി.കെ. സതീഷ്‌കുമാര്‍, സെബാസ്റ്റ്യന്‍. എ. മാത്യൂ (ഇന്റര്‍നാഷണല്‍ റിലേഷന്‍സ്), ജയ്‌മോള്‍ ജയിംസ്, കെ. മേരി തോമസ് (ഇക്കണോമിക്‌സ്), മല്ലിക. എ. നായര്‍, മേരി ലിംന വിശ്വാസ്, എന്‍ സരസ്വതി അന്തര്‍ജ്ജനം, കെ. ഗീതാ ജോര്‍ജ്ജ് (ഇംഗ്ലീഷ്), ജോഷീന ജോസ്, എം. പി. ബിന്ദുമേനോന്‍, കെ. രജിത (കോമേഴ്‌സ്), അമ്പിളി മെറീന കുര്യന്‍, സജിത്ത് ജോസഫ് (മലയാളം), ജോജു ആന്റോ (സിറിയക്), എന്‍.എം. പ്രസീജ (ഹിന്ദി), സി. ജിംത ജോണ്‍ (മൈക്രോബയോളജി), ബിനില്‍ എല്‍ദോസ്, മെര്‍ലിന്‍ ആന്റണി (ബയോടെക്‌നോളജി), പി. എ. ജനീപ, ബിന്‍സി ടൈറ്റസ് (എഡ്യൂക്കേഷന്‍), അമൃത. പി. തങ്കച്ചന്‍, കെ. സി. സീതാലക്ഷ്മി, അജേഷ്. കെ. സക്കറിയ (കെമിസ്ട്രി), കെ. ഷെറഫുദ്ദീന്‍ (നിയമം), മാത്യൂസ് ജേക്കബ് (ഫിസിക്കല്‍ എഡ്യൂക്കേഷന്‍) എം. എസ്. ഷീമോള്‍, കെ. കല, ജിതിന്‍തോമസ് (ബോട്ടണി), ഇ. പി. സതീഷ്‌കുമാര്‍ (മാനേജ്‌മെന്റ് സ്റ്റഡീസ്) എന്നിവര്‍ക്ക് മഹാത്മാഗാന്ധി സര്‍വ്വകലാശാല പി.എച്ച്.ഡി നല്‍കി.
 
പ്രൊഫ: സാബുതോമസിന് വിദേശസര്‍വ്വകലാശാലയുടെ ആദരം
മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ ഇന്റര്‍നാഷണല്‍ ആന്‍ഡ് ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്‍ഡ് നാനോടെക്‌നോളജി ഡയറക്ടര്‍ പ്രൊഫ: സാബുതോമസിനെ ഫ്രാന്‍സിലെ ലൊറൈന്‍ സര്‍വ്വകലാശാല ഓണററി ഡോക്ടറേറ്റ് ബിരുദം നല്‍കി  ആദരിക്കുന്നു. ഖരഖ്പൂര്‍ ഐ.ഐ.ടി യില്‍  നിന്നും പി.എച്ച്.ഡി നേടിയ പ്രശസ്ത പോളിമര്‍ ശാസ്ത്രജ്ഞനായ ഇദ്ദേഹം, 750 ല്‍ പരം ഗവേഷണ പ്രബന്ധങ്ങളുടെ രചയിതാവും, 28,100 ല്‍ പരം സൈറ്റേഷനുകളുടെ ഉടമയും, 5 പേറ്റന്റുകളുടെ മാര്‍ഗ്ഗദര്‍ശിയും, 79 ഗവേഷണ വിദ്യാര്‍ത്ഥികളുടെ റിസര്‍ച്ച് ഗൈഡുമാണ്. പ്രൊഫ: സാബുതോമസ് കഴിഞ്ഞ മുപ്പതു വര്‍ഷമായി മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ സേവനം അനുഷ്ഠിക്കുന്നു.  അദ്ദേഹത്തിന്റെ ഗവേഷണ പ്രവര്‍ത്തനങ്ങളുടെ അന്തര്‍ദേശീയ സ്വീകാര്യതയുടെ മാനദണ്ഡമായ എച്ച് ഇന്‍ഡക്‌സ് 78 നേടിയിട്ടുണ്ട്.  2015 ല്‍ ഫ്രാന്‍സിലെ സൗത്ത് ബ്രിട്ടണി യൂണിവേഴ്‌സിറ്റിയും അദ്ദേഹത്തെ ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു. സുകുമാര്‍ മേയ്തി അവാര്‍ഡ്, സി.ആര്‍.എസ്.ഐ അവാര്‍ഡ് ഉള്‍പ്പെടെ 25 ല്‍ പരം ദേശീയ അന്തര്‍ദേശീയ പുരസ്‌കാര ജേതാവുമാണ് ഇദ്ദേഹം. നാനോസയന്‍സ്, പോളിമര്‍ കോമ്പസിറ്റ്, ബയോകോമ്പസിറ്റ് എന്നീ മേഖലകളില്‍ പ്രശസ്തനായ ഇദ്ദേഹം അക്കാദമിക് ഗവേഷണത്തെ വ്യവസായ ലോകവുമായി ബന്ധിപ്പിക്കുന്നതിനായി നടത്തിയ ശ്രമങ്ങള്‍ ശ്ലാഘനീയമാണ്.  7 അന്തര്‍ദേശീയ പ്രൊജക്ടുകളും 28 ല്‍ പരം ദേശീയ പ്രോജക്ടുകളും എം.ജി യൂണിവേഴ്‌സിറ്റിക്കായി നേടിക്കൊടുത്ത ഇദ്ദേഹം നിരവധി അന്തര്‍ദേശീയ കോണ്‍ഫറന്‍സുകളുടെ അമരക്കാരനുമാണ്.  ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി യൂണിവേഴ്‌സിറ്റികളില്‍ വിസിറ്റിങ്ങ് പ്രൊഫസറായി പ്രവര്‍ത്തിക്കുകയും 30 ല്‍ അധികം രാജ്യങ്ങളിലായി 300 ല്‍ പരം അന്തര്‍ദേശീയ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.  അന്തര്‍ദേശീയ തലത്തില്‍ ഫ്രാന്‍സ്, ജര്‍മ്മനി, സ്വീഡന്‍ എന്നീ രാജ്യങ്ങളിലുള്ള 15 ല്‍ അധികം യൂണിവേഴ്‌സിറ്റികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന പ്രൊഫ: സാബുതോമസിനു ലഭിച്ച ഈ അംഗീകാരം ഇന്ത്യന്‍ ശാസ്ത്രലോകത്തിനും മഹാത്മാഗാന്ധി സര്‍വ്വകലാശാലയ്ക്കും അഭിമാനകരമാണ്.