പരീക്ഷാതീയതി
  • ഒന്നാം സെമസ്റ്റര്‍ ബി. വോക് (2016 അഡ്മിഷന്‍ റഗുലര്‍ & 2014, 2015 അഡ്മിഷന്‍ റീ അപ്പിയറന്‍സ് / സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷകള്‍ മെയ് 5 ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ഏപ്രില്‍ 25 വരെയും 50 രൂപ പിഴയോടെ 26 വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ 28 വരെയും സ്വീകരിക്കും.
  • നാലാം സെമസ്റ്റര്‍ എം.എച്ച്.ആര്‍.എം (പുതിയ സ്‌കീം-2015 അഡ്മിഷന്‍ റഗുലര്‍ / 2015 ന് മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷകള്‍ മെയ് 17 ന് ആരംഭിക്കും.  അപേക്ഷകള്‍ പിഴയില്ലാതെ മെയ് 2 വരെയും 50 രൂപ പിഴയോടെ 3 വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ 5 വരെയും സ്വീകരിക്കും. റഗുലര്‍ വിദ്യാര്‍ത്ഥികള്‍ 150 രൂപയും വീണ്ടുമെഴുതുന്നവര്‍ ഒരു പേപ്പറിനു 30 രൂപ വീതവും (പരമാവധി 150) സി.വി ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമേ അടക്കണം. റഗുലര്‍ വിദ്യാര്‍ത്ഥികള്‍ 100 രൂപ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ഫീസായും അടക്കണം.
  • ഒന്നാം സെമസ്റ്റര്‍ ബി.പി.ഇ (2016 അഡ്മിഷന്‍ റഗുലര്‍) ഡിഗ്രി പരീക്ഷ ഏപ്രില്‍ 28 നും രണ്ടാം സെമസ്റ്റര്‍ ബി.പി.ഇ (2016 അഡ്മിഷന്‍ റഗുലര്‍) ഡിഗ്രി പരീക്ഷകള്‍ മെയ് 3 മുതലും നടത്തും.
പരീക്ഷാഫലം
  • 2017 ജനുവരിയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എല്‍.എല്‍.ബി (ത്രിവത്സര - റഗുലര്‍ & സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷ മെയ് 5 വരെ സ്വീകരിക്കും.
  • സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സ് 2016 ഓഗസ്റ്റില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ എഡ്യൂക്കേഷന്‍ (സി.എസ്.എസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.
  • 2016 ഫെബ്രുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ടെക്‌സ്റ്റൈല്‍സ് & ഫാഷന്‍ (പി. ജി. സി. എസ്. എസ്-റഗുലര്‍ / ബെറ്റര്‍മെന്‍റ് / സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.  സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷ മെയ് 5 വരെ സ്വീകരിക്കും.
  • 2016 ഫെബ്രുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ഇലക്‌ട്രോണിക്‌സ് (പി. ജി. സി. എസ്. എസ്-റഗുലര്‍ / ബെറ്റര്‍മെന്‍റ് / സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷ മെയ് 5 വരെ സ്വീകരിക്കും.
  • 2016 ഫെബ്രുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ഇലക്‌ട്രോണിക്‌സ് (നോണ്‍ സി. എസ്. എസ് സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷ മെയ് 5 വരെ സ്വീകരിക്കും.
സിന്‍ഡിക്കേറ്റ് യോഗം
മഹാത്മാഗാന്ധി സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റ് യോഗം ഏപ്രില്‍ 29  രാവിലെ 10.30 ന് സിന്‍ഡിക്കേറ്റ് ഹാളില്‍ വച്ച് നടത്തും.
 
യു.ജി.സി. - നെറ്റ് / ജെ.ആര്‍.എഫ് പരീക്ഷാ പരിശീലനം
യു.ജി.സി. നടത്തുന്ന മാനവിക വിഷയങ്ങള്‍ക്കുള്ള നെറ്റ് / ജെ.ആര്‍.എഫ്. പരീക്ഷയുടെ ജനറല്‍ പേപ്പറിന് വേണ്ടിയുള്ള പരിശീലനം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്‍റ് ഇന്‍ഫര്‍മേഷന്‍ ആന്‍റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ഉടന്‍ ആരംഭിക്കുന്നു.  യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ വച്ച് നടത്തുന്ന പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ കോഴ്‌സ് ഫീസായ 2000/- രൂപയടച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.  പട്ടികജാതി / പട്ടികവര്‍ഗ്ഗ / വികലാംഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് 50% ഫീസിളവ് ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2731025.
 
എല്‍.എല്‍.എം ഓഫ് കാമ്പസ് പരിക്ഷ
സൗത്ത് കല്‍ക്കത്ത ലോകോളേജ് കേന്ദ്രത്തിലെ 2017 ഏപ്രില്‍ / മെയ് മാസങ്ങളിലെ ഓഫ് കാമ്പസ് എല്‍.എല്‍.എം പരീക്ഷകള്‍ കേരളത്തിലെ പരീക്ഷാകേന്ദ്രത്തില്‍ വച്ച് നടത്തും.
 
പി.എച്ച്.ഡി അഭിരുചി പരീക്ഷ
മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ 2017 ല്‍ പി. എച്ച്. ഡി രജിസ്‌ട്രേഷന് മുന്നോടിയായുള്ള അഭിരുചി നിര്‍ണ്ണയപരീക്ഷയ്ക്ക് ഓണ്‍ലൈനായി മെയ് 15 വരെ അപേക്ഷ സ്വീകരിക്കും. ഏതെങ്കിലും വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ (എസ്.സി / എസ്.ടി വിഭാഗത്തിന് 50 ശതമാനം) അംഗീകൃത ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫീസ് 1000 രൂപ (എസ്.സി/എസ്.ടി - 500/-).  ഫീസ് ഓണ്‍ലൈനായി അടക്കണം. ഓണ്‍ലൈന്‍ അപേക്ഷകള്‍ക്കും, പരീക്ഷാഷെഡ്യൂളിനും, വിശദവിവരങ്ങള്‍ക്കും www.phd.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0481 2732947, ഇ മെയില്‍: wat.eb10@mgu.ac.in
 
പഠനവൈകല്യം: എം.ജി യില്‍ ഏകദിന സെമിനാര്‍
കുട്ടികളിലെ പഠന വൈകല്യം തിരിച്ചറിയുന്നതിനും പരിഹാരബോധനം നടത്തുന്നതിനുമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകര്‍, രക്ഷിതാക്കള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ ഏപ്രില്‍ 29 ന് ഏകദിന സെമിനാര്‍ നടത്തുന്നു. സര്‍വ്വകലാശാലയിലെ ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് ലൈഫ് ലോങ് ലേണിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ഇന്‍ ലേണിംഗ് ഡിസെബിലിറ്റീസ്, സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചിട്ടുള്ളത്. ഫോണ്‍: 95449818398304887715.
 
ശില്പശാല
മഹാത്മാഗാന്ധി സര്‍വ്വകലാശാലാ സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്‍ഡ് ഡെവലപ്‌മെന്‍റ് സ്റ്റഡീസും ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് ലൈഫ് ലോങ്ങ് ലേണിംഗ് ആന്‍ഡ് എക്‌സ്റ്റെന്‍ഷനും സംയുക്തമായി കോട്ടയം സിനെര്‍ജിയുമായി സഹകരിച്ചുകൊണ്ട് ഏപ്രില്‍ 26, 27 തീയ്യതികളില്‍ ടി.സി.ഐ ശില്പശാല നടത്തുന്നു. 'ഐശ്വര്യത്തോടെ പ്രായമാകാം, അര്‍ത്ഥവത്തായി ജീവിക്കാം'എന്നതാണ് വിഷയം. ശില്പശാല  നയിക്കുന്നത് ഡോ: തോമസ് എബ്രഹാം.  50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.  ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 പേര്‍ക്ക് പ്രവേശനം ലഭിക്കും.  വിവരങ്ങള്‍ക്ക് ഫോണ്‍: 9447887321.
 
എം.ജി. ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് മുടക്കം
മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ സര്‍വറും കണക്റ്റിവിറ്റിയും പുതിയ ഡാറ്റാസെന്‍ററിലേയ്ക്കു മാറ്റുന്നതിനാല്‍ ഏപ്രില്‍ 22, 23 തീയതികളില്‍ സര്‍വ്വകലാശാലാ വെബ്ബ്‌സൈറ്റ് / ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാകുന്നതല്ല.