അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റര്‍ യു.ജി. (സി.ബി.സി.എസ്.എസ്. 2015 അഡ്മിഷന്‍ റഗുലര്‍ / 2013 - 2014 അഡ്മിഷന്‍ റീഅപ്പിയറന്‍സ്) പരീക്ഷകള്‍ മാര്‍ച്ച് 16നും നാലാം സെമസ്റ്റര്‍ യു.ജി. (സി.ബി.സി.എസ്.എസ്. 2016 അഡ്മിഷന്‍ റഗുലര്‍ / 2013 - 2015 അഡ്മിഷന്‍ റീഅപ്പിയറന്‍സ്) പരീക്ഷകള്‍ ഏപ്രില്‍ 3നും ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ഫെബ്രുവരി 20 വരെയും 50 രൂപ പിഴയോടെ 21 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 26 വരെയും സ്വീകരിക്കും. അപേക്ഷാഫോമിന്റെ വിലയായി 20 രൂപ വീതവും സി.വി ക്യാമ്പ് ഫീസായി റഗുലര്‍ വിദ്യാര്‍ത്ഥികള്‍ സെമസ്റ്റര്‍ ഒന്നിന് 100 രൂപയും വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിന് 20 രൂപ വീതവും (പരമാവധി 100 രൂപ) പരീക്ഷാഫീസിന് പുറമെ അടയ്ക്കണം. 2016 & 2015 അഡ്മിഷനിലുള്ള ആറും നാലും സെമസ്റ്റര്‍ (റഗുലര്‍ & റീഅപ്പിയറന്‍സ്) വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ കോളേജുകളില്‍ നിന്നും ഓണ്‍ലൈനായി ഫെബ്രുവരി 26നകം സമര്‍പ്പിക്കണം. 2013 & 2014 അഡ്മിഷന്‍ റീഅപ്പിയറന്‍സ് വിദ്യാര്‍ത്ഥികള്‍ അപേക്ഷകള്‍ നേരിട്ട് സര്‍വ്വകലാശാലയില്‍ സമര്‍പ്പിക്കണം. ഇവര്‍ 50 രൂപ രജിസ്‌ട്രേഷന്‍ ഫീസായും പരീക്ഷാഫീസിനും സി.വി. ക്യാമ്പ് ഫീസിനുമൊപ്പം അടയ്ക്കണം. ഇന്റേണല്‍ റീഡു വിദ്യാര്‍ത്ഥികള്‍ പേപ്പറൊന്നിന് 100 രൂപയും മാര്‍ക്ക് ലിസ്റ്റിന് 25 രൂപയും ഫീസടയ്ക്കണം. ആറാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് ആദ്യമായി അപേക്ഷിക്കുന്നവര്‍ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ഫീസായി 100 രൂപയും ഗ്രേഡ് കാര്‍ഡ് ഫീസായി 100 രൂപയും അടയ്‌ക്കേണ്ടതാണ്. ആറാം സെമസ്റ്ററില്‍ പ്രോജക്ട് മൂല്യനിര്‍ണ്ണയം നടത്തേണ്ടവര്‍ അതിനുള്ള ഫീസായി 100 രൂപയും അടയ്ക്കണം. അപേക്ഷാഫോമുകള്‍ www.mgu.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫീസ് epay.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെ ഇപേയ്‌മെന്റായി അടയ്ക്കണം.
 
എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷ
 
ഒന്നു മുതല്‍ നാലു വരെ സെമസ്റ്റര്‍ എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് (പഴയ സ്‌കീം, 2000 - 2011 അഡ്മിഷന്‍) വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച അവസാന മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ക്ക് പിഴയില്ലാതെ ഫെബ്രുവരി 16 വരെയും 50 രൂപ പിഴയോടെ 20 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 23 വരെയും അപേക്ഷിക്കാം. സ്‌പെഷ്യല്‍ ഫീസായി 10000 രൂപ പരീക്ഷാഫീസിനൊപ്പം അടയ്ക്കണം. പരീക്ഷാ തീയതി പിന്നീട് അറിയിക്കും.
 
പരീക്ഷാ തീയതി
 
ഫെബ്രുവരിയില്‍ നടത്തുന്ന ഒന്നാം സെമസ്റ്റര്‍ എം.എ. / എം.സി.ജെ. / എം.എസ്.ഡബ്ല്യു / എം.ടി.എ. (സി.എസ്.എസ്. - 2017 അഡ്മിഷന്‍ റഗുലര്‍ / 2016 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി) പരീക്ഷകള്‍ ഫെബ്രുവരി 21ന് ആരംഭിക്കും. ഇന്റേണല്‍ മാര്‍ക്കുകള്‍ നിശ്ചിതസമയത്തിനുള്ളില്‍ അപ്‌ലോഡ് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന കോളേജുകളില്‍ നിന്നും സര്‍വ്വകലാശാലാ ഉത്തരവിന്‍ പ്രകാരമുള്ള പിഴ ഈടാക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 
ഫെബ്രുവരിയില്‍ നടത്തുന്ന ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. (സി.എസ്.എസ്., 2017 അഡ്മിഷന്‍ റഗുലര്‍ / 2016 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി) പരീക്ഷകള്‍ ഫെബ്രുവരി 21ന് ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇന്റേണല്‍ മാര്‍ക്കുകള്‍ നിശ്ചിതസമയത്തിനുള്ളില്‍ അപ്‌ലോഡ് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന കോളേജുകളില്‍ നിന്നും സര്‍വ്വകലാശാലാ ഉത്തരവിന്‍ പ്രകാരമുള്ള പിഴ ഈടാക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 
2008 ഫെബ്രുവരിയില്‍ നടത്തുന്ന ഒന്നാം സെമസ്റ്റര്‍ എം.കോം (സി.എസ്.എസ്. 2017 അഡ്മിഷന്‍ റഗുലര്‍ / 2016 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി) പരീക്ഷകള്‍ ഫെബ്രുവരി 21ന് ആരംഭിക്കും. ഇന്റേണല്‍ മാര്‍ക്കുകള്‍ നിശ്ചിതസമയത്തിനുള്ളില്‍ അപ്‌ലോഡ് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന കോളേജുകളില്‍ നിന്നും സര്‍വ്വകലാശാലാ ഉത്തരവിന്‍ പ്രകാരമുള്ള പിഴ ഈടാക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
 
പ്രാക്ടിക്കല്‍
 
2017 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. ബയോകെമിസ്ട്രി (സി.എസ്.എസ്. റഗുലര്‍ / സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കല്‍ ഫെബ്രുവരി 15 മുതല്‍ അതാത് കോളേജുകളില്‍ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 
2017 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. ബയോടെക്‌നോളജി (സി.എസ്.എസ്. റഗുലര്‍ / സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കല്‍ ഫെബ്രുവരി 15 മുതല്‍ അതാത് കോളേജുകളില്‍ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
 
എം.എ. ഇസ്ലാമിക് ഹിസ്റ്ററി (പ്രൈവറ്റ്) വൈവാവോസി
 
2017 ഡിസംബര്‍ മാസത്തില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ. ഇസ്ലാമിക് ഹിസ്റ്ററി (പ്രൈവറ്റ് രജിസ്‌ട്രേഷന്‍ - റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് / മേഴ്‌സി ചാന്‍സ്) ഡിഗ്രി പരീക്ഷയുടെ വൈവാവോസി ഫെബ്രുവരി 14ന് എറണാകുളം മഹാരാജാസ് കോളേജില്‍ വച്ച് നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
 
എം.എസ്.സി. മാത്തമാറ്റിക്‌സ് (പ്രൈവറ്റ്): വൈവാവോസിയും പ്രോജക്ട് മൂല്യനിര്‍ണ്ണയവും
 
2017 നവംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്.സി. മാത്തമാറ്റിക്‌സ് (പ്രൈവറ്റ് പഠനം) ഡിഗ്രി പരീക്ഷയുടെ വൈവാവോസിയും പ്രോജക്ട് മൂല്യനിര്‍ണ്ണയവും ചങ്ങനാശ്ശേരി എന്‍.എസ്.എസ്. ഹിന്ദു കോളേജ്, എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ് എന്നീ കേന്ദ്രങ്ങളില്‍വച്ച് ഫെബ്രുവരി 12ന് രാവിലെ 9 മുതല്‍ വൈകീട്ട് 3.30 വരെ നടത്തും. പാലാ സെന്റ് തോമസ് കോളേജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്, ചങ്ങനാശ്ശേരി എന്‍.എസ്.എസ്. ഹിന്ദു കോളേജ്, കോട്ടയം സി.എം.എസ്. കോളേജ് എന്നീ കേന്ദ്രങ്ങള്‍ പരീക്ഷാ കേന്ദ്രങ്ങളായി തെരഞ്ഞെടുത്തിട്ടുള്ളവര്‍ ചങ്ങനാശ്ശേരി എന്‍.എസ്.എസ്. ഹിന്ദു കോളേജിലും, ആലുവ യു.സി. കോളേജ്, എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ് എന്നീ കേന്ദ്രങ്ങള്‍ പരീക്ഷാ കേന്ദ്രങ്ങളായി തെരഞ്ഞെടുത്തിട്ടുള്ളവര്‍ എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജിലും വൈവാവോസിയ്ക്ക് ഹാജരാകണം. വൈവാവോസിയ്ക്ക് ഹാള്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖയുമായി ഹാജരാകണം. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
 
പുനര്‍മൂല്യനിര്‍ണ്ണയ അപേക്ഷകള്‍
 
2017 മെയ് മാസം നടത്തിയ രണ്ടാം സെമസ്റ്റര്‍ യു.ജി. (സി.ബി.സി.എസ്.എസ്. - മോഡല്‍ ഒന്ന്, രണ്ട്, മൂന്ന് - 2016 അഡ്മിഷന്‍ റഗുലര്‍, 2013 - 2015 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകളുടെ ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 14 വരെ അപേക്ഷിക്കാം.
 
എം.ഫില്‍ പ്രവേശന പരീക്ഷ
 
സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സില്‍ എം.ഫില്‍ (എന്‍വയോണ്‍മെന്റല്‍ മാനേജ്‌മെന്റ്) കോഴ്‌സ് പ്രവേശനത്തിനുള്ള എഴുത്തുപരീക്ഷ ഫെബ്രുവരി 14ന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സസില്‍ വച്ചു നടത്തും.
 
സംവരണ സീറ്റൊഴിവ്
 
മഹാത്മാഗാന്ധി സര്‍വ്വകലാശാലാ സ്‌കൂള്‍ ഓഫ് പ്യുവര്‍ ആന്റ് അപ്ലൈഡ് ഫിസിക്‌സില്‍ എം.ഫില്‍ പ്രോഗ്രാമിന് എസ്.സി. / എസ്.ടി. വിഭാഗങ്ങളില്‍ ഓരോ സീറ്റ് വീതം ഒഴിവുണ്ട്. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള അപേക്ഷകര്‍ എല്ലാ അസ്സല്‍ രേഖകളുമായി ഫെബ്രുവരി 16ന് വൈകീട്ട് 4 മണിക്ക് മുമ്പ് നേരിട്ട് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം. ഫീസിളവുകള്‍ എം.ഫില്‍ പ്രോഗ്രാമിന് ബാധകമല്ല. ഫോണ്‍: 0481 - 2731043.
 
ബി.എഡ്. അക്കാദമിക കലണ്ടര്‍
 
മഹാത്മാഗാന്ധി സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ട്രെയിനിംഗ് കോളേജുകളില്‍ നടത്തുന്ന ബി.എഡ്. പ്രോഗ്രാമിന്റെ 2017-2019 ബാച്ചിന്റെ അക്കാദമിക കലണ്ടര്‍ പ്രസിദ്ധപ്പെടുത്തി. വിശദാംശങ്ങള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭിക്കും.
 
ബി.എഡ്./എം.എഡ്. ഉത്തരക്കടലാസ്
 
2018 ജനുവരിയില്‍ നടന്ന ഒന്നും മൂന്നും സെമസ്റ്റര്‍ ബി.എഡ്. / എം.എഡ്. (2017 റഗുലര്‍ / 2015-2016 സപ്ലിമെന്ററി), നാലാം സെമസ്റ്റര്‍ ബി.എഡ്. (സ്‌പെഷ്യല്‍ എജ്യൂക്കേഷന്‍ ലേണിംഗ് - ഡിസെബിലിറ്റി, 2015 അഡ്മിഷന്‍), മൂന്നാം സെമസ്റ്റര്‍ ബി.എഡ്. (സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ - ലേണിംഗ് & ഇന്റലെക്ച്വല്‍ ഡിസെബിലിറ്റി, 2016 അഡ്മിഷന്‍ റഗുലര്‍ / 2015 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണ്ണയത്തിനായി ഫെബ്രുവരി 14നുള്ളില്‍ സര്‍വ്വകലാശാലയില്‍ സില്‍വര്‍ ജൂബിലി പരീക്ഷാഭവനില്‍ പ്രവര്‍ത്തിക്കുന്ന മൂല്യനിര്‍ണ്ണയക്യാമ്പില്‍ എത്തിക്കണം.
 
പരീക്ഷാഫലം
 
2017 ഏപ്രില്‍ മാസം നടത്തിയ ഒന്നു മുതല്‍ നാലു വരെ സെമസ്റ്റര്‍ ബി.സി.എ. (ഓഫ് കാമ്പസ് - സി.ബി.സി.എസ്.എസ്. - സപ്ലിമെന്ററി), ഒന്നു മുതല്‍ ആറു വരെ സെമസ്റ്റര്‍ ബി.സി.എ. (ഓഫ് കാമ്പസ് - പ്രീ സി.ബി.സി.എസ്.എസ്. - സപ്ലിമെന്ററി / മേഴ്‌സി ചാന്‍സ്) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 22 വരെ അപേക്ഷിക്കാം.
2017 ജൂണ്‍ മാസം നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (പി.ജി.സി.എസ്.എസ്. - സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 24 വരെ അപേക്ഷിക്കാം. 
2017 ജൂണ്‍ മാസം നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് (സപ്ലിമെന്ററി), എം.എസ്.സി. സ്റ്റാറ്റിസ്റ്റിക് (അപ്ലൈഡ്) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 24 വരെ അപേക്ഷിക്കാം. 
2017 ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ഫിസിക്‌സ് (പി.ജി.സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 12 വരെ അപേക്ഷിക്കാം. 
2017 മെയ് മാസം നടത്തിയ ഒന്നും രണ്ടും, നാലും ആറും സെമസ്റ്റര്‍ ബി.ആര്‍ക് (റഗുലര്‍ / ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 24 വരെ അപേക്ഷിക്കാം. 
2017 ജൂണ്‍ മാസം നടത്തിയ ഒന്നാം സെമസ്റ്റര്‍ - എം.എസ്.സി. ടെക്‌സ്റ്റൈല്‍സ് & ഫാഷന്‍ (പി.ജി.സി.എസ്.എസ്. - സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ്), എം.എസ്.സി. അപ്ലൈഡ് ഫിഷറീസ് & അക്വാകള്‍ച്ചര്‍, എം.എസ്.സി. ഇലക്‌ട്രോണിക്‌സ് (പി.ജി.സി.എസ്.എസ്. സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 24 വരെ അപേക്ഷിക്കാം.