എം.ജി യൂണിവേഴ്‌സിറ്റിയറുടെ ആഭിമുഖ്യത്തിലും മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലും നടത്തുന്ന 2017-18 ലെ MBA പ്രവേശന പരീക്ഷ ആയ KMAT Kerala ഏപ്രില്‍ 2 ന് നടത്തുന്നതാണ്.  KMAT, CMAT, CAT എന്നീ പ്രവേശന പരീക്ഷകളില്‍ നിന്ന് മാത്രമേ MBA പ്രവേശനം ലഭിക്കുകയുള്ളൂ. 2017 അധ്യായന വര്‍ഷം മുതല്‍ യാതൊരു കാരണവശാലും MAT അനുവദിക്കുന്നതല്ല.  കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വച്ച് ഏപ്രില്‍ 2 ന് നടക്കുന്ന പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റ് മാര്‍ച്ച് 23 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.  വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 - 2335133, 8547 255 133.
 
 
പരീക്ഷാ തീയതി
 
 • മൂന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് അപ്ലൈഡ് സയന്‍സ് ഇന്‍ മെഡിക്കല്‍ ഡോക്യൂമെന്റേഷന്‍(2015 അഡ്മിഷന്‍ റഗുലര്‍ & 2009 മുതല്‍ 2014 വരെയുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ ഏപ്രില്‍ 21 ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ മാര്‍ച്ച് 30വരെയും 50 രൂപ പിഴയോടെ 31 വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ ഏപ്രില്‍ 3 വരെയും സ്വീകരിക്കും.
 • മൂന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് അപ്ലൈഡ് സയന്‍സ് ഇന്‍ ബയോമെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ (പുതിയ സ്‌കീം - 2015 അഡ്മിഷന്‍ റഗുലര്‍ / 2014 അഡ്മിഷന്‍ സപ്ലിമെന്ററി / പഴയ സ്‌കീം 2014 ന് മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ ഏപ്രില്‍ 21 ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ മാര്‍ച്ച് 30വരെയും 50 രൂപ പിഴയോടെ 31 വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ ഏപ്രില്‍ 3  വരെയും സ്വീകരിക്കും.
 • ബി.എസ്.സി. നഴ്‌സിങ്ങ് (2002 - 2006 അഡ്മിഷന്‍ പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള അവസാന മേഴ്‌സിചാന്‍സ്  പഴയ സ്‌കീം- ഒന്നു മുതല്‍ നാലു വരെ വര്‍ഷ) ഡിഗ്രി പരീക്ഷകള്‍ ഏപ്രില്‍ 20 ന് ആരംഭിക്കും.
 • ഒന്നാം വര്‍ഷ ബി.എസ്.സി മെഡിക്കല്‍ മൈക്രോബയോളജി (പുതിയ സ്‌കീം-2015 അഡ്മിഷന്‍ സപ്ലിമെന്ററി & പഴയ സ്‌കീം 2015 ന് മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ ഏപ്രില്‍ 18 ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ മാര്‍ച്ച് 27വരെയും 50 രൂപ പിഴയോടെ 28 വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ 30 വരെയും സ്വീകരിക്കും.
 • ഒന്നാം സെമസ്റ്റര്‍  ബി.എല്‍.ഐ.എസ്.സി- 2016 അഡ്മിഷന്‍ റഗുലര്‍ (ഡിപ്പാര്‍ട്ട്‌മെന്റ് മാത്രം) / 2009 മുതലുള്ള അഡ്മിഷന്‍ -റഗുലര്‍ / സപ്ലിമെന്ററി (അഫിലിയേറ്റഡ് കോളേജ്, ഡിപ്പാര്‍ട്ട്‌മെന്റ്)  ഡിഗ്രി പരീക്ഷകള്‍ ഏപ്രില്‍ 21 ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ മാര്‍ച്ച് 27വരെയും 50 രൂപ പിഴയോടെ 28 വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ ഏപ്രില്‍ 5  വരെയും സ്വീകരിക്കും.
 • പത്തനംതിട്ട യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് അപ്ലൈഡ് ലൈഫ് സയന്‍സസിലെ ഒന്നാം സെമസ്റ്റര്‍  എം.ഫില്‍ ഫിഷറി ബയോളജി  & അക്വാകള്‍ച്ചര്‍ പരീക്ഷകള്‍ ഏപ്രില്‍ 6 ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ മാര്‍ച്ച് 23വരെയും 50 രൂപ പിഴയോടെ 24 വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ 27വരെയും സ്വീകരിക്കും.
 
 
അപേക്ഷാതീയതി
 
 • രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് അണ്‍ണ്ടര്‍ ഗ്രാജുവേറ്റ് (2016 അഡ്മിഷന്‍ റഗുലര്‍) ഡിഗ്രി പരീക്ഷകള്‍ക്ക്  പിഴയില്ലാതെ മാര്‍ച്ച് 24വരെയും 50 രൂപ പിഴയോടെ 27 വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ 29വരെയും അപേക്ഷിക്കാം.  ഡൗണ്‍ലോഡ് ചെയ്ത ഫോമുപയോഗിക്കുന്നവര്‍  20 രൂപ അപേക്ഷാ ഫോമിന്റെ വിലയായും  റഗുലര്‍ വിദ്യാര്‍ത്ഥികള്‍ 100 രൂപയും അടക്കണം.  പരീക്ഷാതീയതി പിന്നീട്.  2016 ന് മുന്‍പുള്ള അഡ്മിഷന്‍ / മേഴ്‌സിചാന്‍സ് പരീക്ഷകള്‍ക്ക് പണമടക്കാനുള്ള തീയതി പിന്നീട്.
 • അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് അണ്ടര്‍ ഗ്രാജുവേറ്റ് (ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി-2013 & 2014 അഡ്മിഷന്‍) ഡിഗ്രി പരീക്ഷകള്‍ക്ക്  പിഴയില്ലാതെ മാര്‍ച്ച് 24വരെയും 50 രൂപ പിഴയോടെ 27 വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ  29വരെയും അപേക്ഷിക്കാം. ഡൗണ്‍ലോഡ് ചെയ്ത ഫോമുപയോഗിക്കുന്നവര്‍ 20 രൂപ അപേക്ഷാ ഫോമിന്റെ വിലയായി അടക്കണം. ഒരു പേപ്പറിനു 20 രൂപ (പരമാവധി 100)  സി.വി ക്യാമ്പ് ഫീസ് നിശ്ചിത പരീക്ഷാഫീസിനു പുറമേ അടക്കണം. ഇംപ്രൂവ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ 50 രൂപ രജിസ്‌ട്രേഷന്‍ ഫീസായും, ഇന്റേര്‍ണല്‍ റീഡു ചെയ്യുന്നവര്‍ 100 രൂപയും 25 രൂപ മാര്‍ക്‌ലിസ്റ്റിന്റെ വിലയായും, പ്രെജക്ട് ഇവാല്യൂവേഷന്‍ ചെയ്യുന്നവര്‍ 100 രൂപയും സി.വി ക്യാമ്പ് ഫീസിനും നിശ്ചിത പരീക്ഷാഫീസിനും പുറമേ അടക്കണം. പരീക്ഷാതീയതി പിന്നീട്.  
 • മേഴ്‌സി ചാന്‍സ് ബി.എഡ്. (2009 മുതല്‍ 2012 വരെയുള്ള അഡ്മിഷന്‍ / 2000 മുതല്‍ 2008 വരെയുള്ള അഡ്മിഷന്‍ ) ഡിഗ്രി പരീക്ഷകള്‍ക്ക് പിഴയില്ലാതെ ഏപ്രില്‍ 3 വരെയും 50 രൂപ പിഴയോടെ 4 വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ 7വരെയും അപേക്ഷിക്കാം.  അപേക്ഷകര്‍  ഒരു പേപ്പറിനു 20 രൂപ (പരമാവധി 100)  സി.വി ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമേ അടക്കണം. ആദ്യത്തെ മേഴ്‌സിചാന്‍സ് വിദ്യാര്‍ത്ഥികള്‍ 5000 രൂപയും, വീണ്ടുമെഴുതുന്നവര്‍ 7000 രൂപയും, അവസാന മേഴ്‌സി ചാന്‍സ് എഴുതുന്നവര്‍ 10000 രൂപയും സെപ്ഷ്യല്‍ ഫീസായി നിശ്ചിത പരീക്ഷാ ഫീസിനും സി.വി ക്യാമ്പ് ഫീസിനും പുറമേ അടക്കണം. പരീക്ഷാതീയതി പിന്നീട്.
 
 
പ്രാക്ടിക്കല്‍ പരീക്ഷ
 
 • 2017 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി. അപ്ലൈഡ് ഇലക്‌ട്രോണിക്‌സ്  (റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ്) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ മാര്‍ച്ച് 27 മുതല്‍ അതാത് കോളേജുകളില്‍ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
 • 2016 ഒക്‌ടോബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.കോം (കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ - സി.ബി.സി.എസ്.എസ് 2011, 2012 അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി  പരീക്ഷകളുടെ ഐ.ടി ഫോര്‍ ബിസിനസ്സ് പ്രാക്ടിക്കല്‍ മാര്‍ച്ച് 24 ന് അതാത് കോളേജുകളില്‍ നടത്തും.  വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 
 • 2017 മാര്‍ച്ചിലെ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഏപ്രില്‍ പത്ത് മുതല്‍ 22 വരെ വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടത്തും.
 
 
പരീക്ഷാഫലം
 
 • 2016 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ ഇംഗ്ലീഷ്  (സി.എസ്.എസ്-തടഞ്ഞു വച്ച ഫലം) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് ഫോര്‍ വുമണിലെ മിനു എലിസബത്ത് ജോര്‍ജ്ജ്, കോട്ടയം സി.എം.എസ് കോളേജിലെ ഹരിപ്രിയ. ഡി, കോട്ടയം ബി.സി.എം കോളേജിലെ അന്ന മരിയ സൈമണ്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍ മുല്യനിര്‍ണയത്തിനുമുള്ള അപേക്ഷ ഏപ്രില്‍ 1 വരെ സ്വികരിക്കും. 
 • 2016 ഫെബ്രുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. കെമിസ്ട്രി / അനലിറ്റിക്കല്‍ കെമിസ്ട്രി / അപ്ലൈഡ് കെമിസ്ട്രി / ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി & പോളിമര്‍ കെമിസ്ട്രി (സി.എസ്.എസ്-റഗുലര്‍ & സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍ മുല്യനിര്‍ണയത്തിനുമുള്ള അപേക്ഷ ഏപ്രില്‍ 3 വരെ സ്വീകരിക്കും.
 • 2015 ഒക്‌ടോബറില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ എം.എസ്.സി. ഐ.ടി.സി.സി സപ്ലിമെന്ററി (2010 ന് മുന്‍പുള്ള അഡ്മിഷന്‍ - മേഴ്‌സിചാന്‍സ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍ മുല്യനിര്‍ണയത്തിനുമുള്ള അപേക്ഷ മാര്‍ച്ച് 24 വരെ സ്വീകരിക്കും. 
 • 2015 ഒക്‌ടോബറില്‍ നടത്തിയ എം.കോം (2001 അഡ്മിഷനു മുന്‍പുള്ള റഗുലര്‍ / 2002 അഡ്മിഷനു മുന്‍പുള്ള പ്രൈവറ്റ് മേഴ്‌സിചാന്‍സ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍ മുല്യനിര്‍ണയത്തിനുമുള്ള അപേക്ഷ മാര്‍ച്ച് 30 വരെ സ്വീകരിക്കും. 
 • 2016 ഫെബ്രുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ പൊളിറ്റിക്കല്‍ സയന്‍സ് (സി.എസ്.എസ്-  റഗുലര്‍ / ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍ മുല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ മാര്‍ച്ച് 30 വരെ സ്വീകരിക്കും. 
 • 2016 ഫെബ്രുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ സംസ്‌കൃതം സ്‌പെഷ്യല്‍ ന്യായ, വ്യാകരണ, വേദാന്ത, സാഹിത്യ / എം.എ അറബിക് (സി.എസ്.എസ്-  റഗുലര്‍ / ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍ മുല്യനിര്‍ണയത്തിനുമുള്ള അപേക്ഷ മാര്‍ച്ച് 29 വരെ സ്വീകരിക്കും.
 • 2016 ഡിസംബറില്‍ നടത്തിയ മൂന്നാം വര്‍ഷ ബി.എസ്.സി. മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി (റഗുലര്‍ / സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍ മുല്യനിര്‍ണയത്തിനുമുള്ള അപേക്ഷ മാര്‍ച്ച് 30 വരെ സ്വീകരിക്കും.
 • 2016 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ ചരിത്രം (റഗുലര്‍ / ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.  പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ റോബിന്‍ ആന്റണി, പാലാ സെന്റ് തോമസ് കോളേജിലെ ഹെലീന ട്രീസാ മാത്യൂ, വളയന്‍ ചിറങ്ങര ശ്രീശങ്കരാവിദ്യാപീഠം കോളേജിലെ രസ്‌ന രവീന്ദ്രന്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
 
 
ഓഫ് കാമ്പസ് പരീക്ഷകളുടെ ചീഫ് സൂപ്രണ്ട് നിയമനം
 
2017 ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കുന്ന ഓഫ് കാമ്പസ് പരീക്ഷകള്‍ക്ക് വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ അഡീഷണല്‍ ചീഫ് സൂപ്രണ്ടായി നിയമിക്കപ്പെടുവാന്‍ താത്പര്യമുള്ള എം.ജി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഗവ: എയ്ഡഡ് കോളേജുകളിലെയും ഡിപ്പാര്‍ട്ടുമെന്റുകളിലേയും അദ്ധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ മാര്‍ച്ച് 23 ന് മുന്‍പായി സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം.
 
 
ഹൈലികോറിലേറ്റഡ് സിസ്റ്റം: ത്രിദിന അന്താരാഷ്ട്ര സെമിനാര്‍ 
 
മഹാത്മാഗാന്ധി സര്‍വകലാശാലാ ഭൗതികശാസ്ത്ര പഠന വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഹൈലികോറിലേറ്റഡ് സിസ്റ്റം എന്ന വിഷയത്തില്‍ മാര്‍ച്ച് 25 മുതല്‍ ത്രിദിന അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിക്കുന്നു. വൈസ്ചാന്‍സിലര്‍ ഡോ: ബാബു സെബാസ്റ്റ്യന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും.  ത്രിദിന സെമിനാറില്‍ സ്വീഡന്‍. ഓസട്രിയ, യു.കെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നും രാജ്യത്തിനകത്തുനിന്നുമുള്ള ഭൗതിക ശാസ്ത്രജ്ഞന്‍മാരും ഗവേഷണ  വിദ്യാര്‍ത്ഥികളും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9497541107, ഇ മെയില്‍: www.imhcs.iiucnn.org