പുനഃക്രമീകരിച്ച പരീക്ഷകള്‍
കേരള സര്‍വകലാശാല ഏപ്രില്‍ ആറിന് നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ എം.ബി.എ (2014 സ്‌കീം - ഫുള്‍ ടൈം / പാര്‍ട്ട് ടൈം / യു.ഐ.എം) ഡിഗ്രി പരീക്ഷ ഏപ്രില്‍ 25-ന് രാവിലെ 9.30 മണി മുതല്‍ 12.30 മണി വരെയും, ഏഴാം സെമസ്റ്റര്‍ ബി.ടെക് (2008 സ്‌കീം) ഡിഗ്രി പരീക്ഷ ഏപ്രില്‍ 28-ന് ഉച്ചയ്ക്ക് 2.00 മണി മുതല്‍ 5.00 മണി വരെയും നടക്കും. പരീക്ഷകേന്ദ്രങ്ങളില്‍ മാറ്റമില്ല.
 
മിനി ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി എംപ്‌ളോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയിലെ മോഡല്‍ കരിയര്‍ സെന്റര്‍ 2017 ഏപ്രില്‍ 28-ന് പി.എം.ജി.യിലെ കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് സെന്ററില്‍ വച്ച് ഒരു 'മിനി ജോബ് ഫെയര്‍' സംഘടിപ്പിക്കുന്നു. വിവിധ സര്‍വീസ് മേഖലകളിലെ 350-ല്‍ പരം വേക്കന്‍സികളിലേക്കാണ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നത്. സി.എ ഇന്റര്‍, സി.എം.എ, ഐ.സി.ഡബ്ലിയു.എ, എം.കോം, ബി.ടെക്, എം.ബി.എ, ഏതെങ്കിലും വിഷയത്തിലെ ഡിഗ്രി, പ്ലസ് ടു + ടുവീലര്‍ ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് ഈ ജോബ് ഫെയറില്‍ പങ്കെടുക്കാം. സൗജന്യമായ ഈ ജോബ് ഫെയറിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ www.ncs.gov.in എന്ന വെബ് സൈറ്റില്‍ 'Job Fairs & Events' പേജിലുള്ള 'JF-KL-Mini Job Fair at MCC- Thiruvananthapuram' എന്ന ലിങ്കില്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2304577 എന്ന ഓഫീസ് നമ്പറിലോ, www.facebook.com/MCCTVM എന്ന ഫെയ്‌സ് ബുക്ക് പേജിലോ ലഭ്യമാണ്. സ്‌പോട്ട് രജിസ്‌ട്രേഷനും ലഭ്യമാണ്.
 
ബി.എഡ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍
കേരള സര്‍വകലാശാല മെയ് 10-ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ ബി.എഡ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (2015 സ്‌കീം - റഗുലര്‍ - 2015-17 ബാച്ച്), മെയ് 11-ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ ബി.എഡ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (2015 സ്‌കീം - റഗുലര്‍ / ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി - 2016-18 ബാച്ച്) പരീക്ഷകള്‍ക്ക് പിഴകൂടാതെ ഏപ്രില്‍ 25 (50 രൂപ പിഴയോടെ  ഏപ്രില്‍ 27, 125 രൂപ സൂപ്പര്‍ ഫൈനോട് കൂടി ഏപ്രില്‍ 28) വരെ ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in)  ലഭിക്കും.