ലക്ചറര്‍: അപേക്ഷ ക്ഷണിച്ചു
കേരള സര്‍വകലാശാല ആര്‍ക്കിയോളജി പഠനവകുപ്പില്‍ കരാറടിസ്ഥാനത്തില്‍ ലക്ചറര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മെയ് അഞ്ച്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in)  Job Notifications എന്ന ലിങ്കില്‍ ലഭിക്കും.
 
എല്‍.എല്‍.ബി ടൈം ടേബിള്‍
കേരള സര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ (ത്രിവത്സരം), അഞ്ചാം സെമസ്റ്റര്‍ പഞ്ചവത്സരം (2011-12-ന് മുമ്പുള്ള അഡ്മിഷന്‍) എല്‍.എല്‍.ബി പരീക്ഷകള്‍ ഏപ്രില്‍ 27-ന് ആരംഭിക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.
 
ബി.ആര്‍ക് പരീക്ഷ
കേരള സര്‍വകലാശാല മെയ് 17-ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റര്‍ ബി.ആര്‍ക് (2013 സ്‌കീം) റഗുലര്‍ പരീക്ഷയ്ക്ക് പിഴകൂടാതെ ഏപ്രില്‍ 26 (50 രൂപ പിഴയോടെ  ഏപ്രില്‍ 29, 125 രൂപ സൂപ്പര്‍ ഫൈനോട് കൂടി മെയ് മൂന്ന്) വരെ ഫീസടച്ച് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.
 
ബി.സി.എ പ്രാക്ടിക്കല്‍ ക്ലാസുകള്‍ മാറ്റി
കേരള സര്‍വകലാശാല വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം നടത്തുന്ന മൂന്നാം വര്‍ഷ ബി.സി.എ യുടെ ഏപ്രില്‍ 22, 23 തീയതികളില്‍ നടത്താനിരുന്ന പ്രാക്ടിക്കല്‍ ക്ലാസുകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
 
എം.എസ്.സി ഇലക്‌ട്രോണിക്‌സ് പ്രാക്ടിക്കല്‍
കേരള സര്‍വകലാശാല ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി ഇലക്‌ട്രോണിക്‌സ് പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഏപ്രില്‍ 24, 25 തീയതികളില്‍ അതത് കേന്ദ്രങ്ങളില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.
 
ബി.എച്ച്.എം ഫലം
കേരള സര്‍വകലാശാല 2016 ഒക്‌ടോബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്‍റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം.) യുടെ (2014 സ്‌കീം - റഗുലര്‍ ആന്‍റ് സപ്ലിമെന്‍ററി, 2011 & 2006 സ്‌കീം സപ്ലിമെന്‍ററി) പരീക്ഷാഫലം വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. 
 
ബി.എച്ച്.എം ടൈം ടേബിള്‍
കേരള സര്‍വകലാശാല ഏപ്രിലില്‍ നടത്തുന്ന ഒന്നാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്‍റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം) പരീക്ഷ ഏപ്രില്‍ 24-ന് ആരംഭിക്കും. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. 
 
പരീക്ഷാകേന്ദ്രങ്ങള്‍ക്ക് മാറ്റം
കേരള സര്‍വകലാശാല മെയ് ഒമ്പതിന് ആരംഭിക്കുന്ന സി.ബി.സി.എസ്.എസ് ബി.എ / ബി.എസ്.സി / ബി.കോം (മൂന്ന്, അഞ്ച്, ആറ് സെമസ്റ്ററുകള്‍ - 2010 മേഴ്‌സി ചാന്‍സ് 2011, 2012 അഡ്മിഷന്‍ കുട്ടികള്‍) പരീക്ഷകള്‍ക്ക് പരീക്ഷാകേന്ദ്രങ്ങള്‍ തിരുവനന്തപുരം എം.ജി. കോളേജ്, കൊല്ലം ശാസ്താംകോട്ട ഡി.ബി കോളേജ്, ആലപ്പുഴ എസ്.ഡി. കോളേജ്, പത്തനംതിട്ട  അടൂര്‍ സെന്‍റ് സിറിള്‍സ് കോളേജ് എന്നിങ്ങനെ പരിമിതപ്പെടുത്തിയിരിക്കുന്നു. കുട്ടികള്‍ അവരവരുടെ കോളേജുകളില്‍ നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി നിര്‍ദ്ദിഷ്ട പരീക്ഷാകേന്ദ്രങ്ങളില്‍ പരീക്ഷ എഴുതണം.