കേരള സര്‍വകലാശാല മാര്‍ച്ച് 27 മുതല്‍ 31 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും സര്‍വകലാശാല യുവജനോത്സവം നടക്കുന്നതിനാല്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
 
 
ബി.കോം പരീക്ഷ
 
കേരള സര്‍വകലാശാല മെയ് മാസത്തില്‍ ആരംഭിക്കുന്ന ഒന്നും രണ്ടും വര്‍ഷ ബി.കോം (ആന്വല്‍ സ്‌കീം) പാര്‍ട്ട് ഒന്ന്, രണ്ട് സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴകൂടാതെ മാര്‍ച്ച് 25 (50 രൂപ പിഴയോടെ മാര്‍ച്ച് 29, 250 രൂപ പിഴയോടെ മാര്‍ച്ച് 31) വരെയും അപേക്ഷിക്കാം. 2014 അഡ്മിഷന്‍ മുതലുള്ളവര്‍  (www.de.keralauniversity.ac.in എന്ന വെബ്‌സൈറ്റ് മുഖേന) ഓണ്‍ലൈനായി മാത്രം അപേക്ഷിക്കണം. സപ്ലിമെന്ററി പരീക്ഷയെഴുതിയവര്‍ക്ക് പരീക്ഷാഫലം വന്നതിന് ശേഷം അപേക്ഷിക്കാം.
 
 
ബി.എസ്.സി ഫലം
 
കേരള സര്‍വകലാശാല 2016 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് ബി.എസ്.സി ഫിസിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി, ബി.എസ്.സി എന്‍വയോണ്‍മെന്റല്‍ സയന്‍സ് & എന്‍വയോണ്‍മെന്റ് ആന്റ് വാട്ടര്‍ മാനേജ്‌മെന്റ് (ഗ്രൂപ്പ് ടു (എ)) കോഴ്‌സുകളുടെ (2013-ന് മുമ്പുള്ളത്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.
 
 
എം.ബി.എല്‍. ഫലം
 
കേരള സര്‍വകലാശാല 2016 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ബി.എല്‍. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുള്ള അവസാന തീയതി മാര്‍ച്ച് 31.
 
 
ബി.ബി.എ ടൈംടേബിള്‍
 
കേരള സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം ഏപ്രില്‍ നാലിന് ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റര്‍ ബി.ബി.എ സപ്ലിമെന്ററി (2013, 2014 അഡ്മിഷന്‍) പരീക്ഷ ടൈംടേബിള്‍ കേരള സര്‍വകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രത്തില്‍ നിന്നും ലഭിക്കും.
 
 
നേതൃത്വപരിശീലന ക്യാമ്പ്
 
കേരള സര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റുഡന്‍സ് സര്‍വീസസിന്റെ ആഭിമുഖ്യത്തില്‍ ദ്വിദിന നേതൃത്വപരിശീലന ക്യാമ്പ് നടന്നു. സ്റ്റുഡന്‍സ് സെന്റര്‍ ഡയറക്ടര്‍ ഡോ.ടി.വിജയലക്ഷ്മിയുടെ നേതൃത്വത്തില്‍ നടന്ന ക്യാമ്പ് എം.എല്‍.എ. മുകേഷ് ഉദ്ഘാടനം ചെയ്തു. സര്‍വകലാശാലയ്ക്ക് കീഴിലുള്ള വിവിധ അഫിലിയേറ്റഡ് കോളേജുകളില്‍ നിന്നായി ഇരുനൂറോളം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. നേതൃത്വപരിശീലനം, സ്ത്രീശാക്തീകരണം, സൈബര്‍ സെക്യൂരിറ്റി, മാനുഷിക മൂല്യങ്ങള്‍ തുടങ്ങി വിവിധവിഷയങ്ങളില്‍ ബോധവല്‍കരണ ക്ലാസുകളും പാനല്‍ചര്‍ച്ചകളും നടന്നു. ഇതിനോടനുബന്ധിച്ച് സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിരുന്നു.
 
 
ട്യൂഷന്‍ഫീസ് ആനുകൂല്യം കൈപറ്റണം
 
കേരള സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ 2008, 2009, 2010 അദ്ധ്യയനവര്‍ഷങ്ങളില്‍ വിവിധ കോഴ്‌സുകളില്‍ അഡ്മിഷന്‍ നേടിയിട്ടുള്ള എസ്.സി / എസ്ടി / ഒ.ഇ.സി വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ ട്യൂഷന്‍ഫീസ് ആനുകൂല്യങ്ങള്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ സഹിതം വന്ന് മാര്‍ച്ച് 30-ന് മുമ്പായി പാളയം എസ്.ഡി.ഇ ഓഫീസില്‍ നിന്ന് കൈപറ്റണം. മാര്‍ച്ച് 30-ന് ശേഷമുള്ള അപേക്ഷകള്‍ പരിഗണിക്കുന്നതല്ലെന്നും തുക ഗവണ്‍മെന്റിലേക്ക് തിരിച്ചടക്കുന്നതായിരിക്കും.