രണ്ടും നാലും സെമസ്റ്റര്‍ ബി.എസ്.സി മാത്‌സ് (ഓണേഴ്‌സ്) പരീക്ഷകള്‍
കണ്ണൂര്‍ സര്‍വകലാശാലയുടെ രണ്ടും നാലും സെമസ്റ്റര്‍ ബി.എസ്.സി മാത്തമാറ്റിക്‌സ് (ഓണേഴ്‌സ്) ഡിഗ്രി (റഗുലര്‍ / സപ്ലിമെന്ററി - മെയ് 2017) പരീക്ഷകള്‍ യഥാക്രമം മെയ് 17, 5 തിയതികളില്‍ ആരംഭിക്കും. നാലാം സെമസ്റ്ററിന്റെ ഓണ്‍ലൈന്‍ അപേക്ഷകള്‍ പിഴ കൂടാതെ ഏപ്രില്‍ 26 വരെയും 150 രൂപ പിഴയോടെ 27 വരെയും സ്വീകരിക്കും. രണ്ടാം സെമസ്റ്ററിന്റെ ഓണ്‍ലൈന്‍ അപേക്ഷകള്‍ പിഴ കൂടാതെ ഏപ്രില്‍ 24 മുതല്‍ 27 വരെയും 150 രൂപ പിഴയോടെ 28 വരെയും സ്വീകരിക്കും. അപേക്ഷയുടെ പ്രിന്റൗട്ടിനോടൊപ്പം എ.പിസി, ചലാന്‍ എന്നിവ യഥാക്രമം ഏപ്രില്‍ 29, മെയ് 4 തീയതികള്‍ക്കകം സര്‍വകലാശാലയില്‍ എത്തിക്കണം. ഫീസ് ഇപ്രകാരമാണ്: തീയറി - റഗുലര്‍ 50 രൂപ പേപ്പറൊന്നിന് (സപ്ലിമെന്ററി 80), മാര്‍ക്ക്‌ലിസ്റ്റ് 60, സി.വി. ക്യാമ്പ് 150, ആപ്ലിക്കേഷന്‍ ഫീസ് 40 രൂപ.
 
രണ്ടാംവര്‍ഷ ഡിഗ്രി (വിദൂര വിദ്യാഭ്യാസം) ഹാള്‍ടിക്കറ്റ്
ഏപ്രില്‍ 26ന് ആരംഭിക്കുന്ന രണ്ടാംവര്‍ഷ ബി.എ / ബി.എസ്.സി / ബി.കോം / ബി.ബി.എ / ബി.സി.എ / ബി.എ.അഫ്‌സല്‍-ഉല്‍-ഉലമ ഡിഗ്രി (വിദൂര വിദ്യാഭ്യാസം - 2011 അഡ്മിഷന്‍ മുതല്‍ - റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് - ഏപ്രില്‍ 2017) പരീക്ഷകളുടെ ഹാള്‍ടിക്കറ്റുകള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. പരീക്ഷാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് ഗസറ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തി ഹാള്‍ടിക്കറ്റില്‍ കാണിച്ച കേന്ദ്രത്തില്‍ പരീക്ഷയ്ക്ക് ഹാജരാകണം.
 
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കണ്ണൂര്‍ സര്‍വകലാശാലയുടെ തലശ്ശേരി കാമ്പസ്സിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റഡീസ് ഇന്‍ ഇംഗ്ലീഷിലേയ്ക്ക് കരാറടിസ്ഥാനത്തില്‍ അസി. പ്രൊഫസര്‍മാരെ നിയമിക്കുന്നതിനായി ഏപ്രില്‍ 25 ന് രാവിലെ 11 മണിക്ക് സര്‍വകലാശാലയുടെ താവക്കര കാമ്പസ്സില്‍ വെച്ച് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. അപേക്ഷാര്‍ത്ഥികള്‍ ആവശ്യമായ പ്രമാണങ്ങളുമായി അന്നേദിവസം രാവിലെ 10 നകം താവക്കര കാമ്പസ്സില്‍ ഹാജരാവണം. അപേക്ഷാഫോമും വിശദവിവരങ്ങളും സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ (www.kannuruniversity.ac.in) ലഭ്യമാണ്.
  • കണ്ണൂര്‍ സര്‍വകലാശാലയുടെ തലശ്ശേരി കാമ്പസ്സില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓപ് ഹെല്‍ത്ത് സയന്‍സസിലേയ്ക്ക് ഫിസിയോളജിയില്‍ കരാറടിസ്ഥാനത്തില്‍ അസി. പ്രൊഫസര്‍മാരെ നിയമിക്കുന്നതിനായി ഏപ്രില്‍ 25 ന് ഉച്ചയ്ക്ക് 12 മണിക്ക് സര്‍വകലാശാലയുടെ താവക്കര കാമ്പസ്സില്‍ വെച്ച് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. അപേക്ഷാര്‍ത്ഥികള്‍ ആവശ്യമായ പ്രമാണങ്ങളുമായി അന്നേദിവസം രാവിലെ 10.30 നകം താവക്കര കാമ്പസ്സില്‍ ഹാജരാവണം. അപേക്ഷാഫോമും വിശദവിവരങ്ങളും സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ (www.kannuruniversity.ac.in) ലഭ്യമാണ്.