ഒന്നാം സെമസ്റ്റര്‍ ബി.എസ്.സി/ബി.സി.എ ഡിഗ്രി പരീക്ഷാഫലം
കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ ബി.എസ്.സി / ബി.സി.എ ഡിഗ്രി (സി.ബി.സി.എസ്.എസ് / സി.സി.എസ്.എസ് - റഗുലര്‍ / സപ്ലിമെന്‍ററി / ഇംപ്രൂവ്‌മെന്‍റ് - നവംബര്‍ 2016) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. സൂക്ഷ്മപരിശോധന / പുനഃപരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ മെയ് 3 വരെ സ്വീകരിക്കും.
 
ബി.കോം പാര്‍ട്ട് I & III പരീക്ഷാഫലം
ബി.കോം പാര്‍ട്ട് I ഇംഗ്ലീഷ് (സപ്ലിമെന്‍ററി - സെപ്റ്റംബര്‍ 2015),  പാര്‍ട്ട് III (സപ്ലിമെന്‍ററി - മാര്‍ച്ച് 2016) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം അറിയുന്നതിന് സര്‍വകലാശാലയുമായി (ഫോണ്‍: 0497-2715466) ബന്ധപ്പെടേണ്ടതാണ്. പുനഃപരിശോധന / സൂക്ഷ്മപരിശോധന / പകര്‍പ്പ് എന്നിവയ്ക്കുള്ള അപേക്ഷ മെയ് 3 വരെ സ്വീകരിക്കും.