കണ്ണൂര്‍ സര്‍വകലാശാല പഠനവകുപ്പുകളിലെ ഒന്ന്, മൂന്ന്, സെമസ്റ്റര്‍ എംഎസ്.സി ജ്യോഗ്രഫി (സിസിഎസ്എസ് - റഗുലര്‍ / സപ്ലിമെന്ററി), നവംബര്‍ 2017 പ്രായോഗിക പരീക്ഷ ഫെബ്രുവരി 16 നും ഒന്നാം സെമസ്റ്റര്‍ എംഎസ്.സി ബയോടെക്‌നോളജി ആന്റ് മൈക്രോബയോളജി (സിസിഎസ് എസ്-റഗുലര്‍ / സപ്ലിമെന്ററി), നവംബര്‍ 2017 പ്രായോഗിക പരീക്ഷകള്‍ ഫെബ്രുവരി 14 മുതല്‍17 വരെയും അതാത് പഠനവകുപ്പുകളില്‍ വെച്ച് നടത്തും.
  
എംബിഎ പരീക്ഷകള്‍ 15 മുതല്‍
 
മാറ്റിവെച്ച ഒന്നാം സെമസ്റ്റര്‍ എംബിഎ (കോളേജ് / സെന്ററുകളിലെ) പരീക്ഷകള്‍ ഫെബ്രുവരി 15 ന് ആരംഭിക്കുന്ന വിധത്തില്‍ പുനഃക്രമീകരിച്ചു. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.