കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള തങ്കയം ഫാപ്പിന്‍സ് കമ്മ്യൂണിറ്റി കോളേജ് ഓഫ് ബിഹേവിയര്‍ മാനേജ്‌മെന്റില്‍ 2017-18 അദ്ധ്യയന വര്‍ഷത്തില്‍ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ലേണിങ് ഡിസബിലിറ്റി (പിജിഡിഎല്‍ഡി) പാര്‍ട്ട് ടൈം കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിന് മാര്‍ച്ച് 31 വരെ അപേക്ഷിക്കാം. ഒരു വര്‍ഷത്തെ കാലാവധിയുള്ള ഈ കോഴ്‌സിലേയ്ക്ക് ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാലാ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് കോളേജുമായി ബന്ധപ്പെടുക. ഫോണ്‍: 04672244535, 9447051035. www.kannuruniversity.ac.inwww.phapins.com
 
 
ആറാം സെമസ്റ്റര്‍ ഡിഗ്രി പരീക്ഷകള്‍ പുനഃക്രമീകരിച്ചു.
 
ആറാം സെമസ്റ്റര്‍ ഡിഗ്രി പരീക്ഷകള്‍ ഏപ്രില്‍ 10 ന് ആരംഭിക്കുന്ന രീതിയില്‍ പുനഃക്രമീകരിച്ചു അപേക്ഷകള്‍ മാര്‍ച്ച് 23 വരെ പിഴ കൂടാതെ സമര്‍പ്പിക്കാം. പിഴയോടു കൂടി അപേക്ഷിക്കാന്‍ അവസരം ഉണ്ടായിരിക്കുന്നതല്ല. അപേക്ഷകള്‍ എപിസി, ചലാന്‍സഹിതം മാര്‍ച്ച് 27 നകം സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം.
 
 
എംസിജെ പരീക്ഷാഫലം
 
കണ്ണൂര്‍ സര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ എംസിജെ (റഗുലര്‍ / സപ്ലിമെന്ററി), പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. 
കണ്ണൂര്‍ സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലേയും ഡിപ്പാര്‍ട്ട്‌മെന്റിലേയും മൂന്നാം സെമസ്റ്റര്‍ എംസിജെ (റഗുലര്‍ / സപ്ലിമെന്ററി), ഡിസംബര്‍ 2015, നാലാം സെമസ്റ്റര്‍ എംസിജെ (റഗുലര്‍ / സപ്ലിമെന്ററി), ജൂണ്‍ 2016 പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
 
 
ബിപിഎഡ് പരീക്ഷാഫലം
 
ഒന്നാം സെമസ്റ്റര്‍ ബിപിഎഡ് (റഗുലര്‍ / സപ്ലിമെന്ററി), ഡിസംബര്‍ 2015 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യ നിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ മാര്‍ച്ച് 31 വരെ സ്വീകരിക്കും.
 
 
ലഹരി വിരുദ്ധ കലാജാഥ
 
കണ്ണൂര്‍ സര്‍വ്വകലാശാല നാഷണല്‍ സര്‍വ്വീസ് സ്‌കീമും സംസ്ഥാന എക്‌സൈസ് വകുപ്പും സംയുക്തമായി മദ്യത്തിനും മയക്കുമരുന്നിനും എതിരെ ലഹരി വിരുദ്ധ കലാജാഥ സംഘടിപ്പിക്കുന്നു. കലാജാഥയുടെ ഔപചാരിക ഉദ്ഘാടനം മാര്‍ച്ച് 21 ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് പിലാത്തറ സെന്റ് ജോസഫ് കോളേജില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ കണ്ണൂര്‍ ഡിവിഷന്‍ ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.വി സുരേന്ദ്രന്‍ നിര്‍വഹിക്കും. പിലാത്തറ സെന്റ് ജോസഫ് കോളേജ് സോഷ്യല്‍വര്‍ക്ക് വിഭാഗം തലവന്‍ ടോമി ജേക്കബ് അദ്ധ്യക്ഷം വഹിക്കുന്ന ചടങ്ങില്‍ കണ്ണൂര്‍ സര്‍വ്വകലാശാല അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.പി മുഹമ്മദ്  മുഖ്യപ്രഭാഷണം നടത്തും.മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന കലാജാഥ  പര്യടനവേളയില്‍ 9 കോളേജുകള്‍ സന്ദര്‍ശിക്കും. കലാജാഥ 23 ന് താവക്കരയില്‍ സമാപിക്കും.
 
 
എന്‍എസ്എസ് സര്‍ട്ടിഫിക്കറ്റിനും ഗ്രേസ് ഗ്രേഡിനും അപേക്ഷിക്കാം
 
സര്‍വകലാശാലയിലെ എന്‍എസ്എസ് സര്‍ട്ടിഫിക്കറ്റിനും ഗ്രേസ് ഗ്രേഡിനുമുള്ള അപേക്ഷ ക്ഷണിച്ചു. 2015-17 കാലയളവില്‍ സേവനം പൂര്‍ത്തിയാക്കിയ വളണ്ടിയര്‍മാരുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രഫോര്‍മ, വളണ്ടിയര്‍ വര്‍ക്ക് ഡയറി, സ്‌റ്റേറ്റ് / നാഷണല്‍ ക്യാമ്പുകളില്‍ പങ്കെടുത്തവരുടെ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവയാണ് സമര്‍പ്പിക്കേണ്ടത്. യോഗ്യത നേടിയ മുഴുവന്‍ വളണ്ടിയര്‍മാരുടെയും പേര് ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. പ്രഫോര്‍മ ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്തവരുടെ വ്യക്തിഗത അപേക്ഷകള്‍ പിന്നീട് സ്വീകരിക്കുന്നതല്ല. എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്താത്ത പ്രഫോര്‍മ നിരസിക്കും. പരമാവധി 50 പേരെ മാത്രമേ ഒരു യൂണിറ്റില്‍ നിന്നും ഉള്‍പ്പെടുത്താവൂ. 2015 ലെ എന്റോള്‍മെന്റ് ലിസ്റ്റിലെ ക്രമത്തില്‍ തന്നെ പ്രഫോര്‍മ തയ്യാറാക്കേണ്ടതും അതേ ക്രമത്തില്‍ തന്നെ വളണ്ടിയര്‍ ഡയറി അടുക്കിവെക്കേണ്ടതുമാണ്. ഓരോ വളണ്ടിയറുടെയും റഗുലര്‍ വര്‍ക്ക് ഡയറിയുടെ കൂടെത്തന്നെ സ്‌പെഷ്യല്‍ ക്യാമ്പ് ഡയറിയും സമര്‍പ്പിക്കണം. ഡയറികള്‍ എന്‍എസ്എസ് മാനുവല്‍ പ്രകാരമുള്ള വിശദാംശങ്ങള്‍ രേഖപ്പെടുത്തിയവയും റഗുലര്‍ ഡയറിയുടെ ഒടുവില്‍ ഓരോ വളണ്ടിയറും പൂര്‍ത്തിയാക്കിയ ആകെ മണിക്കൂര്‍ രേഖപ്പെടുത്തി പ്രോഗ്രാം ഓഫീസര്‍ സാക്ഷ്യപ്പപ്പെടുത്തിയതുമാവണം. അപേക്ഷകള്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ക്ക് ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 5. പിന്നീടുള്ള അപേക്ഷയ്ക്ക് ഒരു വളണ്ടിയര്‍ക്ക് 150 രൂപ വീതം പിഴയടയ്ക്കണം.