എസ്.എസ്.എല്‍.സി കഴിഞ്ഞവര്‍ക്കായി സര്‍വകലാശാലയില്‍ ബ്രിഡ്ജ് കോഴ്‌സ്
കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌ലോങ്ങ് ലേണിംഗ് ആന്റ് എക്‌സറ്റന്‍ഷന്‍ വകുപ്പില്‍ എസ്.എസ്.എല്‍.സി കഴിഞ്ഞവര്‍ക്കായി മെയ് നാലിന് ബ്രിഡ്ജ് കോഴ്‌സ് ആരംഭിക്കുന്നു. പത്ത് ദിവസത്തെ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക്  സര്‍ട്ടിഫിക്കറ്റ് നല്‍കും. ലേണിങ്ങ് സ്‌കില്‍, ഗോള്‍ സെറ്റിങ്ങ്, എഡ്യൂക്കേഷണല്‍ ആന്റ് കരിയര്‍ ഗൈഡന്‍സ്, അച്ചീവ്‌മെന്റ് മോട്ടിവേഷന്‍, മെന്റല്‍ എബിലിറ്റി, മെമ്മറി ടെക്‌നിക്, പേഴ്‌സണാലിറ്റി ഡവലപ്പ്‌മെന്റ്, ട്രാന്‍സാക്ഷണല്‍ അനാലിസിസ്, സ്മാര്‍ട്ട് ട്രെയ്‌നിംഗ്, പോസിറ്റീവ് സെല്‍ഫ് ഇമേജ്, സ്ട്ര് മാനേജ്‌മെന്റ്, ലീഡര്‍ഷിപ്പ് ക്വാളിറ്റീസ്, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ്, ഇന്റര്‍ പേഴ്‌സണല്‍ റിലേഷന്‍, പബ്ലിക്ക് സ്പീക്കിംഗ്,  ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ടൈം മാനേജ്‌മെന്റ്, ടീനേജ് മാനേജ്‌മെന്റ്, ക്യാരക്ടര്‍ ബില്‍ഡിംഗ് എന്നീ വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങളില്‍ ക്ലാസ്സുകള്‍ ഉണ്ടായിരിക്കും. സര്‍വകലാശാലയുടെ വിവിധ വകുപ്പുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും പ്രഗത്ഭരായ അധ്യാപകരും മറ്റ് വിദഗ്ധരുമാണ് ക്ലാസ്സുകള്‍ നയിക്കുന്നത്. 50 പേര്‍ക്കുള്ള കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. വിവരങ്ങള്‍ക്ക്: 0494 2407360, 2407335. 
 
ബി.എസ്.സി ഇലക്‌ട്രോണിക്‌സ് എക്‌സാമിനേഴ്‌സ് മീറ്റിംഗ്
കാലിക്കറ്റ് സര്‍വകലാശാല ആറാം സെമസ്റ്റര്‍ ബി.എസ്.സി ഇലക്‌ട്രോണിക്‌സ് (സി.യു.സി.ബി.സി.എസ്.എസ് / സി.സി.എസ്.എസ്) ഏപ്രില്‍ 2017 പ്രാക്ടിക്കല്‍ പരീക്ഷയുടെ എക്‌സാമിനേഴ്‌സ് മീറ്റിംഗില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ കോളേജുകളിലെ അധ്യാപകര്‍ ഏപ്രില്‍ 28-ന് രാവിലെ 10.30-ന് കോഴിക്കോട് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിലും, തൃശൂര്‍ ജില്ലയിലെ കോളേജുകളിലെ അധ്യാപകര്‍ ഏപ്രില്‍ 25-ന് രാവിലെ 10.30-ന് പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജിലും ഹാജരാകണം.
 
അമോസ് സോഫ്റ്റ്‌വെയര്‍ ശില്‍പശാല 
കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസില്‍ അമോസ് സോഫ്റ്റ് വെയറില്‍ ശില്‍പശാല സംഘടിപ്പിക്കുന്നു. ഐ.ഐ.എം ഫാക്കല്‍റ്റി പ്രൊഫ.ആനന്ദകുട്ടന്‍ ബി. ഉണ്ണിത്താന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 24-ന് നടക്കുന്ന ശില്‍പശാല സ്‌കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസ് മേധാവി ഡോ.കെ.പി.മുരളീധരന്റെ വിരമിക്കല്‍ ചടങ്ങിനോടനുബന്ധിച്ചാണ് സംഘടിപ്പിക്കുന്നത്. താല്‍പ്പര്യമുള്ളവര്‍ 98472280439961305845 നമ്പറുകളില്‍ ബന്ധപ്പെടുക.
 
പരീക്ഷാ അപേക്ഷ
  • കാലിക്കറ്റ് സര്‍വകലാശാല മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ രണ്ട്, നാല് സെമസ്റ്റര്‍ റഗുലര്‍ / സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ 24 മുതല്‍ ഏപ്രില്‍ 29 വരെയും 150 രൂപ പിഴയോടെ മെയ് നാല് വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
  • കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.ബി.എ (ഇന്റര്‍നാഷണല്‍ ഫിനാന്‍സ്), എം.ബി.എ (ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ) റഗുലര്‍ പരീക്ഷക്ക് പിഴകൂടാതെ 24 മുതല്‍ ഏപ്രില്‍ 29 വരെയും 150 രൂപ പിഴയോടെ മെയ് നാല് വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
  • കാലിക്കറ്റ് സര്‍വകലാശാല എല്‍.എല്‍.ബി (പഞ്ചവത്സരം, ത്രിവത്സരം) ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് സെമസ്റ്റര്‍ (2007 ഉം അതിന് മുമ്പുള്ള സ്‌കീം-2000 മുതല്‍ 2007 വരെ പ്രവേശനം) സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ഏപ്രില്‍ 27 വരെയും 150 രൂപ പിഴയോടെ ഏപ്രില്‍ 29 വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ടിന്റെ കൂടെ അവസാനം എഴുതിയ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റും വെക്കണം.
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ എം.പ്ലാനിംഗ് റഗുലര്‍ / സപ്ലിമെന്ററി (ഇന്റേണല്‍) പരീക്ഷ മെയ് എട്ട്, പത്ത് തിയതികളില്‍ നടക്കും.
 
ബി.ആര്‍ക് പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല ആറാം സെമസ്റ്റര്‍ ബി.ആര്‍ക് (12 സ്‌കീം, 04 സ്‌കീം-2009 മുതല്‍ 2011 വരെ പ്രവേശനം) പരീക്ഷാഫലം (ഏപ്രില്‍ 2016) വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് അഞ്ച് വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
 
പുനര്‍മൂല്യനിര്‍ണയ ഫലം
കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.ബി.എ, രണ്ടാം സെമസ്റ്റര്‍ എം.സി.ജെ ജൂണ്‍ 2016 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
----------------------------------------------------------