എല്‍.എല്‍.എം സീറ്റ് ഒഴിവ്
കാലിക്കറ്റ് സര്‍വകലാശാലാ നിയമ പഠനവകുപ്പില്‍ നടത്തുന്ന എല്‍.എല്‍.എം (സ്വാശ്രയം) പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഏപ്രില്‍ 26-ന് പ്രവേശന പരീക്ഷയും സ്‌പോട്ട് അഡ്മിഷനും നടത്തും. യോഗ്യരായവര്‍ ഇ-പെയ്‌മെന്‍റായി 500 രൂപ (എസ്.സി/എസ്.ടി-170 രൂപ) ഫീ അടച്ച് www.cuonline.ac.in എന്ന വെബ്‌സൈറ്റിലെ എന്‍ട്രന്‍സ് കോഴ്‌സസ് ലിങ്കിലൂടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പോര്‍ട്ടലില്‍ ഇ-ചലാന്‍ നമ്പരും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഏപ്രില്‍ 25-നകം അപേക്ഷിക്കണം. പ്രവേശന പരീക്ഷക്ക് ഹാജരാകുന്നവര്‍ അപേക്ഷയുടെ പ്രിന്‍റൗട്ട്, ചലാന്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ കൊണ്ടുവരണം. പ്രവേശന പരീക്ഷ വിജയിക്കുന്നവരുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കി സ്‌പോട്ട് അഡ്മിഷന്‍ നടത്തും. വിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.cuonline.ac.in).
 
എം.ബി.എ പ്രവേശനം: അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാല കൊമേഴ്‌സ് ആന്‍റ് മാനേജമെന്‍റ് പഠനവകുപ്പ്, സര്‍വകലാശാലാ സ്വാശ്രയ കേന്ദ്രങ്ങള്‍ (ഫുള്‍ടൈം / പാര്‍ട്ട്‌ടൈം), സ്വാശ്രയ കോളേജുകള്‍ എന്നിവയില്‍ എം.ബി.എ പ്രവേശനത്തിന് ഏപ്രില്‍ മാസത്തില്‍ പ്രസിദ്ധീകരിച്ച കെമാറ്റ് പ്രവേശന പരീക്ഷ യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. ഇ-പെയ്‌മെന്‍റായി 500 രൂപ (എസ്.സി/എസ്.ടി-167 രൂപ) ഫീ അടച്ച് ഏപ്രില്‍ 29-ന് വൈകുന്നേരം അഞ്ച് മണിക്കകം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക് (www.cuonline.ac.in) വെബ്‌സൈറ്റിലെ ഏപ്രില്‍ അഞ്ചിലെ എം.ബി.എ വിജ്ഞാപനം കാണുക. ഫോണ്‍: 0494 2407016, 2407017.
 
എം.എ മലയാളം മൂല്യനിര്‍ണയ ക്യാമ്പ് 
കാലിക്കറ്റ് സര്‍വകലാശാല എം.എ മലയാളം (സി.യു.സി.എസ്.എസ്) ഒന്നും മൂന്നും സെമസ്റ്റര്‍ ഡിസംബര്‍ 2016 പരീക്ഷകളുടെ മൂല്യനിര്‍ണയ ക്യാമ്പ് ഏപ്രില്‍ 25 മുതല്‍ പട്ടാമ്പി എസ്.എന്‍.ജി.എസ് കോളേജില്‍ നടക്കും. പി.ജി ക്ലാസുകള്‍ പഠിപ്പിക്കുന്ന ഒരു വര്‍ഷത്തില്‍ കൂടുതല്‍ അധ്യാപന പരിചയമുള്ളവര്‍ പങ്കെടുക്കണമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.
 
ഒന്നാം വര്‍ഷ യു.ജി ഹാള്‍ടിക്കറ്റ്
കാലിക്കറ്റ് സര്‍വകലാശാല ഏപ്രില്‍ 28-ന് ആരംഭിക്കുന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒന്നാം വര്‍ഷ ബി.കോം / ബി.ബി.എ / ബി.കോം (വൊക്കേഷണല്‍) / ബി.ടി.എച്ച്.എം / ബി.എച്ച്.എ / ബി.കോം (ഓണേഴ്‌സ്) റഗുലര്‍ / സപ്ലിമെന്‍ററി / ഇംപ്രൂവ്‌മെന്‍റ് (സി.യു.സി.ബി.സി.എസ്.എസ്) പരീക്ഷാ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
 
ബി.എം.എം.സി പരീക്ഷക്ക് 22 വരെ അപേക്ഷിക്കാം
കാലിക്കറ്റ് സര്‍വകലാശാലയുടെ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ മോഡില്‍ രജിസ്റ്റര്‍ ചെയ്ത ഒന്നാം സെമസ്റ്റര്‍ ബി.എം.എം.സി (സി.യു.സി.ബി.സി.എസ്.എസ്) സപ്ലിമെന്‍ററി / ഇംപ്രൂവ്‌മെന്‍റ്   പരീക്ഷകള്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷിക്കാനുള്ള സൗകര്യം ഏപ്രില്‍ 22 വരെ ലഭ്യമാവും.
 
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല ഒന്ന്, രണ്ട്, നാല്, ആറ് സെമസ്റ്റര്‍ ബി.ടെക് / ബി.ആര്‍ക് (2004 സ്‌കീം, 2004 മുതല്‍ 2007 പ്രവേശനം), എട്ടാം സെമസ്റ്റര്‍ (2004 മുതല്‍ 2008 വരെ പ്രവേശനം) സപ്ലിമെന്‍ററി പരീക്ഷക്ക് പിഴകൂടാതെ മെയ് നാല് വരെയും 150 രൂപ പിഴയോടെ മെയ് എട്ട് വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം. 2004 സ്‌കീം വിദ്യാര്‍ത്ഥികള്‍ക്ക് ഇത് അവസാന അവസരമായിരിക്കും.
 
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2016 ഡിസംബറില്‍ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.എ സോഷ്യോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് നാല് വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല 2016 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എഡ് പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് എട്ട് വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല 2016 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ഫുഡ് സയന്‍സ് ആന്‍റ് ടെക്‌നോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് മൂന്ന് വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല 2016 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍.
 
എം.ബി.എ പുനര്‍മൂല്യനിര്‍ണയ ഫലം 
കാലിക്കറ്റ് സര്‍വകലാശാല എം.ബി.എ (വിദൂരവിദ്യാഭ്യാസം, വിദേശ / കേരളത്തിന് പുറത്തുള്ള കേന്ദ്രങ്ങളിലെ) ഒന്ന്, മൂന്ന് സെമസ്റ്റര്‍ ജൂണ്‍ 2016 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍.
 
എന്‍ജിനീയറിംഗ് കോളേജ് അധ്യാപക അഭിമുഖം: ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
കാലിക്കറ്റ് സര്‍വകലാശാലാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍റ് ടെക്‌നോളജിയിലെ അധ്യാപക (കരാര്‍) തസ്തികകളിലേക്ക് ഇപ്പോള്‍ (ഏപ്രില്‍ 20 മുതല്‍ 25 വരെ) നടന്നുവരുന്ന അഭിമുഖത്തിന് ഹാജരാകുന്ന മറ്റ് സര്‍വകലാശാലകളില്‍ നിന്നും പി.ജി (എം.ഇ / എം.ടെക്) യോഗ്യത നേടിയവര്‍ വിജ്ഞാപനത്തില്‍ നിഷ്‌കര്‍ഷിച്ച പ്രകാരം കാലിക്കറ്റ് സര്‍വകലാശാല നല്‍കുന്ന ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം. ഇക്വലന്‍സിക്ക് പകരം റെക്കഗ്നൈസ്ഡ് എന്ന് മാത്രം രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവരെ അഭിമുഖത്തിന് പങ്കെടുക്കാന്‍ അനുവദിക്കുന്നതല്ല.
 
സര്‍വകലാശാലാ കരിയര്‍ ഗൈഡന്‍സ് ശ്രദ്ധേയമായി
എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി കാലിക്കറ്റ് സര്‍വകലാശാലാ പബ്ലിക് റിലേഷന്‍സ് വിഭാഗം സംഘടിപ്പിച്ച കരിയര്‍ ഗൈഡന്‍സ് ശില്‍പശാല വമ്പിച്ച വിദ്യാര്‍ത്ഥി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. തൃശൂര്‍, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളുള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നിന്നായി എണ്ണൂറില്‍ പരം വിദ്യാര്‍ത്ഥികളും കൂട്ടിന് രക്ഷിതാക്കളും എത്തിയതോടെ സെമിനാര്‍ കോപ്ലക്‌സിന്‍റെ മെയിന്‍ ഹാളിന് പുറത്തും സ്റ്റേജിനുള്ളില്‍ പോലും ക്ലാസ് കേള്‍ക്കാന്‍ സംവിധാനം ഒരുക്കി. സ്വന്തം കഴിവും അഭിരുചിയും തിരിച്ചറിഞ്ഞ് രാജ്യത്തിന്‍റെ നാനാ ഭാഗങ്ങളിലുള്ള ഏറ്റവും അനുയോജ്യമായ സ്ഥാപനങ്ങളില്‍ പ്രവേശനം കരസ്ഥമാക്കി വിദ്യാര്‍ത്ഥികളുടെ ഭാവി മെച്ചപ്പെടുത്താന്‍ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍വകലാശാലാ പബ്ലിക് റിലേഷന്‍സ് വിഭാഗം ഇത്തരമൊരു ക്ലാസ് സംഘടിപ്പിച്ചതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ പറഞ്ഞു. പബ്ലിക് റിലേഷന്‍സ് ഓഫീസറും കരിയര്‍ ഗൈഡുമായ എം.വി.സക്കറിയ ക്ലാസ് നയിച്ചു. ചേലേമ്പ്ര ദേവകിയമ്മ മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍റെ സഹകരണത്തോടെ കാലിക്കറ്റ് സര്‍വകലാശാലാ പബ്ലിക് റിലേഷന്‍സ് വിഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്.
 
ബാലശാസ്ത്ര കോണ്‍ഗ്രസിന് തുടക്കമായി
ത്രിദിന ബാലശാസ്ത്ര കോണ്‍ഗ്രസിന് കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ തുടക്കമായി. വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. സിന്‍റിക്കേറ്റ് അംഗം ഡോ.പി.ശിവദാസന്‍, ലൈഫ് സയന്‍സ് പഠനവിഭാഗത്തിലെ ഡോ.വി.എസ്.ഹരികുമാരന്‍ തമ്പി, ഡോ.പി.മുഹമ്മദ് ഷാഫി, ഡോ.കെ.പി.അരവിന്ദാക്ഷന്‍, പി.മുരളീധരന്‍, ഡോ.ഇ.ശ്രീകുമാരന്‍, പി.വി.സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, സര്‍വകലാശാലാ ലൈഫ് സയന്‍സ് പഠനവിഭാഗം എന്നിവയുടെ സഹകരണത്തോടെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന പരിപാടി ഏപ്രില്‍ 22-ന് സമാപിക്കും.