തിരുവനന്തപുരം: സ്വതന്ത്ര ആശയവിനിമയ സംഘടനയായ ജനകീയസമിതിയുടെ മാധ്യമപുരസ്‌കാരം മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാറിനും രാഷ്ട്രസേവാപുരസ്‌കാരം രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യനും കാരുണ്യപുരസ്‌കാരം ഡെല്‍റ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ തോമസ് ഫിലിപ്പിനും നല്‍കും.

25,000 രൂപയാണ് പുരസ്‌കാരം. 24ന് വൈകുന്നേരം നാലിന് വൈ.എം.സി.എ. ഹാളില്‍ ജനകീയസമിതിയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും പുരസ്‌കാരവിതരണവും ഗവര്‍ണര്‍ പി.സദാശിവം നിര്‍വഹിക്കും. ചടങ്ങില്‍ മന്ത്രി മാത്യു ടി.തോമസ് അധ്യക്ഷനാകും.