തിരുവനന്തപുരം: എ.പി.ജെ.അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല, അംഗീകൃതവിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചു. 20ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്തുള്ള സാങ്കേതിക സര്‍വകലാശാലയുടെ ആസ്ഥാനത്താണ് യോഗം. ഓരോ വിദ്യാര്‍ഥി സംഘടനകളുടെയും രണ്ടുവീതം പ്രതിനിധികള്‍ക്ക് പങ്കെടുക്കാം. രണ്ട്, നാല് സെമസ്റ്ററുകളിലെ ബി.ടെക്. വിദ്യാര്‍ഥികളുടെ അക്കാദമിക് കാര്യങ്ങളും പ്രശ്‌നങ്ങളുമാണ് ചര്‍ച്ചാവിഷയം.