തിരുവനന്തപുരം: ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് തിരുവനന്തപുരത്തും കണ്ണൂരുമായി സെമിനാറുകള്‍ സംഘടിപ്പിക്കുന്നു. തിരുവനന്തപുരത്തെ സെമിനാര്‍ 17ന് രാവിലെ കോവളം അനിമേഷന്‍ സെന്ററില്‍ ഡോ.ബി.ഇക്ബാല്‍ ഉദ്ഘാടനം ചെയ്യും.

കണ്ണൂരിലെ ക്യാമ്പ് പയ്യന്നൂരിലെ കാനായിയില്‍ 24ന് തുടങ്ങും. ഏപ്രില്‍,മെയ് മാസങ്ങളില്‍ കാസര്‍കോട്, വയനാട്, പാലക്കാട്, മലപ്പുറം, ഇടുക്കി, കോട്ടയം, കൊല്ലം ജില്ലകളില്‍ കുട്ടികള്‍ക്കായി അവധിക്കാല ക്യാമ്പും നടത്തും. കഥ, കവിത, നാടകം, ചിത്രരചന, പരിസ്ഥിതി, മാധ്യമം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലാണ് ക്യാമ്പുകള്‍.

പത്രസമ്മേളനത്തില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍, ആര്‍.മധു, ഡോ.എന്‍.കെ.ഗീത, ജെ.എന്‍.സെലിന്‍ എന്നിവര്‍ പങ്കെടുത്തു.