ബി.എഫ്.എ പ്രവേശനം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജുകളിലെ ഒന്നാം വര്‍ഷ ബി.എഫ്.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം കോളേജുകളില്‍ നിന്നും മെയ് 15 മുതല്‍ 30 വരെ വിതരണം ചെയ്യും. അപേക്ഷാഫോമും പ്രോസ്‌പെക്ടസും 150 രൂപയ്ക്ക് നേരിട്ടോ പ്രിന്‍സിപ്പാള്‍മാര്‍ക്ക് മാറാവുന്ന 185 രൂപാ ഡിമാന്റ് ഡ്രാഫ്റ്റ് മുഖേന തപാല്‍ മാര്‍ഗമോ ലഭിക്കും. പട്ടികജാതി / വര്‍ഗക്കാര്‍ക്ക് യഥാക്രമം 75 രൂപയും 110 രൂപയുമാണ്. മണി ഓര്‍ഡര്‍ / ചെക്ക് / പോസ്റ്റല്‍ ഓര്‍ഡര്‍ എന്നിവ സ്വീകരിക്കില്ല. അപേക്ഷകര്‍ ഹയര്‍ സെക്കന്‍ഡറിയോ തത്തുല്യ പരീക്ഷയോ പാസായവരും, ഡിപ്ലോമ ഇന്‍ എന്‍ജിനീയറിങ് പാസായ ശ്രവണ സംസാരശേഷി ഇല്ലാത്തവരും 2017 ജൂണ്‍ ഒന്നിന് 17 വയസ് പൂര്‍ത്തിയായവരും എന്നാല്‍ 27 വയസ് തികയാത്തവരുമായിരിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ മെയ് 30ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍, പത്മവിലാസം റോഡ്, ഫോര്‍ട്ട് പി.ഒ, തിരുവനന്തപുരം - 695 023 എന്ന വിലാസത്തില്‍ ലഭിക്കണം.
 
പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം
സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരത്ത് മണ്ണന്തല അംബേദ്കര്‍ ഭവനില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വീസസ് എക്‌സാമിനേഷന്‍ ട്രെയിനിംഗ് സൊസൈറ്റിയില്‍ സൗജന്യ സിവില്‍ സര്‍വീസസ് പരീക്ഷാ പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. പട്ടികജാതി / വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മുപ്പത് പേര്‍ക്കാണ് പ്രവേശനം. അംഗീകൃത സര്‍വകലാശാലാ ബിരുദമുള്ളവര്‍ക്കും അവസാന വര്‍ഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഇന്റര്‍വ്യൂ സമയത്ത് അസല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രായപരിധി 2017 മാര്‍ച്ച് ഒന്നിന് 21 - 37 വയസ്. സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാ സിലബസ് അടിസ്ഥാനമാക്കിയ പ്രവേശന പരീക്ഷ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററുകളില്‍ മെയ് അവസാനം നടത്തും. അപേക്ഷാ ഫോമിന്റെ മാതൃക സ്ഥാപനത്തില്‍ നിന്നും നേരിട്ടും. ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും സംസ്ഥാനത്തെ നാല് പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററുകളില്‍ നിന്നും, www.icsets.org നിന്നും ലഭിക്കും. www.icsets.org മുഖേന ഓണ്‍ലൈനായും അപേക്ഷിക്കാം.