സ്‌പോര്‍ട്‌സ് ക്വാട്ട : സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ മെയ് പത്തിലേക്ക് മാറ്റി
ഏപ്രില്‍ 29ന് സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരുവനന്തപുരം ഓഫീസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മെഡിക്കല്‍ / എന്‍ജിനീയറിങ് / കുസാറ്റ് പ്രൊഫഷണല്‍ കോഴ്‌സുകളില്‍ കായിക താരങ്ങള്‍ക്കായി സംവരണം ചെയ്ത സ്‌പോര്‍ട്‌സ് ക്വാട്ടാ സീറ്റുകളിലേക്ക് തെരഞ്ഞെടുത്ത കായിക താരങ്ങളുടെ അസല്‍ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് പരിശോധന മെയ് പത്തിന് നടത്തുമെന്ന് സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.