കെമാറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
പ്രവേശന മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തില്‍ ഏപ്രില്‍ രണ്ടിന് നടത്തിയ കെമാറ്റ് കേരള 2017 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ജിതിന് ജി.എസ്, നിസാറി, ആലൂംമൂട് പി.ഒ, മുഖത്തല, കൊല്ലം ഒന്നാം റാങ്കും, ശരണ്യ, ശ്രീലകം, പൂമല പി.ഒ, ആലപ്പുഴ രണ്ടാം റാങ്കും, ജിതിന് ചെറിയാന് വര്‍ഗീസ്, വെളിയില്‍ ചക്കാലയില്‍, പേരിശ്ശേരി പി.ഒ, ചെങ്ങന്നൂര്‍, ആലപ്പുഴ മൂന്നാം റാങ്കും കരസ്ഥമാക്കി. വിശദവിവരങ്ങള്‍
www.asckerala.org/resultsല്‍ ലഭ്യമാണ്. സ്കോര്‍ കാര്‍ഡ് ഏപ്രില്‍ 25 മുതല്‍ ജൂലായ് 31 വരെ
kmatkerala.in വെബ്സൈറ്റില്‍ ലഭ്യമാവും. സൈറ്റില്‍ നിന്നും നീക്കം ചെയ്തശേഷം ഡ്യൂപ്ലിക്കേറ്റ് സ്കോര്‍ കാര്‍ഡുകള്‍ ലഭ്യമാകുന്നതല്ലെന്നും മേല്‍നോട്ട സമിതി അറിയിച്ചു.
പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് റസിഡന്‍ഷ്യല്‍ ക്യാമ്പ്
പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം അഭിരുചിക്ക് അനുസൃതമായി തൊഴില്‍ മേഖല കണ്ടെത്താന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെയുളള അസാപ് പദ്ധതിയായ സ്മൈല്‍ (സ്കില്‍ മെന്റര്‍ഷിപ്പ് ഫോര്‍ ഇന്നൊവേറ്റീവ് ലൈഫ് എക്സ്പീരിയന്‍സ്) ക്യാമ്പിന്റെ ഭാഗമായി സൗജന്യ റസിഡന്‍ഷ്യല്‍ ക്യാമ്പ് തിരുവനന്തപുരം ജഗതി ബധിര-മൂക വിദ്യാലയത്തില്‍ ഏപ്രില്‍ 27,28,29 തീയതികളില്‍ നടക്കും. ഇക്കൊല്ലം പത്താംക്ലാസ് പരീക്ഷ എഴുതിയ ഗവണ്മെന്റ് / എയ്ഡഡ് സ്കൂളുകളിലെ റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെട്ട 40 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. വിവിധ കരിയര്‍ സാധ്യതകളെ കുറിച്ചും, അഭിരുചിക്ക് ഇണങ്ങിയ മികച്ച കരിയര്‍ തിരഞ്ഞെടുക്കാനുമുള്ള വിദഗ്ദ്ധ മാര്‍ഗ, നിര്‍ദേശങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പിലൂടെ ലഭിക്കും. സംരംഭകത്വ സാദ്ധ്യതകളെ കണ്ടെത്താനുമുള്ള പ്രത്യേക പരിശീലനവും ഇതോടൊപ്പം നല്‍കും. ക്യാമ്പിലേക്കു തിരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷ ഏപ്രില്‍ 23ന് രാവിലെ 10 ന് തൈക്കാട് മോഡല്‍ സ്കൂളിലെ അസാപ് സ്കില്‍ ഡെവലപ്മെന്റ് സെന്ററില്‍ നടക്കും. അപേക്ഷ ഫോം
www.asapkerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തു പൂരിപ്പിച്ചതിനോടൊപ്പം 2017 എസ്.എസ്.എല്‍.സി പരീക്ഷയുടെ ഒറിജിനല്‍ ഹാള്‍ ടിക്കറ്റുമായി പരീക്ഷകേന്ദ്രത്തില്‍ രാവിലെ ഒന്‍പതിന് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍
0471 277 2524.
സ്പോക്കണ് ഇംഗ്ലീഷ് ക്ലാസ്
സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ അവധിക്കാലത്ത് ഇരുപത് ദിവസം നീണ്ടു നില്ക്കുന്ന സ്പോക്കണ് ഇംഗ്ലീഷ് കോഴ്സ് നടത്തുന്നു. ബ്രിട്ടീഷ് കൗണ്‍സിലുമായി സഹകരിച്ച് നടത്തുന്ന കോഴ്സിന് ബ്രിട്ടീഷ് കൗണ്‍സിലിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ഇരുപത്തിയഞ്ച് പേര്‍ക്കാണ് പ്രവേശനം. 300 രൂപയാണ് ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:
9447781895