സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്‍റെ 2016-ലേക്കുള്ള ശാസ്ത്ര സാഹിത്യ അവാര്‍ഡിന് അപേക്ഷകള്‍/നാമനിര്‍ദേശങ്ങള്‍ ക്ഷണിച്ചു. 2016-ല്‍ പ്രസിദ്ധീകരിച്ചതും ജനങ്ങളില്‍ ശാസ്ത്രാവബോധം വളര്‍ത്താന്‍ സഹായകമായതും അന്വേഷണാത്മകമായതുമായ രചനകളാണ് പരിഗണിക്കുക. അന്‍പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡുകള്‍ അഞ്ച് വിഭാഗങ്ങളിലായാണ് നല്‍കുന്നത്. വിശദവിവരങ്ങള്‍ www.kscste.kerala.gov.in -ല്‍. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 30.