വയസ്സ് 50 കണ്ടാൽ 25, താരമായി ചുവാണ്ടോ

സിംഗപ്പൂര്‍: മോഡല്‍ ഫോട്ടോഗ്രാഫറായപ്പോള്‍ അത് സോഷ്യല്‍ മീഡിയ ആഘോഷമാക്കിയത് ചുമ്മാതെയല്ല.അമ്പതിലും തിളങ്ങുന്ന സൗന്ദര്യവും സിക്‌സ് പാക്കും തന്നെയാണ് കാരണം.ചുവാണ്ടോ ടാന്‍ എന്ന സിംഗപ്പൂര്‍ മോഡലാണ് ഇന്‍സ്റ്റാഗ്രാമില്‍ സ്വന്തം ചിത്രങ്ങള്‍ പങ്കിട്ട് താരമായത്.

കറുത്ത മുടിയും സിക്‌സ് പാക്കും കുസൃതി കലര്‍ന്ന മുഖവും കണ്ടാല്‍ ആരും 25-നപ്പുറം പറയില്ല.മുഖത്ത് ഒരല്‍പം പോലും ചുളിവ് വീണിട്ടില്ല.ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്താണെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്.   ചുവാണ്ടോയുടെ ചിത്രങ്ങള്‍ അവിശ്വസനീയതയോടെയും അല്പം അസൂയയോടുമാണ് ആരാധകര്‍ പിന്തുടരുന്നത്.

ചിത്രങ്ങള്‍ കാണാം​

 
"Don't Just Follow Me, Walk Beside Me" 😜✌️ #Thankful #FriendsForever - 4th Jan 22:30

A post shared by CHUANDO - Official Account (@chuando_chuandoandfrey) onView on mathrubhumi.com