കന്യാകുമാരിയിൽ നിന്ന് കശ്മീരിലേയ്ക്ക് നടക്കുകയാണ് സൃഷ്ടി; എല്ലാം ആ സ്വപ്നത്തിനുവേണ്ടി

ചാരുക്കസേരയിലിരുന്ന് എന്തിനെയും ഏതിനെയും വിമര്‍ശിക്കാനും ഏതുകാര്യത്തിലും അഭിപ്രായം പറയാനും ആര്‍ക്കും പറ്റും. എന്നാല്‍, സമൂഹത്തിലേക്കിറങ്ങി പറഞ്ഞ അഭിപ്രായങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ എത്ര പേര്‍ തയ്യാറാവും.

സൃഷ്ടി ബക്ഷി അങ്ങനെയൊരാളാണ്. മാറ്റത്തിലേക്ക് ചുവട് വച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇറങ്ങിച്ചെന്ന പെണ്‍കുട്ടി. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ കാല്‍നടയായി സഞ്ചരിച്ച് ജനങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചവള്‍. ഞാനൊരു അത്‌ലറ്റോ സോഷ്യല്‍ ആക്ടിവിസ്‌റ്റോ അല്ലെന്ന് ബക്ഷി വിനയത്തോടെ പറയുമെങ്കിലും മാറ്റത്തിന്റെ ഈ മുന്നണിപ്പോരാളി സ്ത്രീശാക്തീകരണത്തില്‍ പുതിയ വഴികള്‍ വെട്ടിത്തെളിക്കുകയാണ്.

യുണൈറ്റഡ് നേഷന്‍സിന്റെ ചാമ്പ്യന്‍ ഫോര്‍ ചെയ്ഞ്ച് പദ്ധതിയുടെ ഭാഗമായാണ് സൃഷ്ടിയുടെ ഈ യാത്രകള്‍. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 3800 കിലോമീറ്റര്‍ സഞ്ചരിച്ച് സ്ത്രീശാക്തീകരണത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുകയാണ് സൃഷ്ടിയുടെ ലക്ഷ്യം. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും അത്തരം നടപടികള്‍ക്കെതിരെ പ്രതികരിക്കാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാനും തന്റെ യാത്ര പ്രചോദനമാകുമെന്നാണ് സൃഷ്ടിയുടെ വിശ്വാസം.

ഭാഗ്യത്തിന് അവളുടെ ഉടമസ്ഥന്‍ ഒരു നല്ല മനുഷ്യനായിരുന്നു. സ്വകാര്യ ആവശ്യങ്ങള്‍ക്കായി അയാള്‍ അവള്‍ക്ക് ഒരു ഫോണ്‍ വാങ്ങിനല്കി. ആദ്യമൊന്നും അവള്‍ക്കതൊരു ആവശ്യവസ്തുവായിപ്പോലും തോന്നിയില്ല. പിന്നെപ്പിന്നെ അടുക്കളസാമഗ്രികളെക്കുറിച്ചറിയാന്‍ ഫോണിലൂടെ ഇന്റര്‍നെറ്റില്‍ പരതിത്തുടങ്ങി. ക്രമേണ പുതിയ പാചകരീതികളെക്കുറിച്ചും വിഭവങ്ങളെക്കുറിച്ചുമൊക്കെ അവള്‍ പഠിച്ചു. ഉടമസ്ഥന്റെ സഹായത്തോടെ അവളൊരു യൂ ട്യൂബ് ചാനല്‍ തുടങ്ങി അതിലൂടെ പാചകക്ലാസ്സുകള്‍ ആരംഭിച്ചു. മൂന്ന് വര്‍ഷം കഴിഞ്ഞു. ഇപ്പോള്‍മാസം 6 ലക്ഷത്തിലധികം രൂപയാണ് അവള്‍ക്ക് യൂട്യൂബില്‍ നിന്ന് ലഭിക്കുന്നത്‌."

ഇത്തരം നിരവധി അനുഭവകഥകളാണ് ദിവസേന കാണുന്ന സ്ത്രീകള്‍ക്കായി സൃഷ്ടി കരുതിവച്ചിരിക്കുന്നത്. ഒരു ദിവസം 25 മുതല്‍ 30 കിലോമീറ്റര്‍ ദൂരം വരെ നടക്കും. ഡിഫന്‍സുകാരനായ അച്ഛന് നല്കിയ ധൈര്യവും ഇന്ത്യയുടെ ഭൂപടവുമാണ് സൃഷ്ടിയുടെ യാത്രകള്‍ക്ക് കൂട്ട്. ഇന്ത്യാ ടുഡേയിലായിരുന്നു സൃഷ്ടിയുടെ ആദ്യ ജോലി. എന്നാല്‍,യഥാര്‍ത്ഥ സ്ത്രീ എന്ന ആശയത്തിന്‍കീഴില്‍ അവതരിപ്പിക്കുന്ന പലതിനോടും ഒത്തുപോവാന്‍ സൃഷ്ടിക്ക് കഴിയാതെ വന്നു.