പ്രിയങ്കയെ കണ്ടത് വിശ്വസിക്കാനാകുന്നില്ലെന്ന് മലാല, പറയാന്‍ വാക്കുകളില്ലെന്ന് താരസുന്ദരി

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശപ്പോരാളിയും സമാധാന നൊബേല്‍ ജോതാവുമായ മലാല യൂസുഫ്‌സായിയുടെ ട്വീറ്റ് ഇത്തവണ വാര്‍ത്തകളിലിടം പിടിച്ചിരിക്കുന്നത് പ്രിയങ്ക ചോപ്രക്കൊപ്പമുള്ള ഒരു ചിത്രത്തിലൂടെയാണ്. യൂണിസെഫ് ഗുഡ്‌വില്‍ അംബാസിഡറായ പ്രിയങ്ക ചോപ്രയെ കണ്ടത് തനിക്ക് വിശ്വസിക്കാനാകുന്നില്ലെന്ന കുറിപ്പോടെ താരത്തിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് മലാല ട്വീറ്റ് ചെയ്തത്.
- Malala (@Malala) September 20, 2017
ഉടന്‍ തന്നെ പ്രിയങ്കയും മറുപടിയുമായി രംഗത്തെത്തി. തന്റെ അനുഭവം പങ്കുവെക്കാന്‍ വാക്കുകളൊന്നും മതിയാവില്ലെന്നായിരുന്നു താരസുന്ദരിയുടെ മറുപടി.
'ഞാന്‍ താങ്കളെ കണ്ടുവെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല. വലിയ ഹൃദയവിശാലതയുള്ള, ചെറിയ പ്രായത്തില്‍ തന്നെ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ ഒരാള്‍. വളരെ അഭിമാനമുണ്ട്.' പ്രിയങ്ക മറുപടി ട്വീറ്റില്‍ കുറിച്ചു. നിമിഷങ്ങള്‍ക്കുള്ളിലാണ് ഇരുവരുടെയും ട്വീറ്റ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്.
Oh @Malalano words will be enough...I can't believe I..met..U!!You're just a young girl with so much heart..and such achievements.so proud. //t.co/0S4IlkTNJ6
- PRIYANKA (@priyankachopra) September 20, 2017
മലാലയുമൊത്തുള്ള കൂടിക്കാഴ്ചയെ കുറിച്ച് ഇന്‍സ്റ്റഗ്രാമിലും പ്രിയങ്ക എഴുതിയിട്ടുണ്ട്. ' മലാല എന്ന ഈ ചെറുപ്പക്കാരി എത്രയും സ്മാര്‍ട്ടും അവിശ്വസനീയയും, പ്രചോദനവും, പ്രോത്സാഹനം നല്‍കാന്‍ കഴിവുള്ളവളുമാണെന്ന് എനിക്ക് ഒരു നോവല്‍ തന്നെ എഴുതാന്‍ കഴിയും. പക്ഷേ ഞാന്‍ വളരെ ചുരുക്കി എഴുതുകയാണ്. മലാല നിങ്ങള്‍ നിഷേധിക്കാനാകാത്ത ഒരു ശക്തിയാണ്. ലോകത്തിന് അതറിയാം. ഒരു മികച്ച ലോകം സ്വപ്‌നം കാണുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരു മാതൃകയാണ്.
നിനക്കൊപ്പവും പിതാവ് യൂസഫ്‌സായിക്കൊപ്പവും(എന്റെ പിതാവിനെ കുറിച്ച് എന്നെ ഓര്‍മിപ്പിക്കുന്നയാള്‍) ചെലവഴിക്കാനായ കുറച്ചു മണിക്കൂറുകളില്‍ ഒരുപാട് ഇളംസ്വപ്‌നങ്ങളുള്ള ഒരു ചെറുപ്പക്കാരിയാണ് നീയെന്ന് ഞാന്‍ മനസ്സിലായി. നിന്റെ തമാശകള്‍, ഹിന്ദി സിനിമയോടുളള താല്പര്യം, നിന്റെ ചിരി എല്ലാം ഇത്ര ചെറിയപ്രായത്തില്‍ എന്തുമാത്രം വലിയ ഉത്തരവാദിത്തമാണ് നീ ഏറ്റെടുത്തിരിക്കുന്നതെന്ന് എന്നും എന്നെ ഓര്‍മിപ്പിക്കും. എന്റെ സുഹൃത്തെ നിന്നെ അടുത്തറിയാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട് . എന്നെപ്പോലെ ലോകത്തെമ്പാടുമുള്ള സ്ത്രീകള്‍ക്ക് നീ പ്രചോദനമാകണം. നമ്മുടെ രഹസ്യ ഹിന്ദി/ഉര്‍ദു ഭാഷയില്‍ നിന്നോട് വീണ്ടും സംസാരിക്കാന്‍ വേണ്ടി കാത്തിരിക്കാന്‍ എനിക്ക് കഴിയുന്നില്ല.' പ്രിയങ്ക പറയുന്നു
A post shared by Priyanka Chopra (@priyankachopra) on


VIEW ON mathrubhumi.com