ഇത്തരം പുരുഷന്മാരെയാണ് സ്ത്രീകള്‍ വെറുക്കുന്നത്

സിനിമകളിലെ നായകന്മാരെപ്പോഴും എല്ലാം തികഞ്ഞ സര്‍വ്വഗുണ സമ്പന്നന്മാരായിരിക്കും. എന്ന് കരുതി യഥാര്‍ത്ഥ ജീവിതത്തിലെ നായകന്മാര്‍ അതുപോലെ ആകണമെന്ന് ശഠിച്ചാലോ? സര്‍വ്വഗുണ സമ്പന്നനും സുന്ദരനൊന്നുമല്ലെങ്കിലും പ്രശ്‌നമില്ല, ദാ ഇത്തരത്തിലുള്ള പുരുഷന്മാരെയാണ് അവള്‍ വെറുക്കുന്നത്.

  • 'കമ്മിറ്റ്‌മെന്റ് ' എന്ന വാക്കിനെ ഭയപ്പെടുന്ന പുരുഷന്‍. ഒരു ബന്ധത്തില്‍ തന്നെ തുടരണോ വേണ്ടയോ എന്ന് ആശങ്കപ്പെടുന്നവനെ ഒരു പെണ്‍കുട്ടിക്കും സ്വീകാര്യമല്ല 
  • ആര്‍ക്കും ഹാനികരമല്ലാത്ത കുഞ്ഞ് കുഞ്ഞ് കള്ളങ്ങള്‍ പറയുന്നത് മാപ്പര്‍ഹിക്കാത്ത തെറ്റുമല്ല. എന്നാല്‍ ഏത് വിഷയത്തിലും കള്ളങ്ങള്‍ പറയുന്നതും, അത് മറയ്ക്കാന്‍ നിരന്തരം ഒഴിവ് കഴിവുകള്‍ നിരത്തുന്നതും സ്ത്രീകള്‍ വെറുക്കുന്നു.
  • അത് ചെയ്യണം, ചെയ്യരുത്, ഇത് ഇങ്ങനെ വേണം തുടങ്ങി എല്ലാ കാര്യങ്ങളിലും നിയന്ത്രണങ്ങളും സംശയവും കൊണ്ടുനടക്കുന്ന പുരുഷന്മാര്‍. പങ്കാളിയുടെ കാര്യങ്ങള്‍ പരസ്പരം അറിഞ്ഞിരിക്കേണ്ടത് തന്നെ. എന്നാല്‍ അമിതമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന പുരുഷന്മാരെ സ്ത്രീകള്‍ക്ക് വെറുപ്പാണ്. 
  • എല്ലാം താന്‍ വിചാരിച്ച പോലെ വേണമെന്ന് ശഠിക്കുന്ന, ഒരു കാര്യത്തില്‍ പോലും പങ്കാളിയുടെ അഭിപ്രായം ആരായാത്ത, എന്നാല്‍ പങ്കാളി എന്ത് തീരുമാനനമെടുത്താലും അത് തന്റെ കൂടി അറിവോടെ ആയിരിക്കണമെന്ന നിര്‍ബന്ധ ബുദ്ധിക്കാരായ പുരുഷന്മാര്‍
  • ഇതിന് നേരെ വിപരീതക്കാരെയും പെണ്‍കുട്ടികള്‍ക്ക് സ്വീകാര്യമല്ല. പങ്കാളി എന്ത് തീരുമാനമെടുത്താലും അതില്‍ അഭിപ്രായം പറയുകയോ ഇടപെടുകയോ ചെയ്യാത്തവരെ വ്യക്തിത്വമില്ലാത്തവരായാണ് അവരർ കണക്ക് കൂട്ടുക. 
  • പെണ്‍കുട്ടികളെ വായ്നോക്കാത്ത ആണ്‍പിള്ളേര് കുറവായിരിക്കും. എന്നാല്‍ ഒരു ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നതിനിടയിൽ കൈവിട്ട് പോകുന്ന തരത്തിലുള്ള മറ്റ് ബന്ധങ്ങൾ തേടുന്ന പുരുഷന്മാരെ സ്ത്രീകൾക്ക് വെറുപ്പാണ്.
  • താന്‍ പങ്കാളിയെക്കാള്‍ എല്ലാം കൊണ്ടും മേലെയാണെന്നു ചിന്തിക്കുന്ന, പങ്കാളിയുടെ കരിയറില്‍, സൗഹൃദങ്ങളില്‍, വസ്ത്രധാരണത്തില്‍ തുടങ്ങി എന്തിലും ഏതിലും കുറ്റങ്ങൾ മാത്രം കണ്ടെത്തുന്ന പുരുഷന്മാര്‍.
  • ജീവിതത്തില്‍ ഒരു ലക്ഷ്യമോ, ആഗ്രഹങ്ങളോ ഇല്ലാത്ത, സാമ്പത്തികമായി മറ്റുള്ളവരെ ആശ്രയിക്കുന്ന പുരുഷന്മാരെ സ്ത്രീകള്‍ ഇഷ്ടപ്പെടുന്നില്ല. സ്വന്തം കാലില്‍ നില്‍ക്കുന്ന സാമ്പത്തികമായും, മാനസികമായും സുരക്ഷിതത്വം നല്‍കുന്ന പുരുഷന്മാരെയാണ് സ്ത്രീകള്‍ ആഗ്രഹിക്കുന്നത്.
  • തന്റെ തെറ്റുകള്‍ ഭംഗിയായി ന്യായീകരിക്കുകയും പങ്കാളിയുടെ തെറ്റുകളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്ന പുരുഷന്മാര്‍.
  • മര്യാദകെട്ട, അസഭ്യം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പങ്കാളിയെ ശാരീരികവും മാനസികവുമായി ദേഹോപദ്രവം ഏല്പിക്കുന്ന പുരുഷന്മാരേയും സ്ത്രീകള്‍ അകറ്റി നിര്‍ത്താനാണ് ആഗ്രഹിക്കുന്നത്.
courtesy : indianmakeupandbeautyblog



View on mathrubhumi.com