സുന്ദരിയാകണമെങ്കിൽ വെറുതെ പോയി കിടന്നുറങ്ങരുത്

കൃത്യതയോടെ ശ്രദ്ധിച്ചാല്‍ മാത്രമേ സൗന്ദര്യം നിലനില്‍ക്കുള്ളൂ. നിത്യേനയുള്ള ഓട്ടത്തിനിടക്ക് ഇതിനൊക്കെ എവിടെ നേരമെന്നാണോ? ഉറങ്ങാന്‍ പോകുമ്പോള്‍ ചില്ലറ കാര്യങ്ങളില്‍ ശ്രദ്ധ വച്ചാല്‍ മതി. ആരും കൊതിക്കുന്ന സൗന്ദര്യം നേടാം.
  • മേക്കപ്പ് പൂര്‍ണമായും നീക്കുക
എത്ര ക്ഷീണമുണ്ടെങ്കിലും മടിയുണ്ടെങ്കിലും ശരി, കിടക്കുന്നതിന് മുന്‍പ് ഇട്ടിരിക്കുന്ന മേക്കപ്പ് പൂര്‍ണമായും നീക്കണം. മേക്കപ്പ് റിമൂവറോ, വെളിച്ചെണ്ണയോ ഒലിവെണ്ണയോ ഉപയോഗിച്ച് മേയ്ക്കപ്പ് പൂര്‍ണമായി മുഖത്ത് നിന്നും നീക്കം ചെയ്ത് ചര്‍മത്തെ ശ്വസിക്കാന്‍ അനുവദിക്കുക. ഇട്ടിരിക്കുന്ന മേയ്ക്കപ്പോട് കൂടി തന്നെ കിടക്കുന്നത് മുഖക്കുരുവും മറ്റു ചര്‍മ പ്രശ്‌നങ്ങള്‍ക്കും കാരണമാകും
  • ക്ലെന്‍സ്
മേക്കപ്പ് കളഞ്ഞാല്‍ മാത്രം പോരാ ചര്‍മം നന്നായി വൃത്തിയാക്കാന്‍ നല്ലൊരു ഫേസ്‌വാഷോ ക്ലെന്‍സറോ ഉപയോഗിച്ച് മുഖം കഴുകുക. ചര്‍മത്തില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന പൊടിയും മറ്റും പോയി ചര്‍മം ക്ലീനാവാൻ ഇത് സഹായിക്കും.
  • മോയ്‌സ്ച്യുറൈസ്
ചര്‍മം എപ്പോഴും ഹൈഡ്രേറ്റാക്കി നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. കേടുവന്ന കോശങ്ങളെ പരിപോഷിപ്പിച്ച് നേരെയാക്കാന്‍ ചര്‍മം എപ്പോഴും ഹൈഡ്രേറ്റ് ആക്കി നിര്‍ത്തിയേ പറ്റൂ. നല്ലൊരു നൈറ്റ് ക്രീമോ അലോവേര ജെല്ലോ ഇതിനായി ഉപയോഗിക്കാം.
  • അണ്ടര്‍ ഐ ക്രീം
കണ്ണിന് ചുറ്റുമുള്ള ഡാര്‍ക്ക് സര്‍ക്കിള്‍സ് കുറയ്ക്കാനും, കണ്‍തടങ്ങളിലെ തടിപ്പ് കുറയ്ക്കാനും കണ്ണിന് ചുറ്റും ചുളിവ് വരുന്നത് ഒഴിവാക്കാനും നല്ലൊരു ഐ ക്രീം നിത്യവും ഉപയോഗിക്കുക.
  • ഫേസ് മാസ്‌ക്
ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ചര്‍മത്തിന് ചേരുന്ന പ്രകൃതിദത്ത ഫേസ് മാസ്‌ക്കുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. ഇത് ചര്‍മത്തെ ആരോഗ്യത്തോടെ കാക്കും.
  • ഉറക്കം
ഉറക്കത്തിന് ആരോഗ്യത്തില്‍ മാത്രമല്ല സൗന്ദര്യത്തിലും പങ്കുണ്ട്. 7-8 മണിക്കൂറെങ്കിലും ഉറക്കം കിട്ടാന്‍ ശ്രദ്ധിക്കണം. ഒപ്പം ടെന്‍ഷനും സ്‌ട്രെസ്സും പടിക്ക് പുറത്ത് നിര്‍ത്താനും ശ്രദ്ധിക്കുക.
courtesy : timesofindia


VIEW ON mathrubhumi.com


READ MORE WOMEN STORIES: