യേശുദാസ് ശബരിമലയില്‍: അയ്യപ്പന് ഇന്ന് ഗന്ധര്‍വ്വനാദത്തില്‍ ഹരിവരാസനം

ശബരിമല: ഗാനഗന്ധര്‍വ്വന്‍ ഡോ.കെ.ജെ.യേശുദാസ് ശബരിമലയില്‍ ദര്‍ശനത്തിനെത്തി. ഭാര്യ പ്രഭാ യേശുദാസിനൊപ്പമാണ് അദ്ദേഹം അയ്യപ്പദര്‍ശനത്തിനെത്തിയിരിക്കുന്നത്. പ്രഭാ യേശുദാസിന്റെ ആദ്യ ശബരിമലയാത്രയാണിത്.
രാവിലെ എട്ട് മണിയോടെ പമ്പയിലെത്തി ഗണപതിയെ തൊഴുത യേശുദാസും പത്‌നിയും പത്ത് മണിയോടെയാണ് സന്നിധാനത്ത് എത്തിയത്. നാളികേരമുടച്ച് പതിനെട്ട് പടികളും ചവിട്ടി സോപാനത്തേക്ക് കടന്ന ദമ്പതികള്‍ അയ്യപ്പനെ ദര്‍ശിച്ചു.
മേല്‍ശാന്തിയില്‍ നിന്ന് പ്രസാദവും ഭസ്മവും സ്വീകരിച്ച ശേഷം മാളിക്കപ്പുറത്തേക്ക് പോയ ഇരുവരും മലദൈവങ്ങളെ തൊഴുത ശേഷം പുളുവന്‍ പാട്ട് കേള്‍ക്കാനും സമയം കണ്ടെത്തി.
നവഗ്രഹമണ്ഡപത്തില്‍ കൂടി തൊഴുത്ത ശേഷം സന്നിധാനത്തെ റസ്റ്റ് റൂമിലേക്ക് പോയ യേശുദാസും പത്‌നിയും ഉച്ചപൂജയ്ക്കായി വീണ്ടും സോപാനത്തേക്ക് വന്നു. കളഭാഭിഷിക്തനായ അയ്യപ്പനെ തൊഴുതു. തുടര്‍ന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരേയും ഇരുവരും സന്ദര്‍ശിച്ചു.
ഇന്ന് രാത്രി പത്ത് മണിക്ക് ഹരിവരാസനം ചൊല്ലി നടയടച്ച ശേഷമേ യേശുദാസും പ്രഭയും സന്നിധാനത്ത് നിന്ന് മടങ്ങൂ


VIEW ON mathrubhumi.com