കടക്കു പുറത്തെന്ന് പറയേണ്ടിയിരുന്നത് കെകെ ശൈലജയോട് - ചെന്നിത്തല

തിരുവനന്തപുരം: ഫീസ് കൂട്ടി സാധാരണക്കാരന്റെ മക്കളെ മെഡിക്കല്‍ മേഖലയില്‍ നിന്ന് അകറ്റിയ മന്ത്രി കെകെ ശൈലജയോടാണ് 'കടക്ക് പുറത്ത്' എന്ന് മുഖ്യമന്ത്രി പറയേണ്ടിയിരുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് രമേശ് ചെന്നിത്തല മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ പെരുമാറ്റത്തെയും മന്ത്രി കെകെശൈലജയുടെ നിലപാടുകളെയും വിമര്‍ശിച്ച് പോസ്റ്റിട്ടത്.
സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജുമെന്റുകളെ സഹായിക്കുന്ന നിലപാടാണ് ഇടത് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഉയര്‍ന്ന ഫീസ് നല്‍കാന്‍ പാങ്ങില്ലാത്ത, മിടുക്കന്മാരായ വിദ്യാര്‍ത്ഥികളോട് കരുണയില്ലാതെയാണ് ആരോഗ്യമന്ത്രിയുടെ പെരുമാറ്റമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.


VIEW ON mathrubhumi.com


READ MORE SOCIAL STORIES: