പഴനി ക്ഷേത്രത്തില്‍ വന്‍തിരക്ക്; 285 സ്വര്‍ണത്തേര്‍ വഴിപാട്

പഴനി:നവരാത്രി, ഗാന്ധിജയന്തി എന്നിവയുടെ ഭാഗമായി ഒഴിവുദിവസങ്ങള്‍ അടുപ്പിച്ച് വന്നതിനാല്‍ പഴനിക്ഷേത്രത്തില്‍ വന്‍തിരക്ക്. നവരാത്രിയുത്സവം പ്രമാണിച്ച് സ്വര്‍ണത്തേര്‍ എഴുന്നള്ളിപ്പ് ശനിയാഴ്ചവരെ നിര്‍ത്തിവെച്ചിരുന്നതിനാല്‍ ഞായറാഴ്ചരാത്രി 285 പേരാണ് സ്വര്‍ണത്തേര്‍ വഴിപാട് നടത്തിയത്.

ക്ഷേത്രത്തിലെ റോപ് വേ അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ വിഞ്ച് സ്റ്റേഷനില്‍ ഭക്തര്‍ക്ക് മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വന്നു.

ശനി, ഞായര്‍ ദിവസങ്ങളില്‍ പൊതുവെ പഴനിക്ഷേത്രത്തില്‍ നല്ല തിരക്ക് അനുഭവപ്പെടാറുണ്ട്. ഇപ്പോള്‍ ഒഴിവുദിവസങ്ങള്‍ അടുപ്പിച്ച് വന്നതോടെ തിരക്ക് ഇരട്ടിക്കുകയും ചെയ്തു. ടിക്കറ്റ് കൗണ്ടറുകളിലും ഭക്തജനങ്ങള്‍ നാല് മണിക്കൂറില്‍ക്കൂടുതല്‍ കാത്തിരിക്കേണ്ടിവന്നു.VIEW ON mathrubhumi.com