എലിഫന്‍സ്റ്റണ്‍ ദുരന്തം: യുവതി അപമാനിക്കപ്പെട്ടതില്‍ അന്വേഷണം

മുംബൈ:എലിഫന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷനിലെ മേല്‍പ്പാലത്തില്‍ തിക്കിലും തിരക്കിലും പെട്ടവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അപകടത്തില്‍പ്പെട്ട യുവതിയെ മാനഭംഗപ്പെടുത്തിയെന്ന ആരോപണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
യുവതിയ അപമാനിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം.
ചവിട്ടേറ്റ് മരിച്ചുകിടക്കുന്നവരുടെയിടയില്‍ ചലനമറ്റുകിടക്കുന്ന യുവതിയെ കൈവരിയുടെ പുറത്തേക്ക് മാറ്റി ഒരാള്‍ അപമാനിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. ദൃക്‌സാക്ഷികള്‍ എടുത്ത ഫോട്ടോകളും വീഡിയോകളും പോലീസ് പരിശോധിച്ചുവരുന്നു.


VIEW ON mathrubhumi.com