അഡലൈഡ് ഓര്‍ത്തഡോക്‌സ് ദേവാലയം ദശവര്‍ഷ ജൂബിലി

ഓസ്‌ട്രേലിയ: അഡലൈഡ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ ജൂബിലി പൊതുസമ്മേളനം ഇടവക മെത്രാപ്പോലിത്ത ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് ഉദ്ഘാടനം ചെയ്തു.
ജൂബിലിയോട് അനുബന്ധിച്ച് ഇടവക മൊബൈല്‍ ആപ്ലിക്കേഷന്‍ തിരുമേനി പ്രകാശനം ചെയ്തു. ഇടവക വികാരി ഫാ.അനിഷ് കെ. സാം, കൈക്കാരന്‍, ബിജു കുര്യാക്കോസ്, ജൂബിലി കണ്‍വീനര്‍ സജി വര്‍ഗീസ് ചിറ്റിലപ്പിള്ളി, ഇടവകയുടെ മുന്‍ വികാരിമാരായ ഫാ.പ്രദീപ് പൊന്നച്ചന്‍, ഫാ.സജു ഉണ്ണൂണ്ണി, എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്ത അയച്ചത്: രാജന്‍.വി


VIEW ON mathrubhumi.com