ഗീതാമണ്ഡലം മകംതൊഴലും പൊങ്കാലയും

ഷിക്കാഗോ: ഷിക്കാഗോയിലെ ഗീതാമണ്ഡലം ആസ്ഥാനത്ത് ചോറ്റാനിക്കര മകംതൊഴലിനും ആറ്റുകാല്‍ പൊങ്കാലയ്ക്കും നിരവധി പേര്‍ പങ്കെടുത്തു. മഹാലക്ഷ്മി സഹസ്രനാമ യജ്ഞത്തിന്റെ സമാപനവും നടന്നു. ലളിതസഹസ്രനാമ പരിസമാപ്തി ദിവസം തന്നെയാണ് മുഖ്യതന്ത്രി ലക്ഷ്മി നാരായണന്‍ കേരളപുരത്തിന്റെ കാര്‍മികത്വത്തില്‍ ക്ഷേത്രാചാര അനുഷ്ഠാനങ്ങള്‍ക്കനുസരിച്ചുള്ള ചോറ്റാനിക്കര മകം തൊഴലും പൊങ്കാല അര്‍പ്പണവും നടന്നത്.
കൊണ്ടാണ് മകം തൊഴല്‍ ആഘോഷിക്കുന്നത്. അന്ന് ദേവിയെ കാണാന്‍ സാധിക്കുന്നത് പരമപുണ്യമായാണ് കരുതുന്നത്.
ഷിക്കാഗോയിലെ മലയാളികള്‍ ആദ്യമായാണ് ഇത്തരത്തിലുള്ള പൊങ്കാല ആഘോഷത്തിനും മകംതൊഴലിനും സാക്ഷിയാകുന്നത്. ഷിക്കാഗോയിലെ കൊടും തണുപ്പിനെ അവഗണിച്ചാണ് ഭക്തജനങ്ങള്‍ ഗീതാമണ്ഡലം ആസ്ഥാനത്ത് എത്തിച്ചേര്‍ന്നത്.
വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം


VIEW ON mathrubhumi.com