ഹാര്‍വി ദുരന്തത്തില്‍ സേവനം അര്‍പ്പിച്ച ജിജു കുളങ്ങരയ്ക്ക് ആദരം

ഹൂസ്റ്റണ്‍: മലയാളികള്‍ ഉള്‍പ്പെടെ ഹൂസ്റ്റണിലെ മുഖ്യധാര സമൂഹത്തെ ദുരിതക്കയത്തിലാക്കിയ ഹാര്‍വി കൊടുങ്കാറ്റ് ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിലും നിര്‍ണായക സേവനം നല്‍കിയ യുവവ്യവസായിയും സാംസ്‌കാരികപ്രവര്‍ത്തകനുമായ ജിജു കുളങ്ങരയെ ഹൂസ്റ്റണിലെ ഇന്ത്യന്‍ സമൂഹം ആദരിച്ചു.
പതിനായിരത്തിലേറെ അംഗങ്ങളുള്ള ഹൂസ്റ്റണ്‍ ദേശി ഗ്രൂപ്പിന്റെ മൂന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഇന്ത്യാ ഹൗസില്‍ നടന്ന സമ്മേളനത്തിലാണ് ജിജുവിനെ ആദരിച്ചത്.
സമ്മേളനത്തില്‍ ഹാര്‍വി കൊടുങ്കാറ്റ് വിതച്ച ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം ചെയ്യുകയും സേവനങ്ങള്‍ എത്തിക്കുകയും ചെയ്ത വിവിധ സംഘടനകള്‍, റസോറ്ററന്റുകള്‍,സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരേയും വാര്‍ഷികാഘോഷത്തില്‍ ആദരിച്ചു.


VIEW ON mathrubhumi.com